ഇതാ പള്ളി മണികൾ മുഴങ്ങി
ഇതാ ദൈവാലയം ഒരുങ്ങി
അധ്വാനിക്കുവരും ഭാരത്താൽ വലയുന്നവരും
അൾത്താര മുൻപിലണയാം
കാൽവരി യാഗത്തിനോർമ്മയുമായ്
നിര നിരയായ് നിൽക്കാം
പ്രാർത്ഥനയേറ്റേറ്റു ചൊല്ലാം
കുർബ്ബാന ഗീതങ്ങൾ പാടാം
ഒരേ സ്വരത്തിലൊന്നായ്
ഹൃദയങ്ങളെ കഴുകിടുവാൻ
വരുവിൻ വിശുദ്ധ ജനമാകാൻ (2)
(ഇതാ പള്ളി .. )
വരിവരിയായ് നമ്മൾ
കുർബ്ബാനയപ്പം ഉൾക്കൊള്ളാം
യേശുവിൻ ദിവ്യ വിരുന്ന്
ഹൃദയത്തിലേറ്റ് വാങ്ങാം
ഒരു മനമോടെ ഒരു ഗണമായി
ബലിതൻ പൂർണ്ണത നുകർന്നീടാം (2)
(ഇതാ പള്ളി .. )
Texted by Leema Emmanuel