വി. പീയൂസ് അഞ്ചാമൻ പാപ്പയുടെ ക്രൂശിതനോടുള്ള പ്രാർത്ഥന

വി. പീയൂസ് അഞ്ചാമൻ പാപ്പയുടെ ക്രൂശിതനോടുള്ള പ്രാർത്ഥന

 
ഏപ്രിൽ 30 അഞ്ചാം പീയൂസ് മാർപ്പയുടെ തിരുനാൾ ദിനമാണ്. ജപമാല റാണിയുടെ തിരുനാൾ സഭയിൽ ഉൾപ്പെടുത്തിയത് പീയൂസ് അഞ്ചാമൻ പാപ്പ തന്നെയാണ്. പാപ്പ രചിച്ച ക്രൂശിതനോടുള്ള പ്രാർത്ഥന
 
ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, താബോർ മലയിൽ കാതുകൾ തുറന്നു അങ്ങു നിത്യ പിതാവിനെ ശ്രവിച്ചതു പോലെ എന്നെയും ശ്രവിക്കണമേ.
 
ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, കുരിശു മരത്തിൽ നിന്നു കണ്ണുകൾ തുറന്നു നിന്റെ പ്രിയപ്പെട്ട അമ്മയുടെ ദു:ഖവും വ്യാകുലതയും ദർശിച്ചതു പോലെ എന്നെയും കാണണമേ.
 
ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, നിന്റെ വാഴ്ത്തപ്പെട്ട കുരിശിൽ നിന്നു അധരം തുറന്നു നിന്റെ പ്രിയപ്പെട്ട അമ്മയെ വി. യോഹന്നാനു നൽകാൻ സംസാരിച്ചതു പോലെ എന്നോടും സംസാരിക്കണമേ.
 
ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, കുരിശിൽ മനുഷ്യവംശത്തെ മുഴുവൻ ആശ്ലേഷിക്കാൻ നീ കരങ്ങൾ തുറന്നതുപോലെ എന്നെയും ആശ്ലേഷിക്കണമേ.
 
ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, നിന്റെ ഹൃദയം തുറന്നു എന്റെ ഹൃദയത്തെ അവിടെ സ്വീകരിക്കണമേ , നിന്റെ പരിശുദ്ധ ഹൃദയത്തിനു അനുകൂലമാണങ്കിൽ ഞാൻ അപേക്ഷിക്കുന്ന കാര്യങ്ങൾ കേൾക്കേണമേ.
 
ഫാ . ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment