Daily Saints in Malayalam, April 6

⚜️⚜️⚜️⚜️ April 0️⃣6️⃣⚜️⚜️⚜️⚜️
വിശുദ്ധ സെലസ്റ്റിന്‍ മാര്‍പാപ്പ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

വിശുദ്ധ സെലസ്റ്റിന്‍ പാപ്പാ ഒരു റോം നിവാസിയും ആ നഗരത്തിലെ പുരോഹിത വൃന്ദങ്ങള്‍ക്കിടയില്‍ ഒരു ശ്രേഷ്ടമായ വ്യക്തിത്വത്തിന്നുടമയുമായിരുന്നു. അന്നത്തെ പാപ്പായായ ബോനിഫസിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വിശുദ്ധ സെലസ്റ്റിനെ തിരഞ്ഞെടുക്കുവാന്‍ തീരുമാനമായി. അങ്ങനെ 422 സെപ്റ്റംബറില്‍ മുഴുവന്‍ വിശ്വാസികളുടെയും പുരോഹിത പ്രമുഖരുടെയും അംഗീകാരത്തോടെ വിശുദ്ധന്‍ മാര്‍പാപ്പായായി. വിശുദ്ധ ഓസ്റ്റിന്‍, സെലസ്റ്റിനെ അദ്ദേഹത്തിന്റെ ഉന്നതിയില്‍ അഭിനന്ദിക്കുകയും അക്രമങ്ങളും അടിച്ചമര്‍ത്തലും നടത്തി കൊണ്ടിരിന്ന ഫുസ്സാലയിലെ മെത്രാനായിരുന്ന ആന്റണിയേ പിന്തുണക്കുകയില്ലെന്ന് സത്യം ചെയ്യിപ്പിക്കുകയും ചെയ്തു.

വിശുദ്ധ ഓസ്റ്റിന്റെ ശിഷ്യനായിരിന്നു ആന്‍റണി. പില്‍കാലത്ത് വിശുദ്ധ ഓസ്റ്റിന്‍ ആന്റണിയേ സഭാപരമായ ഉന്നതികളിലേക്കുയര്‍ത്തി. ഈ ഉയര്‍ച്ച ആന്റണിയെ അഹങ്കാരത്തിനും പാപത്തിനും അടിമയാക്കി. അതിനാല്‍ അദ്ദേഹത്തിന്റെ ജീവിതരീതികളെ ചോദ്യം ചെയ്തു കൊണ്ട് നുമീദിയായില്‍ ഒരു സമ്മേളനം കൂടി. തന്നെ നിന്ദിച്ച നുമീദിയാ സമിതിയുടെ അദ്ധ്യക്ഷനായിരുന്ന മെത്രാപ്പോലീത്തയെ ആന്റണി തന്റെ വരുതിയിലാക്കി. തന്റെ നാട്യങ്ങളില്‍ പാപ്പയെ വശംവദനാക്കാം എന്ന പ്രതീക്ഷയില്‍ ആന്റണി റോമിലേക്ക് ഒരു കത്ത് എഴുതി. തന്റെ മെത്രാപ്പോലീത്തയുടെ നിര്‍ദ്ദേശങ്ങള്‍ വായിച്ച ബോനിഫസ് പാപ്പാ നുമീദിയായിലെ മെത്രാന്‍മാരോട് ആന്റണിക്ക് പഴയ അവകാശങ്ങള്‍ തിരികെനല്‍കുവാന്‍ ആവശ്യപ്പെട്ടു.

ഫുസ്സാലയില്‍ തിരികെ എത്തിയ ആന്റണി അവിടത്തെ ജനങ്ങളോട് തന്നെ നിയമപരമായ മെത്രാനായി അംഗീകരിച്ചില്ലെങ്കില്‍ അവരെ അനുസരിപ്പിക്കുവാന്‍ സൈന്യത്തെ വരുത്തുമെന്ന് ഭീഷണി മുഴക്കി. ബോനിഫസ് പാപ്പാ മരിച്ചപ്പോള്‍ വിശുദ്ധ ഓസ്റ്റിന്‍, വിശുദ്ധ സെലസ്റ്റിനെ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചു. ആന്റണി ചെയ്തിട്ടുള്ള കുറ്റങ്ങള്‍ പൂര്‍ണ്ണമായും ബോധ്യപ്പെട്ട അദ്ദേഹം നുമീദിയാ സമിതിയുടെ വിധി അംഗീകരിക്കുകയും, ആന്റണിയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. ഇല്ലിറിക്കം ഭാഗങ്ങളിലെ അപ്പോസ്തോലിക വികാരിയെ തെസ്സലോണിക്കയിലെ മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ട് അദ്ദേഹം ഉത്തരവിറക്കി.

