എനിക്ക് “നാലു വർത്തമാനം” ഇന്നു പറയണം Part 2

ചാക്കോച്ചിയുടെ സു’വിശേഷങ്ങൾ’

എനിക്ക് ഇന്ന് “നാലു വർത്തമാനം പറയണം”

തുടരുന്നു….

അപ്പൊൾ നമ്മൾ നാലു വർത്തമാനം ആണ് പറഞ്ഞത് ഇന്നലെ “രണ്ട് വർത്തമാനം” പറഞ്ഞപ്പോൾ സമാധാനമായി
1. പരാജിതരെ അംഗീകരിക്കുന്ന ഒരു വർത്തമാനം
കുഞ്ഞുങ്ങളെ നിങ്ങളുടെ പക്കൽ മീൻ വല്ലതും ഉണ്ടോ?
2. അനുനയത്തിന്റെ വർത്തമാനം
വെള്ളത്തിന്റെ വലതുവശത്ത് വല ഇടുക.

3. സഹകരണത്തിന്റെ വർത്തമാനം
John 21:10 Jesus said to them, “Bring some of the fish which you have now caught.”

നിങ്ങളിപ്പോൾ പിടിച്ച മത്സ്യത്തിൽ കുറെ കൊണ്ടുവരുവിൻ.
മറ്റുള്ളവരെ കൂടി സഹകരിപ്പിച്ച് ഒരു കാര്യം ചെയ്യാൻ സാധിക്കണമെങ്കിൽ അത് വലിയ മനസ്സുള്ളവർക്കേ പറ്റൂ. കോംപ്ലക്സ് ഇല്ലാത്തവർക്ക് !!

നമ്മളെക്കാൾ കഴിവുള്ള ഒരാളെ അംഗീകരിക്കണമെങ്കിൽ അത് ജ്ഞാനം ഉള്ളവർക്കേ പറ്റൂ.
നമ്മളെക്കാൾ കഴിവുള്ളവർ ചുറ്റുമുണ്ട്. നമ്മളെക്കാൾ പാടുന്നവർ…. അറിവുള്ളവർ…. ടെക്നിക്കൽ എക്സ്പെർട്ട്സ്‌…
കൂടെ പഠിക്കുന്ന ഒരാൾക്ക് കൂടുതൽ മാർക്ക് കിട്ടിയാൽ തോളിൽ തട്ടി അഭിനന്ദിക്കാൻ വലിയ മനസ്സുള്ളവർക്കേ മനസ്സുവരു…
സഹോദരങ്ങൾക്ക്‌ അയല്പക്കത്ത്കാർക്ക് നമ്മളെക്കാൾ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമ്പോൾ ഹൃദയം തുറന്നു സന്തോഷിക്കാൻ യേശുവിന്റെ ഹൃദയം ഉണ്ടെങ്കിലേ പറ്റൂ… Boss Go

നമ്മളേക്കാൾ പാടുന്ന ഒരാളെ പ്രോത്സാഹിപ്പിക്കാൻ …. കഴിവുള്ളവരെ വളർത്തിക്കൊണ്ടുവരാൻ …..
അസൂയ ഇല്ലാതെ ചെയ്യാൻ യേശുവിന്റെ മനസ്സുള്ളവർക്കേ പറ്റൂ..

ഞാൻ ചിന്തിച്ചിട്ടുണ്ട് പള്ളിയിൽ എന്തിനാണ് ഒരു കമ്മിറ്റി…? അച്ചന് തനിയെ ചെയ്യാൻ കഴിവില്ലേ?
അതൊരു സഹകരണത്തിന്റെ വർത്തമാനമാണ്..

രാഷ്ട്രീയ പ്രസ്ഥാനത്തിനും കമ്മിറ്റികൾ ഉണ്ട് … അതൊരു സഹകരണത്തിന്റെ വർത്തമാനമാണ്..

