Alphonsa Quotes Malayalam അല്‍ഫോന്‍സ സൂക്തങ്ങള്‍

🌺🍀🌺🍀🌺🍀🌺🍀🌺🍀 അല്‍ഫോന്‍സ സൂക്തങ്ങള്‍ 🌺🍀🌺🍀🌺🍀🌺🍀🌺🍀

🌹കഠിനവേദനകളിലും വലിയ പരീക്ഷണങ്ങളിലും മണവാളനോടുള്ള സ്നേഹബന്ധത്തില്‍ എന്നെ ഉറപ്പിച്ചു നിര്‍ത്തിയത് കുരിശിന്‍ ചുവട്ടിലെ സ്ത്രീയാണ്.

🌹മനസ്സറിവോടെ ഒരു നിസ്സാരപാപം പോലും ചെയ്ത് ദൈവത്തെ ഉപദ്രവിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്കിഷ്ടം.

🌹എനിക്ക് ഏറ്റവും പ്രിയങ്കരമായ ഭോജനം വിശുദ്ധ കുര്‍ബാനയാണ്. ഞാനാണ്‌ ജീവന്‍റെ അപ്പം എന്നരുളിയ ദിവ്യനാഥന്‍ എന്റെ ഉള്ളില്‍ ആഗതനാകുമ്പോഴെല്ലാം അവാച്യമായ ആനന്ദം ഞാന്‍ അനുഭവിക്കുന്നു.

🌹എന്നെ മുഴുവനും ഞാന്‍ കര്‍ത്താവിന് വിട്ടു കൊടുത്തിരിക്കുകയാണ് ; അവിടുന്ന് ഇഷ്ടം പോലെ ചെയ്തുകൊള്ളട്ടെ.

🌹പുഞ്ചിരി ഒരു തിരിവെട്ടമാണ്; സങ്കടപെടുന്നവരുടെ മുഖത്തേക്ക് നോക്കി കരുണയോടെ ഞാന്‍ പുഞ്ചിരിക്കും.

🌹എളിമയാണ് സുകൃതങ്ങളുടെ രാജ്ഞി; എളിമപ്പെടാന്‍ ലഭിക്കുന്ന എതൊരവസരവും വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.

🌹തെറ്റില്‍ ഉള്‍പ്പെടുന്ന ഓരോ പ്രാവശ്യവും തെറ്റ് എത്ര ലഘുവായിരുന്നാല്‍ പോലും എന്തെങ്കിലും പ്രായശ്ചിത്തം ഞാന്‍ സ്വമേധയ ചെയ്യും; ഇതാണ് തെറ്റില്‍നിന്നു പിന്തിരിയാനുള്ള എളുപ്പവഴി.

🌹 എല്ലാ വേദനകളും ഈശോയുടെ തിരുഹൃദയത്തില്‍ സമര്‍പ്പിക്കുമ്പോള്‍ കൈവരുന്ന സന്തോഷം എത്രയോ വലുതാണ്‌.

🌹ദൈവസ്നേഹം ഉണ്ടെങ്കില്‍ പരസ്നേഹവും ഉണ്ട്. പൂവും പൂമ്പൊടിയും എന്നപോലെ.

🌹 ലുബ്ധന്‍ പണം ചെലവാക്കുന്നതിനെക്കാള്‍ സൂക്ഷ്മതയോടെ ആയിരിക്കണം നാം വാക്കുകള്‍ ഉപയോഗിക്കുക.

🌹കൊടുക്കുന്നതിലാണ് എനിക്ക് സന്തോഷം, ലഭിക്കുന്നതിലല്ല. മുഖസ്തുതി പറയുന്നവരില്‍നിന്നു ഞാന്‍ ഓടിയകലും .

🌹 എന്നെ മുഴുവനും സ്നേഹത്തിന്‍റെയും പരിഹാരത്തിന്റെയും ഒരു ബലിവസ്തുവായി ഈശോയ്ക്ക് സമര്‍പ്പിക്കുന്നു.

🌹ഈശോ എന്നാ തിരുനാമം ഉച്ചരിക്കുന്നത് എന്റെ നാവിനു ഏറെ മധുരമാണ്.

🌹 കര്‍ത്താവിനോട് ഇപ്പോഴും വിശ്വസ്തയായിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു; അതിനായി ശ്രമിച്ചു . വാക്കുമാറുന്നതിനേക്കാള്‍ മരിക്കുന്നതാണ് എനിക്കിഷ്ടം.

🌹 ആഗ്രഹത്തിന് വിരുദ്ധമായി വരുന്നതെല്ലാം സഹിച്ചു കര്‍ത്താവിനു കാഴ്ച കൊടുക്കണം.

🌹 സ്നേഹത്തെ പ്രതി ദുരിതങ്ങള്‍ സഹിക്കുക; അതില്‍ സന്തോഷിക്കുകയും ചെയ്യുക. ഇത് മാത്രമേ ഇഹത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ ; ലോകസന്തോഷങ്ങളൊന്നും എനിക്കായിട്ടുള്ളതല്ലായെന്നു എനിക്ക് പൂര്‍ണ്ണബോധ്യമുണ്ട്.

🌹 ഒന്നും ഓര്‍ത്തു നമ്മള്‍ ദുഖിക്കേണ്ടതില്ല; കര്‍ത്താവ്‌ ഇപ്പോഴും നമ്മോടുകൂടെയുണ്ട്.

🌹 എനിക്ക് എന്റെ ഈശോയെ മാത്രം മതി; മറ്റൊന്നും എനിക്ക് വേണ്ട . പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്റെ ഈശോയെ , ലോക സന്തോഷങ്ങളെല്ലാം എനിക്ക് കയ്പായി പകര്‍ത്തണമെ എന്നതാണ് എന്റെ നിരന്തരമായ പ്രാര്‍ത്ഥന.

🌹മാമ്മോദീസായില്‍ ലഭിച്ച വരപ്രസാദം ഇതുവരെയും നഷ്ടപെടുത്താതെ കാത്തുസൂക്ഷിക്കാനുള്ള അനുഗ്രഹം ദൈവം എനിക്ക് പ്രദാനം ചെയ്തു.

🌹കുരിശു തന്നാണ് ഈശോ സ്നേഹിക്കുന്നത് . സ്നേഹിക്കുന്നവര്‍ക്കാണ് കൂടുതല്‍ കുരിശുകളും സങ്കടങ്ങളും അവിടുന്ന് നല്‍കുക. സഹിക്കുന്നത് എനിക്ക് സന്തോഷമാണ്; സഹിക്കാന്‍ ലഭിക്കാത്ത ദിവസം ശൂന്യമായിട്ടാണ് എനിക്ക് തോന്നുന്നത്.

🌹 എന്‍റെ കര്‍ത്താവ്‌ അറിയാതെ എനിക്ക് ഒന്നും സംഭവിക്കുകയില്ല എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. അല്‍ഫോന്‍സാമ്മേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. !!!!!

Advertisements
At. Alphonsa
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Alphonsa Quotes Malayalam അല്‍ഫോന്‍സ സൂക്തങ്ങള്‍”

Leave a comment