ORU KAIKKUMPIL, MITHILA MICHAEL

ഈശോയെ… നിന്റെ സങ്കടക്കടലിനു മുമ്പിൽ എന്റെ ഒരു കൈക്കുമ്പിൾ കണ്ണീർ ഒന്നുമല്ല എന്നറിയുന്നു ഞാൻ…

ORU KAIKKUMPIL, MITHILA MICHAEL

വലിയവിഷമത്തിന്റെ സമയം ഓർക്കുക

ഈശോയുടെ വിഷമത്തിന്റെ അത്രയുമുണ്ടോ എന്ന് ?

Fr. Michael Koottumkal MCBS presents
DAIVAM VISHWASTHAN

ഒരു കൈക്കുമ്പിൾ കണ്ണീരുമായ് ഞാൻ
ക്രൂശിതരൂപത്തെ നോക്കി നില്ക്കെ
കരുണയാൽ തഴുകുമാ മിഴികളിൽ നിന്നും
ഞാൻ തിരിച്ചറിഞ്ഞിതു തിരുഹിതമെന്നു ;
കണ്ണുനീർ ബാഷ്പധാരയായെന്ന് !
തണലേകിയോർ തളർത്തിയ നാളിൽ
തുണയായ് നിന്നത് നീയൊരുവൻ
വഴിവിളക്കാകേണ്ടോർ മിഴിയടച്ചന്നാൾ
മിഴിതുടച്ചാശ്വാസം തന്നതും നീ .
യേശുവേ , ഈ ക്രൂശിൽ ചേർക്കേണമേ
എന്നെയും നിൻ മകളായ് / മകനായ് മാറ്റേണമേ !
അലിവറ്റവർ കുരിശുചമച്ചപ്പോൾ
കദനഭാരം അറിഞ്ഞവൻ നീ .
തീരം കാണില്ലെന്നു തിരകളലറവെ
ജീവിതവഞ്ചി തുഴഞ്ഞതും നീ .
യേശുവേ നിൻ വഴിയിൽ നിർത്തേണമെ
എന്നെയും നിൻ പ്രിയനായ് / പ്രിയയായ് മാറ്റേണമേ !

Singer : മിഥില മൈക്കിൾ
Music : പീറ്റർ ചേരാനല്ലൂർ
Orchestration : Pauly Thrissur
Lyrics : Michas Koottumkal
Album : DAIVAM VISHWASTHAN


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “ORU KAIKKUMPIL, MITHILA MICHAEL”

  1. Reblogged this on LLE Bands.

    Like

Leave a reply to Silent Love Cancel reply