നൻമ നേരും അമ്മ…
നൻമ നേരും അമ്മ വിണ്ണിൻ രാജകന്യ
ധന്യ സർവ വന്ദ്യ മേരി ലോകമാതാ
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
അമ്മയായ മേരി മേരി ലോകമാതാ
മാതാവേ മാതാവേ മന്നിൻ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യ സ്നേഹധാര
കുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാ
കാരുണ്യാധി നാഥാ മേരി ലോകമാതാ
പാവങ്ങൾ പൈതങ്ങൾ പാരം കൂപ്പി നിൽപ്പൂ
സ്നേഹത്തിൻ കണ്നീരാൽ പൂക്കൾ ചൂടി നിൽപ്പൂ
ആശാപൂരം നീയേ ആശ്റയ താരം നിയേ
പാരിൻ തായ നീയേ മേരി ലോകമാതാ


Leave a reply to Anna Anna Cancel reply