ഓർമയിൽ നിൻ മുഖം മാത്രം
ഓർക്കുമ്പോൾ മനം കുളിരുന്നു
ഏശുവെ ജീവനായക
ജീവിതം നിന്നിലേകുന്നു
നിൻഹിതം ഞാനിന്ന് അറിയുന്നു
ഉള്ളിനുള്ളിൽ സ്നേഹം മാത്രം പകരുന്നോനെ
എന്നെയെന്നും കൺമണിയായ് കരുതുന്നോനെ
ഓമനകുട്ടനാക്കുവാൻ നാഥാ എന്റെ കൂടെ
നീ വരേണമേ
(ഓർമയിൽ…. )
നീ വരും വഴിയരികിൽ നിന്നെയും കാത്തിരുന്നു
നിന്റെ ദിവ്യ വചനങ്ങൾ ഏറെക്കൊതിച്ചിരുന്നു(2)
അന്ധയാകും എൻ നയനം നീ തുറന്നല്ലോ
ധന്യമായി എന്റെജീവിതം ഈശോയെ
നന്ദിയേറെ ചൊല്ലിടുന്നു ഞാൻ.
(ഓർമയിൽ…. )
തിന്മയെ നന്മയാൽ ജയിക്കണമെന്ന് ചൊല്ലി
സ്നേഹത്തിന്റെ പാഠങ്ങൾ നീ പകർന്നേകി (2)
ശത്രുവിനെ സ്നേഹിക്കാൻ അരുൾചെയ്തവനെ
നിന്റെ സ്നേഹംപങ്കുവെച്ചിടാം
കർത്താവിൻ നിന്റെ സാക്ഷിയായി മാറിടാം.
(ഓർമയിൽ…. )
Texted by Leema Emmanuel


Leave a Reply