അനുദിന വിശുദ്ധർ Saint of the Day | December 13th – St. Lucy

⚜️⚜️⚜️ December 1️⃣3️⃣⚜️⚜️⚜️
വിശുദ്ധ ലൂസി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

നോമ്പ് കാലവുമായി വളരെ പൊരുത്തപെടുന്നതാണ് ഇന്നത്തെ നാമഹേതു തിരുന്നാള്‍. വളരെ ബുദ്ധിമതിയും കന്യകയുമായായ ഈ സിസിലിയന്‍ രക്തസാക്ഷിയെ കുറിച്ചുള്ള വിവരങ്ങള്‍ പുരാണകാലം മുതല്‍ ഈ വിശുദ്ധക്ക് അര്‍പ്പിച്ചുവരുന്ന ആദരവില്‍ നിന്നും ആചാരങ്ങളില്‍ നിന്നുമുള്ള അനുമാനങ്ങളാണ്. ഇവളുടെ സഹനങ്ങളെ വിവരിക്കുന്ന വിവരങ്ങള്‍ക്ക് കുറച്ചു ആധികാരികതയേ ഉള്ളു. ഇവയനുസരിച്ച് വിശുദ്ധ രക്തസംബന്ധമായ രോഗത്താല്‍ കഷ്ടപ്പെടുന്ന തന്റെ അമ്മയുമൊന്നിച്ച് കാറ്റോണിയയില്‍ വിശുദ്ധ അഗതയുടെ ഭൗതീകശരീരം വണങ്ങുന്നതിനായി ഒരു തീര്‍ത്ഥയാത്ര പോയി. വളരെ ഭക്തിപൂര്‍വ്വം ആ ശവ കുടീരത്തില്‍ പ്രാര്‍ത്ഥന നടത്തി കഴിഞ്ഞപ്പോള്‍ വിശുദ്ധ അഗത സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും അവളെ ഇപ്രകാരം ആശ്വസിപ്പിക്കുകയും ചെയ്തു.

“അല്ലയോ കന്യകയായ ലൂസി, നിന്റെ അമ്മക്ക് വേണ്ടി നിനക്ക് കഴിയാത്ത എന്ത് സഹായമാണ് നീ എന്നില്‍ നിന്നും ആവശ്യപ്പെടുന്നത്? നിന്റെ വിശ്വാസം തന്നെ നിന്റെ അമ്മക്ക്‌ തുണയാകും, അപ്രകാരം നിന്റെ അമ്മ സുഖം പ്രാപിക്കുകയും ചെയ്യും. നിന്റെ കന്യകാവിശുദ്ധിയാല്‍ നീ ദൈവത്തിനു മനോഹരമായ ഒരു ഭവനം ഒരുക്കിയിരിക്കുന്നു.” ഉടനെ തന്നെ അവളുടെ അമ്മയുടെ അസുഖം ഭേദമായി.ലൂസി താന്‍ കന്യകയായി തുടരുന്നതിനുള്ള അനുവാദം വാങ്ങിക്കുകയും ഭാവിയിലെ തന്റെ സ്ത്രീധനം മുഴുവനും ദരിദ്രരായ ക്രിസ്ത്യാനികള്‍ക്ക് വീതിച്ചു കൊടുക്കുകയും ചെയ്തു.

അമ്മയും മകളും അവരുടെ ജന്മനഗരമായ സിറാക്കുസിലേക്ക് തിരിച്ചു പോന്നു. തുടര്‍ന്ന്‍ ലൂസി തന്റെ സ്വത്ത്‌ മുഴുവനും വിറ്റതിന് ശേഷം ആ തുക മുഴുവനും പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. ലൂസിയുടെ ഇഷ്ടത്തിനു വിപരീതമായി മാതാപിതാക്കള്‍ അവളെ വിവാഹം ചെയ്തു നല്‍കാമെന്ന് ഒരു യുവാവിന് വാഗ്ദാനം നല്‍കിയിരുന്നു. പ്രസ്തുത യുവാവ്‌ ഇക്കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ അവളെ നഗരമുഖ്യന് മുന്‍പില്‍ ഹാജരാക്കി. “മര്‍ദ്ദനങ്ങളുടെ പ്രഹര ശേഷിയില്‍ നിന്റെ വാക്കുകള്‍ നിശബ്ദമാക്കപ്പെടും” എന്ന് മുഖ്യന്‍ അവളോടു പറഞ്ഞപ്പോള്‍ വിശുദ്ധ ഇപ്രകാരം പ്രതിവചിച്ചു “ദൈവത്തിന്റെ ദാസന്‍മാര്‍ക്ക്‌ ശരിയായ വാക്കുകള്‍ക്ക് പോരായ്മ വരില്ല, പരിശുദ്ധാത്മാവ് ഞങ്ങളിലൂടെ സംസാരിക്കും.” “ദൈവഭക്തിയിലും നിര്‍മ്മലതയിലും ജീവിക്കുന്ന എല്ലാവരും പരിശുദ്ധാത്മാവിന്റെ ദേവാലയങ്ങള്‍ ആണ്'” എന്നും വിശുദ്ധ കൂട്ടിച്ചേര്‍ത്തു.

