കണ്ണും കണ്ണും കാത്തിരുന്നു… Lyrics
കണ്ണും കണ്ണും കാത്തിരുന്നു
മന്നിലൊരു പൈതലിനായി
കാതോടു കാതോരം കേട്ടിരുന്നു
ദൈവപുത്രൻ പിറക്കുമെന്ന്
ആകാശവീഥിയിൽ മാലാഖാമാരവർ
സ്നേഹത്തിൻ നിറകുടമായ്
തരാട്ടുപാടി ഉറക്കീടുവനായ്
മനതാരിൽ നിനച്ചിരുന്നു (2)
ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടിസ്തുതിക്കാം (2)
കണ്ണും കണ്ണും കാത്തിരുന്നു…….
ജീവന്റെ പാതയിൽ കാരുണ്യകനവായ്
കരുണാർദ്രൻ അലിഞ്ഞ ദിനം
ആലോലമാട്ടി ലാളിച്ചിടുവാനായ്
കൃപയിൽ നിറഞ്ഞിരുന്നു (2)
ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടിസ്തുതിക്കാം (2)
കണ്ണും കണ്ണും കാത്തിരുന്നു…….
Texted by Leema Emmanuel

Leave a comment