രൂപതയിൽ കൂരിയ ഉണ്ട് .. അതൊരു സഹകരണത്തിന്റെ വർത്തമാനമാണ്…

നേതാവിനെകാൾ അറിവുള്ളവർ കമ്മിറ്റിയിൽ വന്നാൽ അവരെ ചവിട്ടി താഴ്ത്തുന്ന നേതാക്കളും ഉണ്ട്.
പേടിയുള്ളവർക്ക് ആണ് സഹകരണത്തിന്റെ വർത്തമാനം പറയാൻ പേടി..!
അവൻ എന്നെക്കാൾ വലിയവൻ ( വൾ) ആയാലോ !!

അവൻ വളരുകയും ഞാൻ കുറയുകയും വേണം ( സ്നാപക യോഹന്നാൻ)

ഈ സഹകരണത്തിന്റെ വർത്തമാനം കുടുംബത്തിലും വേണം..
എന്ത് കാര്യം ചെയ്യുന്നതിന് മുൻപും ഭാര്യയേയും മക്കളേയും വിളിച്ച് അടുത്തിരുത്തി സംസാരിക്കുന്ന സഹകരണത്തിന്റെ വർത്തമാനം ഉണ്ടോ?
Runnig via handsഉണ്ടെങ്കിൽ നിങ്ങൾക്ക് യേശുവിന്റെ മനസ്സാണ്…
നിങ്ങളുടെ ഇളയകുട്ടി പറയുന്ന അഭിപ്രായം കേൾക്കാനുള്ള വിശാല മനസ്സ് ഉണ്ടോ? ഉണ്ടെങ്കിൽ യേശുവിന്റെ മനസ്സാണ്…

THANKS !!! SORRY !!!
ഞാൻ കണ്ടിട്ടുള്ള 2 MIRACLE WORDS !

സെമിനാരിയിൽ 3 rd year philosophy പഠിക്കുമ്പോൾ ഞങ്ങളുടെ ഒരു ആനിമേറ്റർ അച്ചൻ ഉണ്ടായിരുന്നു. വളരെ കർക്കശക്കാരനായ ഒരു അച്ചൻ.!!

ഒരു വലിയ രസം എന്താണെന്ന് ചോദിച്ചാൽ പ്രായം ചെറുപ്പം അല്ലേ.. സെമിനാരിക്കാരൻ ആണെങ്കിലും മാലാഖമാർ ഒന്നുമല്ലല്ലോ.. ചെറുപ്പത്തിലെ എല്ലാ കുസൃതികളും എത്ര മസിൽ പിടിച്ചാലും പുറത്തുവരും… ചില മണ്ടത്തരം കാണിച്ചിട്ട് ആനിമേറ്റർ അച്ചൻന്റെ റൂമിൽ കയറി കൈകെട്ടി കൂഞ്ഞി നിൽക്കുമ്പോൾ…
സീനിയേഴ്സ് പറഞ്ഞ കാര്യം ഓർമ്മ വരും .. ഒന്നും നോക്കണ്ട ഒരു SORRY അങ്ങ് പറഞ്ഞേക്കണം!
പൈസ ഒന്നും നോക്കിയില്ല Sorry അങ്ങ് പറഞ്ഞു..
നോക്കിയപ്പോൾ കാർക്കശ്യ ഭാവക്കാരൻ അച്ഛൻ ശാന്തനായി..

ഇന്നും നന്ദിയോടെ ഓർക്കുന്ന ഒരു വൈദികൻ.!!

നമ്മുടെ കണ്ണും മനസ്സും ഒരുപോലെ നിറയ്ക്കുന്ന രണ്ടു വാക്കുകളാണ് SORRY !
THANKS!!

പറയാൻ പാടുള്ളതും… പറഞ്ഞാൽ ഹൃദയം നിറയുന്നതും ആയ രണ്ടു വാക്കുകൾ സഹകരണത്തിന്റെ വർത്തമാനത്തിൽ MUST ആണു..

4. നമ്മൾ ഒന്നാണെന്ന “വർത്തമാനം”
WE ARE ONE
John 21:12 Jesus said to them, “Come and have breakfast.” None of the disciples ventured to question Him, “Who are You?” knowing that it was the Lord.
“വന്നു പ്രാതൽ കഴിക്കുക”

ഒരു തമാശ പറയാം !!
എനിക്ക് കുറേ കുറെ നല്ല സുഹൃത്ത് ബന്ധമുള്ള വീടുകളുണ്ട്. അതുമാത്രമല്ല ഒരു കത്തോലിക്കാ അച്ചനെന്ന നിലയിൽ പല വീടുകളിലും ഭവന സന്ദർശനത്തിന് പോകാറുണ്ട്
ചില വീടുകളിൽ ചെല്ലുമ്പോൾ “കല്യാണം കഴിക്കാതെ ഇരുന്നത് ഒരു നഷ്ടമായിപ്പോയി” എന്ന് തോന്നും!! സത്യം.!
അപ്പനും അമ്മയും മക്കളും എല്ലാവരും കൂടി പരസ്പരം കോമഡി പറച്ചിലും കളിയാക്കലും കെയറിങും ഒക്കെ കാണുമ്പോൾ !!! ഒപ്പം നമ്മളെയും കൂട്ടും .. അവിടുത്തെ ഒരു അംഗമെന്ന് ചിലപ്പോൾ നമുക്ക് തോന്നും.. വീണ്ടും കയറിച്ചെല്ലാൻ സന്തോഷമാണ്.!!

എന്നാൽ ചില വീടുകളിൽ ചെല്ലുമ്പോൾ ” കല്യാണം കഴിക്കാതെ ഇരുന്നത് ഭാഗ്യം ആയിപ്പോയി എന്ന തോന്നുന്നത്”
“നല്ല സഹകരണം” “നല്ല വർത്തമാനം”!!!
“നല്ല സഹോദര ബന്ധം”
ഇൻവെട്ടർ കോമയ്ക്ക് അർത്ഥമുണ്ട് കേട്ടോ..!!

ഒരു 70 ശതമാനം വീടുകളിൽ ചെല്ലുമ്പോൾ കല്യാണം കഴിക്കാഞ്ഞത് ഭാഗ്യമായി എന്നാ തോന്നുന്നത്.. !!
കുടുംബ ജീവിതക്കാരെ മോശം ആക്കിയത് അല്ല കേട്ടോ !! ആരും എന്നോട് മുഖം ചുളിക്കേണ്ട. നിങ്ങളുടെ അനുഭവം വ്യത്യസ്തമായിരിക്കാം!!! അല്ല പിന്നെ.!!

ഒന്നാണെങ്കിൽ യാത്ര എളുപ്പമുണ്ട്.!!! ജീവിക്കാൻ ഒരു ത്രിൽ ആണ്.. അത് സുഹൃത്തുക്കളോടൊപ്പം ആണെങ്കിലും… രക്തബന്ധതോടൊപ്പം ആണെങ്കിലും..
വികാരിയച്ചൻ ആയിട്ടാണെങ്കിലും….
കൂടെ ജോലിചെയ്യുന്നവരോടൊപ്പം ആണെങ്കിലും….
അതാണ് പൗലോസ് ശ്ലീഹ പറഞ്ഞത് യേശുക്രിസ്തുവിന് ഉണ്ടായിരുന്ന ഈ മനോഭാവം നിങ്ങൾക്കും ഉണ്ടായിരിക്കട്ടെ…

ഗുരുവിനോട് ശിഷ്യൻ ചോദിച്ചു ഏതാണ് ഭൂമിയിൽ ഏറ്റവും പരിശുദ്ധമായ സ്ഥലം ??
ഗുരു പറഞ്ഞു രണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു .
രണ്ടുപേരും കൃഷിക്കാർ .. മൂത്തവൻ വിവാഹിതൻ രണ്ടു മക്കൾ.

ഇളയവൻ അവിവാഹിതൻ..

രണ്ടുപേർക്കും അവരവരുടെ വീതം അപ്പൻ പങ്കുവെച്ച് കൊടുത്തിട്ടുണ്ട്.

ഒരു കണ്ടത്തിന് അക്കര ഇക്കരെ ആണ് രണ്ടുപേരുടെയും വീടുകൾ.

രണ്ടുപേരും നെൽകൃഷി അവരവരുടെ വീതത്തിൽ നടത്തി .. കൊയ്ത്ത് കാലയി… കൊയ്ത്ത് ആരംഭിച്ചു .. പത്തായത്തിൽ നെല്ല് ശേഖരിക്കാൻ തുടങ്ങി..

