കൊലപാതകം

KR's avatarമഹാപാപിയുടെ എഴുത്തുകൾ

ഈ മഹാപാപിയോട് ക്ഷമിക്കുക…

രാവിലെ മുതൽ നല്ല ശക്തമായ മഴയാണ്. മുറിയുടെ തൊട്ടടുത്തുള്ള കുളം പോലും വ്യക്തമായി കാണാൻ കഴിയാത്ത വിധം മഴ ശക്തമായിരുന്നു. ഇടയ്ക്ക് ദയനീയമായുള്ള തവളയുടെ കരച്ചിൽ കേട്ടു, തീർന്നു കാണും ആ ഭീമൻ തവളയുടെ എല്ലാ വിഷമങ്ങളും !!!ഇത്രയും നാളുകൾ മഴ പെയ്യാനുള്ള ആർത്തിയിൽ കരഞ്ഞുകൊണ്ടിരുന്ന പാവം ഇപ്പോൾ അതൊന്നു നിൽക്കാനായി കരയുന്നു. പ്രിയപ്പെട്ട ജനങ്ങളെ എന്റെ അഭിപ്രായത്തിൽ ഈ കാലൻ കഴുവേറി ഒറ്റൊരുത്തൻ കാരണമാണ് ഈ മഴയൊക്കെ പെയ്തത്, എന്നിട്ടിപ്പോൾ വെള്ളത്തിലൂടെ തെക്കുവടക്ക് മരണ പാച്ചിലാണ്. സമാധാനമായല്ലോഡാ കള്ള തവളെ…ഇനിയിപ്പോൾ കുളത്തിലെ ചീഞ്ഞ പായല് തിന്നു ഇന്നത്തെ ദിവസം തള്ളി നീക്കുമ്പോൾ അവനൊരു പാഠം പഠിക്കും !

നീ എന്തിനാടാ മഴയും നോക്കിയിരിക്കുന്നതെന്ന് ചോദിച്ചുകൊണ്ട് കാറ്റ് വന്നു ജനലടച്ചു കളഞ്ഞു. അപ്പോഴാണ് അതിലും വലിയൊരു കാഴ്ച്ച കണ്ടത്, മോണിറ്ററിലൂടെ ഒരു ഉറുമ്പ് നടന്നു പോകുന്നു.പാവം, മഴയൊക്കെ അല്ലെ നടന്നോട്ടെ.എന്നാൽ ക്ലോക്ക് ഒരുപാട് നേരം കിടന്ന് കറങ്ങിയിട്ടും പുള്ളി മോണിറ്ററിൽ നിന്നും ഇറങ്ങി പോകുന്നില്ല. തട്ടിക്കളയാനായി കൈ കൊണ്ടുചെന്നെങ്കിലും നടന്നില്ല, അവൻ മോണിറ്ററിന്റെ ഉള്ളിലൂടെയാണ് ഉലാത്തുന്നത്. എന്റെ പ്രിയപ്പെട്ടവനെ നിനക്കുള്ള കൃമികടിയുടെ മരുന്നൊന്നും കണ്ടെത്തിയിട്ടില്ലല്ലോ !!!എന്നാലും ഇതെങ്ങനെ ഉള്ളിൽ കയറിയെന്നായി സംശയം മുഴുവൻ. ഒന്നു വിശദമായി പരിശോധന നടത്തി, കൊള്ളാം പുറകിലൂടെയാണ് കടന്നിരിക്കുന്നത്. അവന്റെ ബാക്കി കൂട്ടുകാരെല്ലാം പുറകിൽ കാത്തു നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഇനി എന്റെ പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്താൻ വന്ന ഹാക്കർ ഉറുമ്പുകളാണോ ഇവറ്റകൾ…

View original post 132 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment