ശാന്തരാത്രി തിരുരാത്രി… Lyrics
ശാന്തരാത്രി തിരുരാത്രി
പുൽക്കുടിലിൽ പൂത്തൊരുരാത്രി
വിണ്ണിലെ താരകദൂതരിറങ്ങിയ
മണ്ണിൻ സമാധാനരാത്രി
ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു
ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (2)
ദാവിദിൻ പട്ടണം പോലെ
പാതകൾ നമ്മളലങ്കരിച്ചു
വീഞ്ഞു പകരുന്ന മഞ്ഞിൽ മുങ്ങി
വീണ്ടും മനസ്സുകൾ പാടി
ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു
ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (2)
ശാന്തരാത്രി തിരുരാത്രി…
ആ ആ ആ ആ ആ ആ ….
കുന്തരിക്കത്താൽ എഴുതീ…..
സന്ദേശ ഗീതത്തിൻ പൂ വിടർത്തി (2)
ദൂരെനിന്നായിരമഴകിൻ കൈകൾ
എന്നും ആശംസകൾ തൂകി….
ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു
ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (2)
Texted by Leema Emmanuel