Daily Saints

Daily Saints in Malayalam – October 26

⚜️⚜️⚜️ October 26 ⚜️⚜️⚜️
വിശുദ്ധ ഇവാരിസ്റ്റസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത്‌ 3ാമത്തെ നൂറ്റാണ്ടിലാണ് വിശുദ്ധ ഇവാരിസ്റ്റ്സിന്റെ മെത്രാന്‍ ഭരണം ആരംഭിക്കുന്നത്. ഐതിഹ്യമനുസരിച്ച് ഇദ്ദേഹം അന്തിയോക്യയില്‍ നിന്നുള്ള ഒരു ഗ്രീക്ക്‌ വംശജനാണ്. എന്നാല്‍ മറ്റ് ചിലരുടെ അഭിപ്രായത്തില്‍ ഇദ്ദേഹം ബെത്ലഹേമില്‍ ജൂദ എന്ന് പേരായ ഒരു ജൂതന്റെ പുത്രനാണ്. എത്ര കാലം അദ്ദേഹം അധികാരത്തിലിരുന്നു എന്നതിനെ കുറിച്ചും അദ്ദേഹത്തിന്റെത്‌ എഴുത്തുകളുടെയും നിയമ രേഖകളുടെയും ആധികാരികതയെ കുറിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായം ഉണ്ട്. എന്നിരുന്നാലും പഴയ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, റോമിനെ പ്രത്യേക ഇടവകകളായി തിരിക്കുകയും 15 മെത്രാന്‍മാരെയും 7 പുരോഹിതന്മാരെയും, 2 ശെമ്മാച്ചന്‍മാരെയും നിയമിക്കുകയും ചെയ്തത് വിശുദ്ധ ഇവാരിസ്റ്റസാണ്. ഇവക്കൊന്നും ചരിത്രപരമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇവയുടെ വിശ്വാസ്യത ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.

ആഫ്രിക്കയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള തന്റെ ആദ്യത്തെ തിരുവെഴുത്തില്‍, മെത്രാന്മാരുടെ സുവിശേഷ പ്രബോധനങ്ങള്‍ സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിനായി ഇവാരിസ്റ്റസ് ഏഴു ശെമ്മാച്ചന്‍മാരെ നിയമിച്ചതായി പറയുന്നു. തന്റെ മെത്രാന്‍മാരുടെ ഒരു തരത്തിലുള്ള ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നത്‌ ഇവാരിസ്റ്റസിനു ഇഷ്ടമല്ലായിരുന്നു. എന്നിരുന്നാലും തെറ്റുകള്‍ കണ്ടാല്‍ അവരെ സ്ഥാനഭ്രഷ്ടരാക്കുന്നതിനുള്ള അവകാശം റോമന്‍ സഭയില്‍ നിക്ഷിപ്തമായിരുന്നു.

അദ്ദേഹത്തിന്റെ രണ്ടാമത്തെ തിരുവെഴുത്ത് മെത്രാനും തന്റെ രൂപതയും തമ്മിലുള്ള ബന്ധത്തെ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തോട് ഉപമിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള ചില രേഖകള്‍ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ തന്നെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സംശയാസ്പദമാണ്. എന്നിരുന്നാലും അന്റോണിന്‍ സാമ്രാജ്യത്തിന്റെ ഉദയം വരെ ഇദ്ദേഹം ജീവിച്ചിരുന്നു. സഭാ വിശ്വാസമനുസരിച്ചു ഇദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയും വത്തിക്കാന്‍ കുന്നില്‍ അടക്കം ചെയ്യപ്പെടുകയും ചെയ്തു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ബ്രിട്ടനിലെ അലാനൂസും അതോറൂസും

2. സ്വിറ്റ്സര്‍ലന്‍ഡിലെ അഡാല്‍ഗോട്ട്

3. ജര്‍മ്മനിയിലെ അല്‍ബിനൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

 പ്രഭാത പ്രാർത്ഥന..

🙏ഇതാ കർത്താവിന്റെ ദാസി,നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ..(ലുക്ക -1:38) എന്റെ ഈശോയെ… ദാനമായി ലഭിച്ച ഈ ജീവിതത്തിൽ നീ അനുവദിച്ചു തരുന്ന എല്ലാ നന്മകളെയും ഞാൻ സന്തോഷത്തോടെ സ്വീകരിക്കാറുണ്ട്..എന്നാൽ എന്റെ വിശ്വാസ പരീക്ഷണത്തിൽ പലപ്പോഴും ഞാൻ പരാജയപ്പെട്ടു പോകുന്നു.അഗ്നിശോധനയെ അതിജീവിക്കുന്ന സ്വർണത്തെപ്പോലെ പരീക്ഷകളെ അതിജീവിക്കേണ്ട എന്റെ വിശ്വാസം പലപ്പോഴും ദൈവനിഷേധത്തിലേക്കും ദൈവത്തിൽ നിന്നുള്ള അകൽച്ചയിലേക്കും എന്നെ കൊണ്ടുചെന്നെത്തിക്കുന്നു.അവിടുത്തെ മുന്നിൽ താഴ്മയോടെ നിന്നാൽ തക്കസമയത്ത് അവിടുന്നെന്നെ ഉയർത്തുമെന്നുള്ള വാഗ്ദാനം ഞാൻ മറക്കുന്നു.സ്നേഹ ഈശോയെ..നിനക്കു വേണ്ടി ഈ ലോകത്തിനു മുന്നിലുള്ള അപമാനത്തെ നിന്റെ മുന്നിലുള്ള അഭിമാനമായി കാണാനും ദൈവഹിതത്തിനു കീഴിൽ എളിമപ്പെട്ട് നിന്റെ ശക്തമായ കരത്തിൻ കീഴിൽ താഴ്മയോടെ നിൽക്കാനും എന്നെ പ്രാപ്തനാക്കേണമേ നാഥാ..പരിശുദ്ധ അമ്മയെപ്പോലെ ഇതാ കർത്താവിന്റെ ദാസി..നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ എന്ന വാക്കുകളിലെ സ്വയം ശൂന്യമാകലിലൂടെ ദൈവീകപദ്ധതി എന്നിൽ പൂർണമാകാൻ എന്റെ ഹൃദയത്തെ നിന്റെ ഹൃദയത്തിന് അനുയോജ്യമാക്കിയരുളേണമേ നാഥാ.. നിത്യസഹായ മാതാവേ..അചഞ്ചലമായ ഒരു ഹൃദയം എനിക്കു നൽകുന്നതിനു വേണ്ടി അങ്ങേ തിരുക്കുമാരനോടപേക്ഷിക്കേണമേ… ആമേൻ 🙏

Categories: Daily Saints, Saints

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s