“അച്ഛാ കഴിഞ്ഞ ഉപന്യാസ രചനയുടെയും കഥാ രചനയുടെയും സമ്മാനം എനിക്ക് ആണ് കിട്ടിയത് അച്ഛൻ നോക്കിയേ..! ഇന്ന് അമ്മു ഒത്തിരി സന്തോഷത്തിലാണ് 😁”

“ക്ലിളു ക്ലിളു”
ഫോണിൽ നിന്ന് അടുപ്പിച്ചുവന്ന മെസ്സേജുകളാണ് വേണുനെ പെട്ടെന്ന് ശ്രദ്ധതിരിച്ചത്
കയ്യിലിരുന്ന ഗ്ലാസ് താഴെ വെച്ച് പതിയെ ഫോൺ എടുത്ത് നോക്കി
“അച്ഛാ വന്നിട്ട് ഇത് വരെ കുളിക്കാത്തെന് അമ്മ വഴക്കു പറയുവാ അമ്മ കൊണ്ട് തോറ്റു ഞാൻ കുളിച്ചിട്ട് വരാം ഉമ്മ…”
വേണു അതിശയത്തോടെ മെസ്സേജുകൾ ഓരോന്നായി വായിച്ചു
ആരുടെ മെസ്സേജ് തെറ്റി വന്നതാവും എന്നാലും ആരായിരിക്കും ആ ഫോണിന് മറുതലയിൽ
വേണു ചിന്തിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് വീണ്ടും മെസ്സേജ് വന്നു.
“അച്ഛാ നമ്മൾ ഒരുമിച്ച് നട്ട ആ ചാമ്പ ഇന്ന് കായ്ച്ചു നല്ല മധുരം ഉണ്ടായിരുന്നു കേട്ടോ “
വേണുവിനെ വല്ലാതെ അതിശയിപ്പിച്ചു ഇത് നമ്പർ തെറ്റി വന്ന മെസ്സേജുകൾ അല്ല ഓരോ വിശേഷങ്ങളും അവൾ പറഞ്ഞുകൊണ്ടിരുന്നു..!
വേണു ഒന്നിനും ഒരു മറുപടിയും കൊടുത്തില്ല. എന്നാൽ എന്നും മെസ്സേജുകൾ ക്ക് വേണ്ടി അവൻ വെയിറ്റ് ചെയ്തു.
പഠിക്കുവാൻ പോയിട്ട് വന്നതിനുശേഷമാണ് അവൾ മെസ്സേജ് അയക്കുന്നത്. ഒരു മെസ്സേജ് ഒന്ന് താമസിച്ചാൽ ഉള്ളിൽ വല്ലാത്തൊരു വിഭ്രാന്തിയാണ്.
എന്നാൽ ഒരിക്കൽപോലും ഒരു മെസ്സേജിനും അയാൾ റിപ്ലൈ കൊടുത്തില്ല. ഒന്നും സംസാരിക്കാതെ കാണാതെ തന്നെ അമ്മുവിൻറെ അച്ഛനായി മാറുകയായിരുന്നു വേണു.
സ്കൂളിൽ അച്ഛൻറെ പുറകിൽ ഇരുന്ന് കുട്ടികൾ വരുന്ന കാണുമ്പോൾ എനിക്ക് വല്ലാതെ കൊതി തോന്നി അച്ഛനെ കാണാൻ …
View original post 578 more words

Leave a comment