ഈശോയും ഞാനും ഒന്നായി തീരും
ആനന്ദസായൂജ്യ നിമിഷം
അൾത്താരമുന്നിൽ ആദരവോടെ
ഈശോയെ കൈക്കൊള്ളും നിമിഷം
അനവദ്യ സുന്ദര നിമിഷം
ഞാനാണ് ജീവൻ്റെ അപ്പമെന്നോതി
എൻ ഈശോ അണയും നിമിഷം (2)
പാപിയാം എൻ കൊച്ചു ഹൃദയത്തിൽ
വന്നു വാഴുവാൻ അണയുന്ന നിമിഷം (2)
വർണ്ണിക്കാനാവാത്ത നിമിഷം
ഹൃദയത്തിൽ വന്നെന്നെ കരുണാർദ്ര സ്നേഹത്താൽ (2)
പുൽകിത്തലോടുന്ന നിമിഷം
അറിയാതെ എൻ ചിത്തം സ്തുതിഗീതമാലപിച്ചെല്ലാം
മറക്കുന്ന നിമിഷം (2)
ദിവ്യ സ്നേഹത്തിൻ നിമിഷം
Texted by Leema Emmanuel

Leave a comment