{പുലർവെട്ടം 521}
കപ്പൂച്ചിൻ മെസ്സിൻ്റെ ആദ്യവർഷം പൂർത്തിയായത് കഴിഞ്ഞ ദിവസമാണ്.
മറന്നുകിടന്ന ഒരു ബിരിയാണിക്കഥ ആ പുലരിയിൽ ചുമ്മാ അങ്ങ് ഓർമ്മ വന്നു.
മുപ്പതുവർഷമെങ്കിലും പഴക്കമുണ്ട്. കാര്യമായ അയൽപക്കബന്ധങ്ങളോ, സൗഹൃദമോ പുലർത്താത്ത നാട്ടിലെ ഒരു ധനികഗൃഹത്തിൽ കല്യാണം നടക്കുകയാണ്. നാടടച്ചുള്ള വിളിയാണ്. ബിരിയാണിയുടെ ആരംഭകാലമായിരുന്നു. വലിയ ചെമ്പിനകത്ത്, ആയിരത്തിലധികം പേരെ കണക്കാക്കി ഉച്ചഭക്ഷണം ഒരുങ്ങി. എണ്ണൂറുപേർക്കുള്ള ഭക്ഷണമാണ് ബാക്കിവന്നത്. ആ പുതിയ ഭക്ഷണത്തിന്റെ കൗതുകത്തിന് പോലും പൊതുവേ ദരിദ്രരായ നാട്ടുകാരെ പന്തലിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ബാക്കി സന്തോഷ് ഏച്ചിക്കാനത്തിൻ്റെ കഥയിലേതുപോലെതന്നെയാണ്. വലിയ കുഴിയെടുത്ത് മൂടുക.
നൽകുന്നതിനേക്കാൾ ദുഷ്കരമാണ് ഒരു കാര്യം ഹൃദയപൂർവ്വം സ്വീകരിക്കപ്പെടുകയെന്നത്. ആ ബോധമാണ് നമ്മുടെ തീരെച്ചെറിയ ചില ഇടപെടലുകളെ വിനയപൂർവ്വം നിലനിർത്താൻ സഹായിക്കുന്നത്.
ഇത്രയും ഭോജനശാലകൾ ഉള്ള ഈ നിരത്തിലൂടെ ഞങ്ങൾ കരുതിവച്ച ലളിതമായ ഭക്ഷണത്തിലേയ്ക്ക് താങ്കളും വന്നുവല്ലോ.
– ബോബി ജോസ് കട്ടികാട്
Advertisements
മിതമായ ചെലവിൽ ഭക്ഷണം വിളമ്പുന്നതിനായി പൂണിത്തുറയിൽ ആരംഭിച്ച കപ്പൂച്ചിൻ മെസിനേക്കുറിച്ച് ബോബി ജോസ് കട്ടികാട്
Advertisements


Leave a comment