ദൈവം തന്നതല്ലാതൊന്നും
ഇല്ല എന്റെ ജീവിതത്തിൽ
ദൈവത്തിന്റെ സ്നേഹംപോലെ
മറ്റൊന്നില്ല പാരിടത്തിൽ
ഇന്നോളം ദൈവമെന്നെ
കാത്തതോർത്തു പോകുകിൽ
എത്രകാലം ജീവിച്ചെന്നാലും
നന്ദിയേകി തീരുമോ
മെഴുതിരിനാളം തെളിയുമ്പോൾ
നീ എൻ ആത്മാവിൽ പ്രകാശമായി
ഇരുളല മൂടും ഹൃദയത്തിൽ
നിന്റെ തിരുവചനം ദീപ്തിയായി
കാൽവരിക്കുന്നെൻ മനസ്സിൽ
കാണുന്നിന്നു ഞാൻ
ക്രൂശിതന്റെ സ്നേഹരൂപം
ഓർത്തുപാടും ഞാൻ
ഓ എന്റെ ദൈവമേ പ്രാണന്റെ ഗേഹമേ
നിന്നോട് ചേരട്ടെ ഞാൻ….
(ദൈവം തന്നതല്ലാതൊന്നും… )
എന്റെ സങ്കടത്തിൽ പങ്കുചേരും
ദൈവം ആശ്വാസം പകർന്നിടും
എന്നിൽ സന്തോഷത്തിൻ വേളയേകും
എന്നുമെന്നും നന്മ ഏകിടും
പിഴവുകൾ ഏറ്റുചൊന്നാൽ ക്ഷമയരുളും
തിരുഹൃദയം എനിക്കായിതുറന്നുതരും
ഓ എന്റെ ദൈവമേ ജീവന്റെ മാർഗമേ
നിന്നോട് ചേരട്ടെ ഞാൻ…
(ദൈവം തന്നതല്ലാതൊന്നും… )
Texted by Leema Emmanuel

Leave a comment