ദിവ്യകാരുണ്യമേ എന്റെ പൊന്നേശുവേ
ദിവ്യകാരുണ്യമേ എന്റെ പൊന്നേശുവേ
നിന്നെ ഞാൻ കാണുന്നീയൾത്താരയിൽ (2)
സ്നേഹം മാത്രം ചൊരിയുന്നവനായി
സ്നേഹം ഒഴുകും തെളിനീരുറവയതായ്
കുരിശിൽ നീയേകിയ സ്നേഹത്തിൻ ഫലമായ്
ദിനവും കുർബാനയായ് എന്നിൽ വാഴുന്നു
(ദിവ്യകാരുണ്യമേ…)
യേശുവേ നീ ഞങ്ങളിൽ
വാഴാനായ് വന്നീടുമ്പോൾ
നിന്നെ ഞാൻ ഉൾക്കൊണ്ടീടാൻ
യോഗ്യമല്ലെൻ ഹൃദയം.
ഒരു വാക്കു നാഥാ അരുളീടണേ
സുഖമായിടും എൻഹൃദയം
സൗഖ്യം തരണേ
സൗഖ്യദായകനേ
നിത്യം കുർബാനയായ് എന്നിൽ വാണിടണേ
നിന്നെഞാൻ തിരുവോസ്തിയായ്
ഉൾക്കൊള്ളുമീനിമിഷം
സ്നേഹമായ് ജീവനായ്
നീയെന്നിൽ വന്നീടണേ.
(ദിവ്യകാരുണ്യമേ…)
അകതാരിലെന്നും ആനന്ദമായ്
നീ വാഴുമീ നിമിഷം
ഇനി എൻ നാവിൽ നിൻ സ്തുതികൾ മാത്രം
പാടാൻ നാഥാ എൻ നാവിനു ബലമേകൂ
(ദിവ്യകാരുണ്യമേ…)