ഗൗളിലെ വിയന്നെ, നാര്‍ബോന്നെ എന്നീ പ്രവിശ്യകളിലെ മെത്രാന്മാര്‍ക്ക് അവിടെ നിലനിന്നിരുന്ന അധാര്‍മ്മികതകളെ തിരുത്തുവാനും, മരണശയ്യയിലായിരിക്കുന്ന ഒരു പാപിക്കും പാപവിമോചനം, അനുരഞ്ജനം എന്നിവയെ നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കത്തുകളെഴുതി. ഈ കത്തുകളുടെ തുടക്കത്തില്‍ വിശുദ്ധന്‍ ഇപ്രകാരം പറയുന്നു, “സ്ഥലങ്ങളുടേയോ ദൂരങ്ങളുടേയോ പരിമിധികള്‍ക്ക് എന്റെ ഇടയപരമായ കര്‍ത്തവ്യത്തെ അടക്കിനിര്‍ത്തുവാന്‍ സാധ്യമല്ല, യേശു ആദരിക്കപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും അത് ബാധകമാണ്.”

ഇതിനിടെ കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനായിരുന്ന നെസ്റ്റോരിയൂസില്‍ നിന്നും വിശുദ്ധന് രണ്ട് എഴുത്തുകള്‍ ലഭിച്ചു. അതില്‍ സഭാ സിദ്ധാന്തങ്ങള്‍ക്കെതിരായ വിശുദ്ധന്റെ സിദ്ധാന്തങ്ങള്‍ തന്മയത്വത്തോടുകൂടി അവതരിപ്പിക്കപ്പെട്ടിരുന്നു. അലെക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്ന വിശുദ്ധ സിറിലില്‍ നിന്നും നെസ്റ്റോരിയൂസിന്റെ തെറ്റുകളെകുറിച്ചുള്ള വിവരണവും പാപ്പാക്ക് ലഭിച്ചു. അതിനാല്‍ തന്നെ 430-ല്‍ റോമില്‍ ഒരു സിനഡ്‌ കൂടുകയും അതില്‍ നെസ്റ്റോരിയൂസിന്റെ എഴുത്തുകളെ ക്കുറിച്ച് പരിശോധിക്കുകയും അദ്ദേഹത്തിന്റെ മതനിന്ദയെ അപലപിക്കുകയും ചെയ്തു. തുടര്‍ന്ന് വിശുദ്ധന്‍ നെസ്റ്റോരിയൂസിനെ സഭയില്‍ നിന്ന് പുറത്താക്കുവാന്‍ തീരുമാനിച്ചു.

പത്തു ദിവസത്തിനുള്ളില്‍ തന്റെ തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ നെസ്റ്റോരിയൂസിനെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ്‌ നടപ്പില്ലാക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു. ഈ നിയമം നടപ്പിലാക്കുവാന്‍ വിശുദ്ധ സിറിലിനെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ നെസ്റ്റോരിയൂസാകട്ടെ തന്റെ പിടിവാദത്തില്‍ ഉറച്ചു നിന്നു. തുടര്‍ന്ന് എഫേസൂസില്‍ ഒരു പൊതുസമിതി വിളിച്ചു കൂട്ടുകയും ആര്‍ക്കാഡിയൂസ്, പ്രൊജെക്റ്റസ് എന്നീ മെത്രാന്‍മാരേയും, ഒരു പുരോഹിതനേയും റോമില്‍ നിന്നും തന്റെ പ്രതിനിധികളായി ഈ സമിതിയിലേക്കയച്ചു. വിശുദ്ധ സിറിലിനെ സഹായിക്കുക എന്ന കര്‍ത്തവ്യം കൂടി അവര്‍ക്കുണ്ടായിരുന്നു. ഇപ്രകാരം നെസ്റ്റോരിയൂസിനെ സഭയില്‍ നിന്നു പുറത്താക്കി. ഇതേ തുടര്‍ന്ന് വിശുദ്ധ സിറിലുമായി അകന്നു നിന്ന പൌരസ്ത്യ മെത്രാന്‍മാരെ അദ്ദേഹവുമായി അനുരഞ്ജിപ്പിക്കുവാന്‍ പാപ്പാക്ക് വളരെയേറെ കഷ്ടതകള്‍ സഹിക്കേണ്ടതായി വന്നു.

