ദിവ്യപ്രകാശം വീശുമൾത്താരയിൽ
ദിവ്യപ്രഭാവനാം നാഥൻ വസിപ്പു…
ആരാധ്യമാം അങ്ങേ ചേവടി കുമ്പിടാൻ
ആരാധിച്ചങ്ങയെ വാഴ്ത്താം…
(ദിവ്യപ്രകാശം… )
ഹൃദയം തകർന്നവർക്കാശ്വാസമേകുവാൻ
പീഡിതരെ വിമോചിതരാക്കുവാൻ… (2)
അന്ധരേ നേർവഴി കാട്ടിടുവാനായ്
ഈ ബലിപീഠത്തിൽ നാഥൻ വസിപ്പൂ…
(ദിവ്യപകാശം…)
അഭയം തരും നാഥൻ ആശീർവദിക്കുവാൻ
നീട്ടിടുന്നു തൻ പാണികളെ… (2)
നിർമല കാഴ്ചയായ് സ്നേഹബലിയായ്
ജീവിതം നാഥന് നൽകിടാം
(ദിവ്യപ്രകാശം… )
Texted by Leema Emmanuel
Click here to Play and Download the Song as MP3
> Play on YouTube

Leave a reply to ദിവ്യപ്രകാശം വീശുമൾത്താരയിൽ – Nelson MCBS Cancel reply