ഹൃദയം തകർന്നൊരുനാൾ
യേശുവെനിന്നെ വിളിച്ചു
കരുത്തേകും നിൻ കരാമെൻതോളിൽ
പതിച്ചു ദുഃഖം മറന്നു എൻ മിഴികൾ നിറഞ്ഞൊഴുകി
കുരിശുകളോരോന്നായി പെരുകുമ്പോൾ
അവശതയാൽ ചുറ്റുംനോക്കി ഞാൻ
കടമൊന്നും വീട്ടാൻ കഴിയാതെ പടിവാതിൽമുട്ടി തളരുമ്പോൾ
കാലക്കേടാണെന്നോതിയെല്ലാരും വേഗമെന്നിൽനിന്നകലുമ്പോൾ
നാണക്കേടിന്റെ നേരത്താരുംതെല്ലാശ്വാസം
നല്കാനില്ലാതായി ക്രൂശിലേക്കൊന്ന് നോക്കിഞാൻ
സഹചരെ ഞാൻ എന്നും സ്നേഹിച്ചു
അവരുയരാൻ നന്നായി യക്നിച്ചു
പകലും രാവും ഞാൻ പ്രാർത്ഥിച്ചു
സമയം ഞാനേറെപങ്കിട്ടു
എന്നെതേടാനും കൂടെ നിൽക്കാനും
വരുമല്ലോഅവരെന്നാശിച്ചു
പണമില്ലാതായി ബലമില്ലാതായി
ആർക്കും വേണ്ട കറിവേപ്പിലയായി
ദൈവത്തിൻ സ്നേഹമോർത്തുഞാൻ
Texted by Leema Emmanuel

Leave a comment