അക്കരയ്ക്ക് യാത്ര ചെയ്യും സീയോൻ സഞ്ചാരി
ഓളങ്ങൾ കണ്ട് നീ ഭയപ്പെടേണ്ട
കാറ്റിനെയും കടലിനെയും
നിയന്ത്രിപ്പാൻ കഴിവുള്ളോൻ പടവിലുണ്ട്
എൻ്റെ ദേശം ഇവിടെയല്ല
ഇവിടെ ഞാൻ പരദേശവാസിയല്ലോ
അക്കരെയാണെൻ ശാശ്വതനാട്
അവിടെ എനിക്ക് ഒരുക്കിയ ഭവനമുണ്ട്
വിശ്വസമാം പടവിൽ യാത്ര ചെയ്യുമ്പോൾ
തണ്ട് വലിച്ചു ഞാൻ വലഞ്ഞിടുമ്പോൾ
ഭയപ്പെടേണ്ട കർത്തൻ കൂടെയുണ്ട്
അടുപ്പിക്കും സ്വർഗീയ തുറമുഖത്ത്
മരണ യോർദ്ദാൻ കടക്കുമ്പോഴും
അവിടെയും വിശ്വാസി ഭയപ്പെടേണ്ട
മരണത്തെ ജയിച്ചേശു കൂടെയുണ്ട്
ഉയർപ്പിക്കും കാഹള ധ്വനിയതിങ്കൽ
Texted by Leema Emmanuel