ഇതിനിടെ സെവേരിയാനുസ്‌ എന്ന ബ്രിട്ടിഷ് മെത്രാന്റെ മകനായ അഗ്രിക്കോള എന്ന പുരോഹിതന്‍ പെലാജിയന്‍ സിദ്ധാന്തത്തിന്റെ വിഷവിത്തുകള്‍ ബ്രിട്ടണില്‍ വിതച്ചു. പുരോഹിതനാകും മുമ്പ് ഇദ്ദേഹം വിവാഹിതനായിരുന്നു. ഇതറിഞ്ഞ ഉടനെ തന്നെ പരിശുദ്ധ പാപ്പാ തന്റെ വികാരിയായിരുന്ന ഓക്സേരെയിലെ വിശുദ്ധ ജെര്‍മാനൂസിനെ അങ്ങോട്ടയച്ചു. അദ്ദേഹത്തിന്റെ ആവേശവും, തീക്ഷണതയും ആ വിപത്തിനെ വിജയകരമായി തടഞ്ഞു.

കൂടാതെ വിശുദ്ധ സെലസ്റ്റിന്‍ പാപ്പാ റോമാക്കാരനായ വിശുദ്ധ പല്ലാഡിയൂസിനെ സ്കോട്ട്കള്‍ക്കിടയില്‍ വിശ്വാസം പ്രചരിപ്പിക്കുന്നതിനായി വടക്കെ ബ്രിട്ടണിലേക്കും, അയര്‍ലന്‍ഡിലേക്കും അയക്കുകയും ചെയ്തിട്ടുണ്ടെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. വിശുദ്ധ പാട്രിക്കിന്റെ നിരവധി ജീവചരിത്രകാരന്‍മാര്‍ ഐറിഷ് ജനതക്കിടയില്‍ വിശ്വാസം പ്രചരിപ്പിക്കുവാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത് വിശുദ്ധ സെലസ്റ്റിന്‍ ആണെന്ന് അവകാശപ്പെടുന്നു.

432 ആഗസ്റ്റ്‌ 1ന് ഏതാണ്ട് പത്തുവര്‍ഷത്തോളം പരിശുദ്ധ സിംഹാസനത്തിലിരുന്നതിനു ശേഷം വിശുദ്ധനായ ഈ പാപ്പാ ദൈവസന്നിധിയിലേക്ക് യാത്രയായി. പ്രിസ്സില്ലായിലെ സെമിത്തേരിയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ പിന്നീട് വിശുദ്ധ പ്രാക്സേഡിന്റെ ദേവാലയത്തിലേക്ക്‌ കൊണ്ട് വന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. സ്കോട്ടിലെ ബെര്‍ത്താങ്ക്

2. ടിമോത്തിയും ഡിയോജെനസ്സും

3. വിഞ്ചെസ്റ്റര്‍ ബിഷപ്പായ എല്‍സ്റ്റാര്‍

4. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഏവുടിക്കിയൂസ്

5. പന്നോണിയായിലെ ഫ്ലോരെന്‍സിയോസും ജെര്‍മിനിയാനൂസും സത്തൂരൂസും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല.. ശുശ്രൂഷിക്കാനും.. സ്വന്തം ജീവൻ അനേകർക്കു വേണ്ടി മോചന ദ്രവ്യമായി നൽകാനുമത്രേ.. (മാർക്കോസ് : 10/45)

ഞങ്ങളുടെ രക്ഷകനും നാഥനുമായ ദൈവമേ.. പ്രാർത്ഥനയും പരിത്യാഗപ്രവർത്തികളും വഴി കൂടുതൽ എളിമപ്പെടാനും..വിശുദ്ധിയുടെ പുണ്യയോഗ്യതകളിൽ നിലനിൽക്കാനുമുള്ള അനുഗ്രഹം തേടി ഈ പ്രഭാതത്തിൽ ഞങ്ങൾ അവിടുത്തെ സന്നിധിയിൽ അണയുന്നു.. ജീവിതത്തിൽ പലപ്പോഴും സ്വന്തം ആരോഗ്യത്തെയും താല്പര്യങ്ങളേയുമൊക്കെ മറന്ന് മറ്റുള്ളവർക്കു വേണ്ടി പ്രവർത്തിച്ചാലും.. സമയവും സന്ദർഭവും നോക്കാതെ അവരുടെ എല്ലാ സാഹചര്യങ്ങളിലും കൂടെ നിന്നാലും.. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്താലും ഞങ്ങൾക്കൊരു വീഴ്ച്ചയുണ്ടാകുമ്പോൾ പലപ്പോഴും ഞങ്ങളെ സഹായിക്കുവാനോ.. ഒരാശ്വാസ വാക്കു പറയുവാനോ തയ്യാറാവാതെ അതുവരെ ചെയ്തു കൊടുത്ത എല്ലാ നന്മകളെയും വിസ്മരിച്ചിട്ട് പുതിയ ബന്ധങ്ങൾ തേടി പോകുന്നവരാണ് ഇന്ന് ഞങ്ങൾക്കു ചുറ്റുമുള്ളത്..

