Paithalam Yeshuve… Lyrics

പൈതലാം യേശുവേ..

Advertisements

പൈതലാം യേശുവേ..
ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
ആട്ടിടയര്‍ ഉന്നതരേ..
നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു..
ലലലാ.. ലലലാ.. ലലലലലാ.. ലലാ…
അഹാ.. അഹാ.. അഹാഹാ.. ഉം… ഉം…

താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍..
താരാട്ടു പാടിയുറക്കീടുവാന്‍…
താരാഗണങ്ങളാല്‍ ആഗതരാകുന്നു..
വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍..
പൈതലാം യേശുവേ..
ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
ആട്ടിടയര്‍ ഉന്നതരേ..
നിങ്ങള്‍തന്‍ ഹൃത്തില്‍ യേശു നാഥന്‍ പിറന്നു..
ലലലാ.. ലലലാ.. ലലലലലാ.. ലലാ…
അഹാ.. അഹാ.. അഹാഹാ.. ഉം… ഉം…

ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകര്‍ നിരനിരയായ്..
നാഥാധി നാഥനായ് വാഴുമെന്നീശനായ്..
ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍..
പൈതലാം യേശുവേ..
ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
ആട്ടിടയര്‍ ഉന്നതരേ..
നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു..
ലലലാ.. ലലലാ.. ലലലലലാ.. ലലാ…
അഹാ.. അഹാ.. അഹാഹാ.. ഉം… ഉം…

Advertisements

Song: പൈതലാം യേശുവേ
Music: ഫാദർ ജസ്റ്റിൻ പനയ്ക്കൽ
Lyricist: ജോസഫ് പാറാംകുഴി
Singer: കെ എസ് ചിത്ര
Album: സ്നേഹപ്രവാഹം

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment