മൃദുവായ് നീ തൊടുകിൽ
എന്നാത്മം സൗഖ്യം നേടും
ഹൃദയം ഇനി എന്നും നിൻ
വാസ ഗേഹമാകും
കൺമുൻപിൽ നീ ഇല്ലെങ്കിലും
വിശ്വസത്താലെ കാണുന്നിതാ
(മൃദുവായ് … )
ആത്മനാശ ഭീതിയാൽ
നിരാശയിൽ ഞാൻ താഴുമ്പോൾ (2)
അഭയം നീ ഏകി മുറിവിൽ നീ തഴുകി
എൻ മോക്ഷം നീ അല്ലോ
(മൃദുവായ് … )
സാധ്യമല്ലന്നോർത്തതാം
മഹാത്ഭുതങ്ങൾ നീ ചെയ്യ്തു
ജന്മം നിൻ പാദേ സ്തുതിയായ് ഞാൻ ഏകാം
നിൻ സാക്ഷിയാകും ഞാൻ
(മൃദുവായ് … )
Texted by Leema Emmanuel

Leave a reply to Nimisha Anshul Cancel reply