ഈശോയേ.. തിരസ്കരിച്ചവർക്കും.. മറന്നു പോയവർക്കും.. മാറി നടന്നവർക്കും.. മറുത്തു പറഞ്ഞവർക്കും ഒരേ സ്നേഹത്തിന്റെ തണൽ നീട്ടാൻ അങ്ങയുടെ സ്നേഹത്തിൽ ഞങ്ങളെ സ്ഥിരതയുള്ളവരാക്കണമേ.. തകർച്ചകളും.. തിക്താനുഭവങ്ങളും മാറ്റാരേക്കാളുമധികമായി അങ്ങയെ തേടാനും..അങ്ങയിൽ വളരാനുമുള്ള വഴിവിളക്കുകളായി ഞങ്ങളെ രൂപാന്തരപ്പെടുത്തുകയും.. മറന്നും പൊറുത്തും ജീവിക്കാനും.. കൂടുതൽ തീഷ്ണതയോടെ നന്മ പ്രവൃത്തികൾ ചെയ്യാനും അതു ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുമാറാകട്ടെ..

ഈശോയുടെ പരിശുദ്ധ ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ..ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.. ആമേൻ

Advertisements

കര്‍ത്താവാണ്‌ എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 23 : 1

പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന്‌ എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക്‌അവിടുന്ന്‌ എന്നെ നയിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 23 : 2

അവിടുന്ന്‌ എനിക്ക്‌ ഉന്‍മേഷം നല്‍കുന്നു;
തന്റെ നാമത്തെപ്രതി നീതിയുടെ
പാതയില്‍ എന്നെ നയിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 23 : 3

മരണത്തിന്റെ നിഴല്‍വീണതാഴ്‌വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല;അങ്ങയുടെ ഊന്നുവടിയുംദണ്‍ഡും എനിക്ക്‌ ഉറപ്പേകുന്നു.
സങ്കീര്‍ത്തനങ്ങള്‍ 23 : 4

എന്റെ ശത്രുക്കളുടെ മുന്‍പില്‍അവിടുന്ന്‌ എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്‌സു തൈലംകൊണ്ട്‌അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
സങ്കീര്‍ത്തനങ്ങള്‍ 23 : 5

അവിടുത്തെനന്‍മയും കരുണയുംജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;കര്‍ത്താവിന്റെ ആലയത്തില്‍ഞാന്‍ എന്നേക്കും വസിക്കും.
സങ്കീര്‍ത്തനങ്ങള്‍ 23 : 6

Advertisements

അത്യുന്നതന്‍ നല്‍കിയതുപോലെഅവിടുത്തേക്ക്‌ തിരികെക്കൊടുക്കുക;
കഴിവിനൊത്ത്‌ ഉദാരമായി കൊടുക്കുക. കര്‍ത്താവ്‌ പ്രതിഫലം നല്‍കുന്നവനാണ്‌;
അവിടുന്ന്‌ ഏഴിരട്ടിയായി തിരികെത്തരും.
പ്രഭാഷകന്‍ 35 : 12-13

അനീതിയായ കോപത്തിനുന്യായീകരണമില്ല;
കോപം മനുഷ്യനെ നാശത്തിലേക്കു തള്ളുന്നു.
ക്‌ഷമാശീലനു കുറച്ചുകാലത്തേക്കു മാത്രമേസഹിക്കേണ്ടിവരൂ. അതുകഴിഞ്ഞാല്‍ അവന്റെ മുമ്പില്‍ സന്തോഷം പൊട്ടിവിടരും.
തക്കസമയംവരെ അവന്‍ തന്റെ ചിന്തരഹസ്യമായിവയ്‌ക്കുന്നു;
അനേകര്‍ അവന്റെ വിവേകത്തെ പ്രകീര്‍ത്തിക്കും.
പ്രഭാഷകന്‍ 1 : 22-24

മഹത്വവും ആനന്‌ദവും സന്തോഷവുംആഹ്ലാദത്തിന്റെ മകുടവുമാണ്‌കര്‍ത്താവിനോടുള്ള ഭക്‌തി.
അത്‌ ഹൃദയത്തെ ആനന്‌ദിപ്പിക്കുന്നു;
സന്തോഷവും ആനന്‌ദവും ദീര്‍ഘായുസ്‌സും പ്രദാനംചെയ്യുന്നു.
പ്രഭാഷകന്‍ 1 : 11-12

അങ്ങയുടെ കല്‍പനകള്‍ അനുസ്‌മരിപ്പിക്കാന്‍ അവര്‍ ദംശിക്കപ്പെട്ടു.എന്നാല്‍,അവിടുന്ന്‌ അവരെ അതിവേഗം രക്‌ഷിച്ചു.
ജ്‌ഞാനം 16:11(a)

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s