God’s Concern for the Suffering Women, Article by Riya Tom

വിലപിക്കുന്ന സ്ത്രീകൾക്കായി ദൈവം കരുതുന്നു…

Mary of Magdalene

പിതാവായ ദൈവം നമ്മേ കോപത്തോടു കൂടിയല്ല കാണുന്നത്. മറിച്ച് അവിടുന്ന് നമ്മേ സ്നേഹിക്കുന്നവനാണ്. കണ്ണുനീരിനേ അവിടുന്ന് ഒരിക്കലുംഅവഗണിച്ചില്ല. കരയുന്ന സ്ത്രീകളോട് പറയുവാൻ കരുണയുളള ഒരു വാക്ക് എപ്പോഴും ഈശോയ്ക്ക് ഉണ്ടായിരുന്നു. ‘സ്ത്രീയേ, നീ കരയുന്നതെന്ത്???’ എന്ന് അവിടുന്ന് അവരോട് നിശബ്ദമായി ചോദിച്ചിരുന്നു. ഇന്ന് ഇന്ത്യ ൻ സംസ്കാരത്തിൽ ജീവിക്കുന്ന സ്ത്രീകളുടെ അവസ്ഥ വളരേ പരിതാപകരമാണ്. സ്വതന്ത്ര ഭാരതത്തിൽ സ്വതന്ത്രമായി സഞ്ചിരിക്കാൻ പോലും സാധിക്കാത്തോരു അവസ്ഥ. കണ്ണീരിൻ്റെ ചുടു ദൃഷ്ടിയിൽ വെന്തെരിയുകയാണ് ഇന്ന് ഓരോ സ്ത്രീകളും. എന്നാൽ കണ്ണീരിന്റെ നനവിലും ഒരു ചെറു വെളിച്ചത്തിന്റെ തണൽ ഈശോയ്ക്ക് നൽകുവാൻ സാധിക്കും.

മഗ്‌ദൽനകാരി മറിയം അവളുടെ ജീവിതത്തിൽ വളരെയേറെ വിലപിച്ചിരുന്നു. ഒരു സമയത്ത് ഏഴ് ദുരാത്മാക്കൾ അവളെ ബാധിച്ചിരുന്നു.  ഈശോയാണ് അവളേ വിടുവിച്ചത്. ഈശോയോടുളള കടപ്പാട് അവൾ ഒരിക്കലും മറന്നില്ല. അതിന്റെ ഫലമായി അവൾ ഈശോയോട് സ്നേഹവും, തീവ്രമായ ഭക്തിയും ഉളളവളായി തീർന്നു. ഒരിക്കൽ പിശാച് അവളെ നശിപ്പിച്ചിരുന്നു. ഭൂതങ്ങൾ അവളെ ബാധിച്ചിരുന്നു. ആളുകൾ അവളെ ഒഴിവാക്കാൻ ആഗ്രഹിച്ചിരുന്നു. നിരാശയുടെ ആഴമുളള പാപകൂലത്തിലും, അകപ്പെട്ടുപോയ വൃക്തികളെ ഉയർത്തി ആത്മീയ സിംഹാസനങ്ങളിൽ ഇരുത്തുവാൻ ഈശോയ്ക്ക് എപ്രകാരം കഴിയുമെന്ന് തെളിയിച്ചു തരുന്നതാണ് അവളുടെ ജീവിതം.

സമൂഹം ഒഴിവാക്കിയിരുന്ന നിന്ദിതരായ സ്ത്രീകൾക്ക് കർത്താവു നൽകുന്ന പ്രതൃശയേ കുറിച്ച് ഓർക്കുക. ഒരുപക്ഷേ നിങ്ങൾ ചവിട്ടി മെതിക്കപ്പെട്ട സ്ത്രീയായിരിക്കാം. നിങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുവാൻ ആരും നിങ്ങളോടോപ്പം ഇല്ലായിരിക്കാം. എന്നാൽ നാം എന്തിനാണ് വിലപിക്കുന്നതെന്ന് ചിന്തിക്കുക??? കാലങ്ങൾ മാറുന്നതനുസരിച്ച് സ്ത്രീയുടെ മുന്നേറ്റങ്ങളും ചരിത്ര താളുകളിൽ രേഖപ്പെടുത്തുന്നു. എന്നാൽ ഇന്നും ചിലയിട ങ്ങളിൽ നാല് ചുവ രുകൾക്കുളളിൽ സ്ത്രീ തളയ്ക്കപ്പെടുന്ന കാഴ്ചയും ഒരുപോലെ നാം ഇന്ന് കാണുന്നു. അവിടുന്ന് വാഗ്ദാനം നൽകിയിരിക്കുന്നു “സീയോൻപുത്രീയേ ഉണരുക നീ ബലം ധരിച്ചുകൊൾക, നിൻ്റെ അലങ്കാര വസത്രം ധരിച്ചുകൊൾക, പൊടിയിൽ നിന്ന് എഴുന്നേ ൽക്കുക. നിൻ്റെ വെളിച്ചം പ്രകാശിക്കട്ടേ; കർത്താവിൻ്റെ തേജസ്സ് നിൻ്റെ മേൽ ഉദിച്ചിരിക്കുന്നു” (യെശ 52, 12).

Riya Tom, Kattappana

Email: riyatom01@gmail.com


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

4 responses to “God’s Concern for the Suffering Women, Article by Riya Tom”

  1. Wilson Web Online Avatar
    Wilson Web Online

    Reblogged this on Wilson Web.

    Like

  2. Wilson Web Online Avatar
    Wilson Web Online

    You Said the Truth.

    Like

  3. Good Writing… Congrats…

    Like

Leave a reply to God’s Concern for the Suffering Women, Article by Riya Tom – Nelson MCBS – Riya Tom Cancel reply