🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
*ദിവ്യബലി വായനകൾ -ലത്തീൻക്രമം*
_____________________________________
🔵 *വെള്ളി, 27/5/2022*
Friday before Ascension Sunday
or Saint Augustine of Canterbury, Bishop
Liturgical Colour: White.
*പ്രവേശകപ്രഭണിതം*
വെളി 5:9-10
കര്‍ത്താവേ, നിന്റെ രക്തംകൊണ്ട്
എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലും
രാജ്യങ്ങളിലുംനിന്ന് ഞങ്ങളെ രക്ഷിക്കുകയും
നമ്മുടെ ദൈവത്തിനായി
രാജ്യവും പുരോഹിതന്മാരുമാക്കി തീര്‍ക്കുകയും ചെയ്തു.
*സമിതിപ്രാര്‍ത്ഥന*
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകള്‍ കേള്‍ക്കണമേ.
അങ്ങേ വചനത്തിന്റെ വിശുദ്ധീകരണത്താല്‍ വാഗ്ദാനം ചെയ്യപ്പെട്ടത്
സുവിശേഷ പ്രവര്‍ത്തനത്താല്‍ എല്ലായേടത്തും നിറവേറപ്പെടാനും
സത്യത്തിന്റെ സാക്ഷ്യത്താല്‍ മുന്‍കൂട്ടിപ്പറഞ്ഞത്
ദത്തെടുപ്പിന്റെ പൂര്‍ണതയാല്‍ കൈവരിക്കാനും
ഇടയാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
*ഒന്നാം വായന*
അപ്പോ. പ്രവ. 18:9-18
ഈ നഗരത്തില്‍ എനിക്കു വളരെ ആളുകളുണ്ട്.
കോറിന്തോസില്‍ വച്ച് രാത്രിയില്‍ കര്‍ത്താവ് ദര്‍ശനത്തില്‍ പൗലോസിനോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നിശ്ശബ്ദനായിരിക്കാതെ പ്രസംഗിക്കുക. എന്തെന്നാല്‍, ഞാന്‍ നിന്നോടുകൂടെയുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല. ഈ നഗരത്തില്‍ എനിക്കു വളരെ ആളുകളുണ്ട്. പൗലോസ് അവരുടെയിടയില്‍ ദൈവവചനം പഠിപ്പിച്ചുകൊണ്ട് അവിടെ ഒരു വര്‍ഷവും ആറു മാസവും താമസിച്ചു.
ഗാല്ലിയോ അക്കായിയായില്‍ ഉപസ്ഥാനപതിയായിരിക്കുമ്പോള്‍, യഹൂദര്‍ പൗലോസിനെതിരേ സംഘടിതമായ ഒരാക്രമണം നടത്തി. അവര്‍ അവനെ ന്യായാസനത്തിനു മുമ്പില്‍ കൊണ്ടുവന്ന് ഇപ്രകാരം പറഞ്ഞു: ഈ മനുഷ്യന്‍ നിയമവിരുദ്ധമായ രീതിയില്‍ ദൈവാരാധന നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. പൗലോസ് സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഗാല്ലിയോ യഹൂദരോടു പറഞ്ഞു: യഹൂദരേ, വല്ല കുറ്റകൃത്യത്തിന്റെയോ ഗുരുതരമായ പാതകത്തിന്റെയോ കാര്യമാണെങ്കില്‍ നിങ്ങള്‍ പറയുന്നത് തീര്‍ച്ചയായും ഞാന്‍ കേള്‍ക്കുമായിരുന്നു. എന്നാല്‍, ഇതു വാക്കുകളെക്കുറിച്ചും പേരുകളെക്കുറിച്ചും നിങ്ങളുടെ നിയമത്തെക്കുറിച്ചുമുള്ള പ്രശ്‌നമാകയാല്‍ നിങ്ങള്‍തന്നെ കൈകാര്യം ചെയ്യുക; ഇക്കാര്യങ്ങളുടെ വിധികര്‍ത്താവാകാന്‍ ഞാന്‍ ഒരുക്കമല്ല. അവന്‍ ന്യായാസനത്തിനു മുമ്പില്‍ നിന്ന് അവരെ പുറത്താക്കി. അവരെല്ലാം ഒന്നുചേര്‍ന്ന് സിനഗോഗധികാരിയായ സൊസ്തനേസിനെ പിടിച്ച് കോടതിയുടെ മുമ്പില്‍വച്ചുതന്നെ അടിച്ചു. എന്നാല്‍ ഗാല്ലിയോ ഇതൊന്നും ശ്രദ്ധിച്ചതേയില്ല.
