വി. യൗസേപ്പിതാവിനോടുള്ള ജപം

വി. യൗസേപ്പിതാവിനോടുള്ള ജപം

St Joseph and Child Jesus

നീതിമാൻ എന്ന് വി. ഗ്രന്ഥം ഉദ്ഘോഷിക്കുന്ന വി.യൗസേപ്പേ അങ്ങ് ദൈവസ്നേഹത്തിലും , സേവനത്തിലും വിശ്വസ്തനും വിവേകിയുമായി ജീവിച്ചു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അലട്ടിയപ്പോഴും പ്രതിസന്ധികൾ ജീവിതത്തിൽ പ്രത്യക്ഷപ്പെട്ടപ്പോഴും അങ്ങ് ദൈവത്തോട് വിശ്വസ്തനായിരുന്നു. അദ്ധ്വാനിച്ചും ജോലി ചെയ്തും അങ്ങ് കുടുംബസംരക്ഷണത്തിൽ പ്രദർശിപ്പിച്ച ഉത്തരവാദിത്വബോധം ഞങ്ങക്കു മാതൃകയായിരിക്കട്ടെ . ഉത്തമ കുടുംബപാലകാ ഞങ്ങളുടെ കുടുംബത്തെയും , കുടുംബാംഗങ്ങളെയും കാത്ത് പരിപാലിക്കണമേ. ഞങ്ങളുടെ മരണനേരത്ത് അങ്ങയുടെ പ്രിയപത്നിയോടും വത്സലസുതനോടും കൂടെ ഞങ്ങളുടെ സഹായത്തിന് വരികയും ചെയ്യണമേ . ആമ്മേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “വി. യൗസേപ്പിതാവിനോടുള്ള ജപം”

Leave a comment