അനിയൻ ഇങ്ങനെ ചിന്തിച്ചു .
ചേട്ടൻ വിവാഹിതനാണ് ! രണ്ടു മക്കളുണ്ട് ഭാര്യയുണ്ട് ! ഒത്തിരി പ്രാരാബ്ദങ്ങൾ കാണും!
ഞാൻ അവിവാഹിതൻ അല്ലേ എനിക്ക് അത്ര ചെലവൊന്നുമില്ല .. എന്തിനാണ് എനിക്ക് ഇത്രയും നെല്ല് !!
രാത്രി ആരും അറിയാതെ അനിയൻ സ്വന്തം പത്തായത്തിൽ നിന്ന് നെല്ല് ചാക്കിലാക്കി തോളിലേറ്റി ആരും കാണാതെ രാത്രി കണ്ടെത്തിൻ വരമ്പിലൂടെ ചേട്ടൻന്റെ പത്തായപ്പുരയിൽ കൊണ്ടുപോയി നെല്ല് ഇടും..!!

ചേട്ടൻ ഇങ്ങനെ ചിന്തിച്ചു ഞാൻ വിവാഹിതനാണ് എന്റെ കാര്യങ്ങളൊക്കെ തീരുമാനമായി …മക്കളായി.. എല്ലാം ഒന്ന് സെറ്റിലായി.. എനിക്ക് എന്തിനാണ് ഇത്രയും നെല്ല്.? ! അനിയൻ അവൻ വിവാഹിതനായിട്ടില്ല… ജീവിതം ഒന്നും ആയിട്ടില്ല .. അവനു കുറേ ആവശ്യങ്ങൾ ഉള്ളതല്ലേ ..!
രാത്രി ആരും അറിയാതെ ചേട്ടൻ സ്വന്തം പത്തായത്തിൽ നിന്ന് നെല്ല് ചാക്കിലാക്കി തോളിലേറ്റി ആരും കാണാതെ രാത്രി കണ്ടെത്തിൻ വരമ്പിലൂടെ അനിയന്റെ പത്തായപ്പുരയിൽ കൊണ്ടുപോയി നെല്ല് ഇടും..

പല ദിവസങ്ങൾ ഇങ്ങനെ തുടർന്നു.

ചേട്ടൻ രാവിലെ നോക്കുമ്പോൾ ഇന്നലെ താൻ എടുത്ത അതേ നെല്ല് പത്തായത്തിൽ വീണ്ടും വന്നു… ശെടാ ഇതെങ്ങനെ സംഭവിച്ചു..??

അനിയൻ രാവിലെ നോക്കുമ്പോൾ ഇന്നലെ താൻ എടുത്ത അതേ നെല്ല്
പത്തായത്തിൽ വീണ്ടും..

ശെടാ ഇതെന്തൊരു മറിമായം..

അന്നു രാത്രി ആണ് അത് സംഭവിച്ചത്.!! രണ്ടുപേരും നെല്ല് അവരവരുടെ പത്തായത്തിൽ നിന്ന് ചാക്കിലാക്കി തോളിൽ വച്ച് കണ്ടെത്തിൻ വരമ്പിലൂടെ വരുമ്പോൾ മുന്നിൽ ആരോ ചാക്ക് കെട്ടുമായി നിൽക്കുന്നു.. രണ്ടുപേരും തലയുയർത്തി നോക്കി . ചേട്ടൻ!!! അനിയൻ!!! .
രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു.

ഗുരു പറഞ്ഞു അവർ കണ്ടുമുട്ടിയ ആ കണ്ടെത്തിന്റെ വരമ്പ് ആണ് ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ സ്ഥലം.!!!!
അതിനേക്കാൾ പരിശുദ്ധമായ സ്ഥലം ഏതാണ്???

ചാക്കോച്ചി…

  • Chackochi Meledom
  • Email: chackochimcms@gmail.com Chackochi

 

One thought on “എനിക്ക് “നാലു വർത്തമാനം” ഇന്നു പറയണം Part 2

Leave a comment