കൈവെള്ളയിൽ താണിറങ്ങി
നാവിൻതുമ്പിൽ നീ അലിഞ്ഞു
നിത്യജീവൻ പകർന്നുതന്നു
വെൺമയാർന്ന ഒരു ഓസ്തിയായി
ഈശോ അണയും നേരം
ജീവൻ ധന്യമാകും നിമിഷം
ഓ എൻ ഈശോ അണയും നേരം
കാത്തവരമഴ തൻ സമയം (2)
കൈവെള്ളയിൽ നീ വരുന്നു
കൈ പിടിച്ചു വഴി നടത്താൻ
നാവിൽ നീ അലിഞ്ഞിടുന്നു
വചനത്തിൻ മധുമൊഴിയായ് (2)
ഹൃദയത്തിൽ നീ വസിപ്പൂ ഹൃത്തിൻ
തേങ്ങൽ കേട്ടിടാൻ (2)
( ഈശോ…)
നീ വസിക്കും എൻ ഹൃദയം
നിൻ ഹിതത്തിൻ ദൈവരാജ്യം
നീ പണിയും എൻ ഭവനം (2)
നിൻ സ്നേഹത്തിൻ സ്വർഗ്ഗരാജ്യം
അങ്ങ് വാസമായിടുമ്പോൾ
നിറവാകും കുറവുകൾ
(കൈ വെള്ള…)
Texted by Leema Emmanuel

Leave a comment