“ഞാന്‍ നിന്നെ വേശ്യകള്‍ക്കൊപ്പം വിടുകയാണെങ്കില്‍ പരിശുദ്ധാത്മാവ് നിന്നെ വിട്ടു പോകും” എന്ന് മുഖ്യന്‍ പറഞ്ഞപ്പോള്‍ “ഞാന്‍ എന്റെ ആഗ്രഹത്തിന് വിപരീതമായി അപമാനിക്കപ്പെടുകയാണെങ്കില്‍, എന്റെ വിശുദ്ധി എനിക്ക് ഇരട്ട വിജയകിരീടം നേടി തരും” എന്നാണ് വിശുദ്ധ മറുപടി കൊടുത്തത്.

ഇത് കേട്ട്‌ കോപത്താല്‍ ജ്വലിച്ച മുഖ്യന്‍ താന്‍ ഭീഷണിപ്പെടുത്തിയത് പോലെയുള്ള ശിക്ഷാവിധിക്ക്‌ ഉത്തരവിട്ടു. പക്ഷേ ദൈവം തന്റെ വിശ്വസ്ത കന്യകക്ക് തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതിനുള്ള ശക്തി നല്‍കി. ഒരു ശക്തിക്കും അവളെ അവളുടെ തീരുമാനത്തില്‍ നിന്നും വ്യതിചലിപ്പിക്കുവാന്‍ കഴിഞ്ഞില്ല. “അപാരമായ ശക്തിയോടെ പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ കന്യകയെ അചഞ്ചലയായി നിര്‍ത്തി.” തുടര്‍ന്ന്‍ അവര്‍ ചൂടാക്കിയ ടാറും മരപ്പശയും വിശുദ്ധയുടെ മേല്‍ ഒഴിച്ചു. “ഞാന്‍ എന്റെ പ്രഭുവായ ക്രിസ്തുവിനോട് ഈ അഗ്നിക്ക് എന്റെ മേല്‍ യാതൊരു ശക്തിയും ഉണ്ടായിരിക്കരുത് എന്നപേക്ഷിച്ചിട്ടുണ്ട്.

ഇതിനു തെളിവായി എന്റെ മരണം നീട്ടി തരുവാന്‍ ഞാന്‍ ആപേക്ഷിച്ചിരിക്കുന്നു.” എന്നാണ് വിശുദ്ധ ഈ മര്‍ദ്ദനങ്ങള്‍ക്കിടക്ക് പറഞ്ഞത്‌. ഈ മര്‍ദ്ദനങ്ങള്‍ക്ക് ശേഷവും യാതൊരു പരിക്കും കൂടാതെ വിശുദ്ധ നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ അവര്‍ വിശുദ്ധയുടെകണ്ഠനാളം വാളിനാല്‍ ചിന്നഭിന്നമാക്കി. ഇപ്രകാരം വിശുദ്ധ തന്റെ വിശ്വാസത്തിനു ചേര്‍ന്നവിധമുള്ള രക്തസാക്ഷിത്വ മകുടം ചൂടി.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. അന്തിയോക്കോസു

2. അറാസു ബിഷപ്പായിരുന്ന ഔട്ടുബെര്‍ട്ടു

3. ആര്‍മീനിയായിലെ ഔക്സെന്‍സിയൂസ്

4. കെന്‍റിലെ എഡ്ബുര്‍ഗാ

5. ഹോഹെന്‍ബര്‍ഗിലെ അയിന്‍ഹില്‍ദിസ്

6. ഫ്രാന്‍സിലെ എലിസബത്ത്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) December 13th – St. Lucy

Advertisements

**Glory To God**Glory To God**Glory To God**Glory To God**Glory To God**

അനുദിന വിശുദ്ധർ (Saint of the Day) December 13th – St. Lucy

Every little girl named Lucy must bite her tongue in disappointment when she first tries to find out what there is to know about her patron saint. The older books will have a lengthy paragraph detailing a small number of traditions. Newer books will have a lengthy paragraph showing that there is little basis in history for these traditions. The single fact survives that a disappointed suitor accused Lucy of being a Christian, and she was executed in Syracuse, Sicily, in the year 304. But it is also true that her name is mentioned in the First Eucharistic Prayer, geographical places are named after her, a popular song has her name as its title, and down through the centuries many thousands of little girls have been proud of the name Lucy.

One can easily imagine what a young Christian woman had to contend with in pagan Sicily in the year 300. If you have trouble imagining, just glance at today’s pleasure-at-all-costs world and the barriers it presents against leading a good Christian life.

Her friends must have wondered aloud about this hero of Lucy’s, an obscure itinerant preacher in a far-off captive nation that had been destroyed more than 200 years before. Once a carpenter, he had been crucified by the Romans after his own people turned him over to their authority. Lucy believed with her whole soul that this man had risen from the dead. Heaven had put a stamp on all he said and did. To give witness to her faith she had made a vow of virginity.

What a hubbub this caused among her pagan friends! The kindlier ones just thought her a little strange. To be pure before marriage was an ancient Roman ideal, rarely found, but not to be condemned. To exclude marriage altogether, however, was too much. She must have something sinister to hide, the tongues wagged.

Lucy knew of the heroism of earlier virgin martyrs. She remained faithful to their example and to the example of the carpenter, whom she knew to be the Son of God. She is the patroness of eyesight.

Reflection
If you are a little girl named Lucy, you need not bite your tongue in disappointment. Your patron is a genuine authentic heroine, first class, an abiding inspiration for you and for all Christians. The moral courage of the young Sicilian martyr shines forth as a guiding light, just as bright for today’s youth as it was in A.D. 304.

Saint Lucy is the Patron Saint of:
The Blind
Eye Disorders

**Glory To God**Glory To God**Glory To God**Glory To God**Glory To God**

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

വിശ്വസ്ഥതയിൽ നിന്നെ ഞാൻ സ്വന്തമാക്കും.. കർത്താവിനെ നീ അറിയും.. (ഹോസിയാ : 2/20)
പരമ പരിശുദ്ധനായ ദിവ്യകാരുണ്യ നാഥാ..

ഈ പ്രഭാതത്തിലും ഞാൻ അങ്ങയെ പ്രകീർത്തിക്കാനണയുമ്പോൾ എന്റെ അധരങ്ങളും അങ്ങു രക്ഷിച്ച എന്റെ ആത്മാവും ആനന്ദം കൊണ്ട് ആർത്തു വിളിക്കുന്നു.. ദിനവും എന്റെ ആത്മശരീരങ്ങളെ പോഷിപ്പിക്കുവാൻ മറഞ്ഞിരിക്കുന്ന ഒരു ദൈവം നിത്യവും ജീവിക്കുന്നവനായി ദിവ്യസക്രാരിയിൽ കുടികൊള്ളുന്നുവെന്നറിഞ്ഞിട്ടും എന്നിലെ കുറവുകളെ നോക്കി നെടുവീർപ്പിട്ടു കൊണ്ട് തണുത്തുറഞ്ഞ സ്നേഹവുമായാണ് പലപ്പോഴും ഞങ്ങൾ അങ്ങയെ സമീപിക്കുന്നത്..മനോഹരമായ പ്രതീക്ഷകൾ വച്ചു പുലർത്തിയിരുന്നിട്ടും.. അർഹമായ യോഗ്യതകൾ ഉണ്ടായിരുന്നിട്ടും എങ്ങുമെത്താതിരുന്ന എന്റെ ഭാവിയെക്കുറിച്ചുള്ള നൈരാശ്യത്താലും.. മറ്റുള്ളവരുടെ മുൻപിൽ ഞാനൊരു വിലയില്ലാത്തവനായി തീരുമോ എന്ന ആകുലതയാലും എന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും.. ഞാനായിരിക്കുന്ന അവസ്ഥയിൽ ഉൾക്കൊള്ളാനും ആർക്കും കഴിയുന്നില്ലെന്നുള്ള നിസ്സഹായതയാലും വലയുമ്പോൾ.. നീരുറവയുടെ അരികിലെത്തിയിട്ടും ദാഹിച്ചു മരിക്കുന്നവരെ പോലെ ഞങ്ങൾ സ്വയം ഞങ്ങളെത്തന്നെ നഷ്‍ടപ്പെടുത്തുന്നു..

