കാവൽ മാലാഖയോടുള്ള ബന്ധത്തിൽ വളരാൻ 8 മാർഗ്ഗങ്ങൾ

കാവൽ മാലാഖയോടുള്ള ബന്ധത്തിൽ വളരാൻ 8 മാർഗ്ഗങ്ങൾ

കാവൽ മാലാഖ ഒരു കുഞ്ഞിനെ സംരക്ഷിക്കുന്ന ചിത്രം നാം കാണുമ്പോഴാണ് കാവൽ മാലാഖമാർ നമ്മുടെ ജീവിതങ്ങളിൽ സദാ സമയവും ഉണ്ട് എന്ന സത്യം നമ്മൾ പലപ്പോഴും ഗ്രഹിക്കുന്നത്. കാവൽ മാലാഖമാരോടുള്ള ബന്ധത്തിൽ വളരാൻ ഏറ്റവും ആവശ്യം ശിശു സഹജമായ ലാളിത്യമാണ്. ഇതാണ് മുതിർന്ന പലർക്കും അന്യമാകുന്നതും.

കാവൽ മാലാഖയെ അനുദിനം ഓർക്കാനുള്ള വഴികൾ

നമ്മുടെ കാവൽ മാലാഖമാർ നമ്മുടെ കൂടെ എപ്പോഴും ഉണ്ട് എന്ന സത്യം നമ്മൾ തിരിച്ചറിയണം.

വിശുദ്ധ ബർണാർഡ് ഇപ്രകാരം പറയുന്നു. “

“നി എപ്പോഴും നിന്റെ കാവൽ മാലാഖയുടെ സാന്നിധ്യത്തിലാണന്നു ഓർക്കുക. നീ എവിടെ ആയിരുന്നാലും, എന്തെല്ലാം രഹസ്യങ്ങൾ നിനക്കു മറയ്ക്കാൻ ഉണ്ടെങ്കിലും നിന്റെ കാവൽ മാലാഖയെക്കുറിച്ചു ചിന്തിക്കുക. എന്റെ സാന്നിധ്യത്തിൽ നീ ചെയ്യാൻ മടിക്കുന്നവ നിന്റെ കാവൽ മാലാഖയുടെ സാന്നിധ്യത്തിലും ഒരിക്കലും ചെയ്യരുത്. “

കാവൽ മാലാഖ നമ്മുടെ കൂടെ സദാ ഉണ്ടാകുമെന്ന് നമുക്കു എങ്ങനെ ഓർക്കാൻ കഴിയും ? ഇതാ എട്ടു വഴികൾ വഴികൾ.

1) നീ രാവിലെ നിദ്ര വിട്ടുണരുമ്പോൾ നിന്റെ കാവൽ മാലാഖയോട് സുപ്രഭാതം പറയുക ,ഇന്നേ ദിവസം മുഴുവനും നിന്നെ അനുഗമിക്കാനും സംരക്ഷിക്കാനും അവനോടു അപേക്ഷിക്കുക.

2) നീ പ്രാർത്ഥിക്കുന്നതിനു മുമ്പ് നി തന്നെ കാവൽ മാലാഖമാരുടെ സാന്നിധ്യത്തിൽ വരുക, നല്ലതുപോലെ പ്രാർത്ഥിക്കാൻ ബോധോദയം നൽകണമേ എന്ന് അവരോടു യാചിക്കുക.

3) നീ ഒരു യാത്രയ്ക്കു പുറപ്പെടും മുമ്പ് യാത്രയ്ക്കു കൂടെ വരാൻ കാവൽ മാലാഖയെ ക്ഷണിക്കുകയും സംരക്ഷണത്തിനായി മധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയ്യുക. അതിനായി യാത്രയ്ക്കു പോകും മുമ്പ് കാവൽ മാലാഖയോടുള്ള പ്രാർത്ഥനാ ചെയ്യുക.

ദിവസത്തിലുംടനീളം താഴെപ്പറയുന്ന കൊച്ചു പ്രാർത്ഥനാ പല പ്രാവശ്യം ജപിക്കുക, ” ഓ അനുഗ്രഹീത മാലാഖേ , ഞാൻ നിന്നെ സ്നേഹിക്കുകയും നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു “

4) രാത്രിയിൽ ഉറങ്ങാൻ പോകും മുമ്പ് ഇന്നേദിനം കാത്തു പാലിച്ചതിനു നന്ദി പറയുക, രാത്രിയിലുടനീളം കാവൽ മാലാഖയുടെ സംരക്ഷണത്തിനു ജീവിതത്തെ ഭരമേല്പിക്കുക.

പരമ്പരാഗതമായി, ചൊവ്വാഴ്ചയാണ് വിശുദ്ധ മാലാഖമാർക്കുള്ള ദിവസമായി സഭയിൽ കരുതുന്നത്.

5) ജന്മദിനമാഘോഷിക്കുമ്പോൾ കാവൽ മാലാഖമാരെ ഓർക്കുവാനും അവരോടു നന്ദി പറയാനും അടുത്ത വർഷം അവരെ ഭരമേല്പിക്കുവാനും നല്ല അവസരമാണ്.

6) നമ്മൾ ഒരു സ്ഥലത്തു പ്രവേശിക്കുമ്പോൾ അല്ലങ്കിൽ വീട്ടിലായിരിക്കുമ്പോൾ നമ്മുടെ മാതാപിക്കളുടെയും കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും കാവൽ മാലാഖമാരെ അഭിവാദനം ചെയ്യുക. ഇതു പോലെ തന്നെ വൈദീകരുടെയും മെത്രാൻമാരുടെയും മാർപാപ്പയുടെയും കാവൽ മാലാഖമാരോടു സൗഹൃദത്തിലാവുക.

7) നമ്മൾ ശത്രുക്കളായി കരുതുന്നവരുടെയും കാവൽ മാലാഖമാരോടു ചങ്ങാത്തം കൂടുക.

8) വിശുദ്ധ കുർബാന സ്വീകരിക്കാനായി നമ്മൾ അൾത്താരയെ സമീപിക്കുമ്പോൾ, നമ്മുടെ കാവൽ മാലാഖയെക്കൂടി വിളിക്കുക. നമ്മുടെ മനസ്സിന്റെയും ഹൃദയത്തിന്റെയും എല്ലാ അസ്വസ്തകളും ഒഴിവാക്കാനും വിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കുവാനും കാവൽ മാലാഖ നമ്മളെ സഹായിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment