Yeshivinamme Snehathin Nathe – Lyrics

യേശുവിന്നമ്മേ സ്നേഹത്തിൻ നാഥേ
നരരക്ഷക്കായി സർവ്വം സമർപ്പിച്ച നാഥേ
സ്ത്രീകളിൽ നിന്നോളം മഹത്വംമില്ലാർക്കും
മക്കൾതൻ അഭിമാനമേ അമ്മേ
സഹരക്ഷകയാം മാതാവേ സഹരക്ഷകയാം മാതാവേ

സ്ത്രീയാൽ നശിച്ചൊരു മർത്യകുലത്തിന്
നിത്യസഹായമായ സ്ത്രീ രക്തനമേ
തിരുസുതൻ കുരിശിന്മേൽ പിടഞ്ഞു മരികുമ്പോൾ
ഹൃദയം തകർന്നുനിന്ന വ്യാകുലനാഥേ
സാത്താന്റെ തലയെ തകര്ത്തു അമ്മേ
എന്നെ ദുഷ്ടനിൽ നിന്നും നീ കാക്കേണമേ (2)

പാപത്തിൻ വഴിയിൽ ഉഴലും മക്കളെ
പാവന മാർഗത്തിൽ നയിക്കേണമേ
വീണ്ടും പാപത്തിൽവീഴാതിരിക്കുവാൻ
വിമലാംബികേ അമ്മേ താങ്ങേണമേ
നിത്യവിശുദ്ധയാം കാരുണ്ണ്യമേ എന്റെ
ഹൃത്തിലേക്ക് ഈശോയെ അയക്കേണമേ (2)

Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment