ദൈവം പിറക്കുന്നു…
ദൈവം പിറക്കുന്നു
മനുഷ്യനായി ബെത്‌ലഹേമിൽ.
മഞ്ഞുപെയ്യുന്ന മലമടക്കിൽ..
ഹല്ലേലൂയാ.. ഹല്ലേലൂയാ…
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും
മധുരമനോഹരഗാനം..
ഹല്ലേലൂയാ.. ഹല്ലേലൂയാ…
ദൈവം പിറക്കുന്നു…
പാതിരാവിൻ മഞ്ഞേറ്റീറനായ്..
പാരിന്റെ നാഥൻ പിറക്കുകയായ് (2)
പാടിയാര്‍ക്കൂ വീണമീട്ടൂ..
ദൈവത്തിൻ ദാസരെ ഒന്നു ചേരൂ (2)
ദൈവം പിറക്കുന്നു…
പകലോനു മുൻപേ പിതാവിന്റെ ഹൃത്തിലെ
ശ്രീയേകസൂനുവാമുദയസൂര്യൻ (2)
പ്രാഭവപൂര്‍ണ്ണനായ് ഉയരുന്നിതാ
പ്രതാപമോടിന്നേശുനാഥൻ (2)
ദൈവം പിറക്കുന്നു…
Music: ഫാദർ ജസ്റ്റിൻ പനയ്ക്കൽ
Lyricist: ജോസഫ് പാറാംകുഴി
Singer: കെ ജെ യേശുദാസ്
Film / Album: സ്നേഹപ്രവാഹം