എന്റെ ഈശോയേ.. എന്റെ ജീവിതത്തിൽ ഞാൻ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ എത്ര വലുതായിരുന്നാലും.. എന്റെ യുക്തിക്കും ബുദ്ധിക്കും അതീതമായ പ്രശ്നങ്ങളാൽ എന്റെ ഭാവി വലയം ചെയ്യപ്പെട്ടിരുന്നാലും അതിനെയെല്ലാം അതിജീവിക്കാൻ എനിക്കു നിന്റെ കൃപ മാത്രം മതി എന്ന വിശ്വാസതീഷ്ണതയോടെ പരിശുദ്ധ കുർബാനയെ സമീപിക്കാനും.. ആത്മാവിൽ നിറയുന്ന ഉൾക്കാഴ്ച്ചയോടെയും ഭക്തിയോടെയും അങ്ങയെ സ്വീകരിക്കാനും ഞങ്ങളെ യോഗ്യരാക്കേണമേ.. അപ്പോൾ ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും അങ്ങയോടുള്ള സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും നന്ദി പ്രകാശനമായി തീരുക തന്നെ ചെയ്യും..

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്.. എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ.. ആമേൻ .

Advertisements

കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ!
എന്റെ നിലവിളി ശ്രദ്‌ധിക്കണമേ!
നിഷ്‌കപടമായ എന്റെ അധരങ്ങളില്‍നിന്നുള്ള പ്രാര്‍ഥന ശ്രവിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 17 : 1

എന്റെ വിധി അങ്ങയുടെ സന്നിധിയില്‍നിന്നു പുറപ്പെടട്ടെ!
അങ്ങയുടെ കണ്ണുന്യായം കാണുമാറാകട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 17 : 2

അവിടുന്ന്‌ എന്റെ ഹൃദയം പരിശോധിച്ചാല്‍,
രാത്രിയില്‍ എന്നെ സന്‌ദര്‍ശിച്ചാല്‍,
അങ്ങ്‌ എന്നെ ഉരച്ചുനോക്കിയാല്‍,
എന്നില്‍ തിന്‍മ കണ്ടെണ്ടത്തുകയില്ല;
എന്റെ അധരങ്ങള്‍ പ്രമാണം ലംഘിക്കുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 17 : 3

Advertisements

മറ്റുള്ളവര്‍ ചെയ്യുന്നതുപോലെഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചിട്ടില്ല.
അങ്ങയുടെ അധരങ്ങളില്‍നിന്നു
പുറപ്പെടുന്ന വചനം ഞാന്‍ അനുസരിച്ചു;
അക്രമികളുടെ പാതയില്‍നിന്നു
ഞാന്‍ ഒഴിഞ്ഞുനിന്നു.
സങ്കീര്‍ത്തനങ്ങള്‍ 17 : 4

ഞാന്‍ അങ്ങയെ വിളിച്ചപേക്‌ഷിക്കുന്നു;
ദൈവമേ, അങ്ങ്‌ എനിക്കുത്തരമരുളും;
അങ്ങു ചെവിചായിച്ച്‌ എന്റെ വാക്കുകള്‍ ശ്രവിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 17 : 6

എന്റെ കാലടികള്‍ അങ്ങയുടെപാതയില്‍ത്തന്നെ പതിഞ്ഞു;
എന്റെ പാദങ്ങള്‍ വഴുതിയില്ല.
സങ്കീര്‍ത്തനങ്ങള്‍ 17 : 5

Advertisements

എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ കര്‍ത്താവിനു കീര്‍ത്തനം പാടും;
ആയുഷ്‌കാലമത്രയും ഞാന്‍ എന്റെ ദൈവത്തെ പാടി സ്‌തുതിക്കും.
സങ്കീര്‍ത്തനങ്ങള്‍ 104 : 33

Advertisements

Leave a comment