ഓർമയിൽ നിൻ മുഖം മാത്രം
ഓർക്കുമ്പോൾ മനം കുളിരുന്നു
ഏശുവെ ജീവനായക
ജീവിതം നിന്നിലേകുന്നു
നിൻഹിതം ഞാനിന്ന് അറിയുന്നു
ഉള്ളിനുള്ളിൽ സ്നേഹം മാത്രം പകരുന്നോനെ
എന്നെയെന്നും കൺമണിയായ് കരുതുന്നോനെ
ഓമനകുട്ടനാക്കുവാൻ നാഥാ എന്റെ കൂടെ
നീ വരേണമേ (ഓർമയിൽ…. )
നീ വരും വഴിയരികിൽ നിന്നെയും കാത്തിരുന്നു
നിന്റെ ദിവ്യ വചനങ്ങൾ ഏറെക്കൊതിച്ചിരുന്നു(2)
അന്ധയാകും എൻ നയനം നീ തുറന്നല്ലോ
ധന്യമായി എന്റെജീവിതം ഈശോയെ
നന്ദിയേറെ ചൊല്ലിടുന്നു ഞാൻ
തിന്മയെ നന്മയാൽ ജയിക്കണമെന്ന് ചൊല്ലി
സ്നേഹത്തിന്റെ പാഠങ്ങൾ നീ പകർന്നേകി (2)
ശത്രുവിനെ സ്നേഹിക്കാൻ അരുൾചെയ്തവനെ
നിന്റെ സ്നേഹംപങ്കുവെച്ചിടാം
കർത്താവിൻ നിന്റെ സാക്ഷിയായി മാറിടാം
Texted by Leema Emmanuel

Leave a comment