ജനനം: 03 മെയ് 1956
സെമിനാരി പ്രവേശനം: 25 ജൂൺ 1972
പ്രഥമ വ്രതവാഗ്ദാനം: 17 മെയ് 1977
പൗരോഹിത്യസ്വീകരണം: 07 മെയ് 1983
മരണം: 06 നവംബർ 2020
ഇടവക : കോതമംഗലം രൂപതയിലെ കാവക്കാട്
ദിവ്യകാരുണ്യ മിഷനറി സഭയിൽ നിന്ന് ആദ്യമായി പൂനെ പേപ്പൽ സെമിനാരിയിൽ പഠിക്കാൻ പോയ രണ്ടു പേരിൽ ഒരാളായിരുന്നു ജോയി അച്ചൻ. ബഹു ജോസ് പതിയാമൂല അച്ചനായിരുന്നു മറ്റേയാൾ
ശുശ്രൂഷാ മേഖലകൾ
M. Th പഠനത്തിനു ശേഷം 1985 ൽ ഷിമോഗ മിഷനിൽ ശുശ്രൂഷാ ജീവിതം ആരംഭിച്ചു. ഇന്തുവള്ളിയായിരുന്നു ആദ്യ കർമ്മ മേഖല
1993 ൽ ഷിമോഗ മിഷൻ്റെ ഫസ്റ്റ് കൗൺസിലറായി.
1995 മുതൽ 1997 വരെ എമ്മാവൂസ് റീജിണൽ കൗൺസിലർ
1997 – 2002 – അസിസ്റ്റൻ്റ് പ്രൊവിൻഷ്യൽ എമ്മാവൂസ്
2002-2005 : സുപ്പീരിയർ ആനപ്പാറ ആശ്രമം
2005- 2008 : പ്രൊവിൻഷ്യൽ സുപ്പീരിയർ എമ്മാവൂസ് പ്രോവിൻസ്
2008- ഡയറക്ടർ ഉടുമ്പൻചോല
2014ലും 2017 ലും എമ്മാവൂസ് പ്രൊവിൻസിൻ്റെ അസിസ്റ്റൻ്റ് പ്രൊവിൻഷ്യൽ ആയി അച്ചൻ വീണ്ടും തെരഞ്ഞടുക്കപ്പെട്ടു.
ബുദ്ധിമുട്ടു നിറഞ്ഞ ഏതു സാഹചര്യവും പുഞ്ചിരിയിലൂടെ ജോയി അച്ചൻ തരണം ചെയ്തിരുന്നു.
കരുണ നിറഞ്ഞ മനുഷ്യ സ്നേഹിയും പ്രതിബദ്ധതയുള്ള സാമൂഹിക പ്രവർത്തകനുമായിരുന്നു വള്ളോംകുന്നേലച്ചൻ
ദരിദ്രരോടും അവഗണിക്കപ്പെടുന്നവരോടും പ്രത്യേകം സ്നേഹവും കരുണയും കാണിക്കുക ജോയി അച്ചൻ്റെ ജീവിത ശൈലിയുടെ ഭാഗമായിരുന്നു.
ഷിമോഗ മിഷൻ്റെ സാമൂഹ്യ പ്രവർത്തനങ്ങളെ പ്രൊഫഷണൽ രീതിയിലേക്കു മാറ്റിയതിൽ ജോയി അച്ചൻ വലിയ പങ്കു വഹിച്ചിരുന്നു.
ബൗദ്ധികമായി ഉന്നത നിലവാരം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ജോയി അച്ചൻ, കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും ബി. എ. സോഷ്യോളജിക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു.
കരുണയാലും സ്നേഹത്താലും സൗഹൃദത്താലും സ്വന്തം ജീവിതത്തെ ഭൂമിയിൽ അടയാളപ്പെടുത്തിയ ദിവ്യകാരുണ്യ പ്രേഷിതനായിരുന്നു ജോയി വള്ളോംകുന്നേലച്ചൻ.
വിവരങ്ങൾക്ക് കടപ്പാട് : ഫാ. ജോർജ് കടുപ്പാറയിൽ MCBS ജോയി അച്ചനെക്കുറിച്ചു തയ്യാറാക്കിയ ജീവിതരേഖ.




Leave a comment