പൗലോസ് കുറെനാള്‍ കൂടി അവിടെ താമസിച്ചിട്ട്, സഹോദരരോടു യാത്ര പറഞ്ഞ് സിറിയായിലേക്കു കപ്പല്‍ കയറി. പ്രിഷില്ലയും അക്വീലായും അവന്റെ കൂടെപ്പോയി. അവനു നേര്‍ച്ചയുണ്ടായിരുന്നതിനാല്‍, കെങ്ക്‌റെയില്‍വച്ച് തല മുണ്ഡനം ചെയ്തു.
കർത്താവിന്റെ വചനം.
*പ്രതിവചനസങ്കീർത്തനം*
സങ്കീ 47:1-6
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
or
അല്ലേലൂയ!
ജനതകളേ, കരഘോഷം മുഴക്കുവിന്‍.
ദൈവത്തിന്റെ മുന്‍പില്‍ ആഹ്‌ളാദാരവം മുഴക്കുവിന്‍.
അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്;
അവിടുന്നു ഭൂമി മുഴുവന്റെയും രാജാവാണ്.
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
or
അല്ലേലൂയ!
അവിടുന്നു രാജ്യങ്ങളുടെ മേല്‍
നമുക്കു വിജയം നേടിത്തന്നു;
ജനതകളെ നമ്മുടെ കാല്‍ക്കീഴിലാക്കി.
അവിടുന്നു നമ്മുടെ അവകാശം തിരഞ്ഞെടുത്തു തന്നു;
താന്‍ സ്‌നേഹിക്കുന്ന യാക്കോബിന്റെ അഭിമാനം തന്നെ.
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
or
അല്ലേലൂയ!
ജയഘോഷത്തോടും കാഹളനാദത്തോടുംകൂടെ
ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്തു.
ദൈവത്തെ പാടിപ്പുകഴ്ത്തുവിന്‍;
സ്‌തോത്രങ്ങളാലപിക്കുവിന്‍;
നമ്മുടെ രാജാവിനു സ്തുതികളുതിര്‍ക്കുവിന്‍;
കീര്‍ത്തനങ്ങളാലപിക്കുവിന്‍.
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
or
അല്ലേലൂയ!
*സുവിശേഷം*
യോഹ 16:20-23a
നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍ നിന്ന് എടുത്തു കളയുകയില്ല.
യേശു തന്റെ ശിഷ്യരോട് പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്കു ദുഃഖം ഉണ്ടാകുന്നു. എന്നാല്‍, ശിശുവിനെ പ്രസവിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവള്‍ ഓര്‍മിക്കുന്നില്ല. അതുപോലെ ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍ നിന്ന് എടുത്തു കളയുകയുമില്ല. അന്ന് നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കുകയില്ല.
കർത്താവിന്റെ സുവിശേഷം.
*നൈവേദ്യപ്രാര്‍ത്ഥന*
കര്‍ത്താവേ, അങ്ങേ കുടുംബത്തിന്റെ കാണിക്കകള്‍
കാരുണ്യപൂര്‍വം സ്വീകരിക്കണമേ.
അങ്ങനെ, അങ്ങേ സംരക്ഷണത്തിന്റെ സഹായത്താല്‍
സ്വീകരിച്ചവ അവര്‍ നഷ്ടപ്പെടുത്താതിരിക്കാനും
നിത്യമായ ദാനങ്ങളിലേക്ക് എത്തിച്ചേരാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ..
*ദിവ്യകാരുണ്യപ്രഭണിതം*
റോമാ 4:25
നമ്മുടെ കര്‍ത്താവായ ക്രിസ്തു
നമ്മുടെ അപരാധങ്ങളെപ്രതി ഏല്പിക്കപ്പെടുകയും
നമ്മുടെ നീതിക്കായി ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു, അല്ലേലൂയാ.
*ദിവ്യഭോജനപ്രാര്‍ത്ഥന*
കര്‍ത്താവേ, നിരന്തര കാരുണ്യത്താല്‍
വീണ്ടെടുത്തവരെ കാത്തു പാലിക്കണമേ.
അങ്ങനെ, അങ്ങേ പുത്രന്റെ
പീഡാസഹനത്താല്‍ രക്ഷിക്കപ്പെട്ടവര്‍
അവിടത്തെ ഉത്ഥാനത്തില്‍ ആനന്ദിക്കുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