മുത്തേ മുത്തേ മുത്തേ പോന്നോമനേ…
മുത്തേ മുത്തേ മുത്തേ പോന്നോമനേ
നിന്നെ കാണാൻ കൊതിച്ചൊരുനാളിൽ
മഞ്ഞുപെയ്യുന്ന താഴ്‌വരയിൽ
ഒരു ജീവന്റെ കളിയാട്ടമായി
മുത്തേ മുത്തേ മുത്തേ ചക്കരമുത്തെ
നിന്നെ കാണാൻ കൊതിച്ചൊരുനാളിൽ
മഞ്ഞു പെയ്യുന്ന താഴ്‌വരയിൽ
ഒരു സ്നേഹത്തിൻ കളിയാട്ടമായി
ദൂരെ ദൂരെ നിന്നും താരകങ്ങൾ പാടി
രാജാധി രാജാവിവൻ
സ്നേഹത്തിൻ തൂലിക മണ്ണിൽ ചലിപ്പിച്ച
ദേവാധിദൈവമിവൻ (2)
മണ്ണിൽ സ്നേഹം എന്നും വാരിചൊരിഞ്ഞിടും സ്വർഗീയ നായകനായി (2)
(മുത്തേ മുത്തേ മുത്തേ)
താഴെ ഇന്നു മന്നിൽ മാലോകരെല്ലാം
അലിവേറും നാഥാനായി കൈത്താളമോടെ വൈക്കോലുകൊണ്ടൊരു
പുൽക്കൂടു പണിതിടുന്നു (2)
സ്വർണ്ണ വർണമേറും പുൽക്കൂട്ടിൽ വാഴുന്ന ഉലകിന്റെ അധിപതിയെ (2)
(മുത്തേ മുത്തേ മുത്തേ)

Leave a reply to December Voice, Malayalam Christmas / Carol song ( Muthe Muthe മുത്തെ മുത്തെ.. ) – Nelson MCBS Cancel reply