ആയിരുന്നോനും ആയിരിക്കുന്നോനും
ആയിരുന്നോനും ആയിരിക്കുന്നോനും
വരുവാനിരിപ്പോനും സർവ്വശക്തനും
നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധൻ പരിശുദ്ധൻ
ബാബിലോണിലെ സിംഹക്കുഴിയിൽ
വായുവേഗത്തിൽ ഹബക്കുക്കിനെ
എത്തിച്ചവനാം എന്റെ കർത്താവെ
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു.
കുഴഞ്ഞയെന്റെ ജീവിതത്തിന്റെ കുഴിയിലേക്ക്
നീ ഇപ്പോൾ വരണം
കുരുക്കഴിക്കാൻ എനിക്കാവുന്നില്ലല്ലോ
കെട്ടുപൊട്ടിക്കാൻ നിന്റെ ശക്തി തരണം
വെളിപ്പെടുമ്പോൾ.
(ആയിരുന്നോനും….)
വെള്ളക്കുതിര മേലെ വരുന്നവനെ
നല്ല താളത്തിൽ നമുക്കാരാധിച്ചീടാം
അവന്റെ മിഴിതീനാളങ്ങൾ പോൽ
തീനാളങ്ങളെ നമുക്കേറ്റുവാങ്ങീടാം.
ബാലാമിന്നൊരു തെറ്റ് പറ്റാതെ
സാധുമൃഗമാം കഴുതവഴി
കാവൽ നിന്നൊരു പൊന്നു കർത്താവേ
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു.
മരുഭൂമിയിൽ പൊന്നുമന്നയും
കാടയും തന്നെ നല്ല കർത്താവേ
കടഭാരങ്ങൾ നീ അറിയുന്നല്ലോ
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു.
പൊന്നലരിയിൽ നല്ല കിന്നരമിട്ട്
ബാബിലോണിൽ കണ്ണുനീരിൽ ആരാധിച്ചപോൽ
പണ്ട് മിറിയാം, തപ്പുതാളത്താൽ
ആരാധിച്ചപോൽ ഞങ്ങൾ ആരാധിക്കുന്നു.
(ആയിരുന്നോനും….)