⚜️⚜️⚜️⚜️ June 0️⃣4️⃣⚜️⚜️⚜️⚜️
വിശുദ്ധ ഫ്രാന്‍സിസ് കാരാസ്സിയോളോ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
മൈനര്‍ ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസ സഭയുടെ സ്ഥാപകരിലൊരാളാണ് വിശുദ്ധ ഫ്രാന്‍സിസ് കാരാസ്സിയോളോ. സുവിശേഷ പ്രഘോഷണവും, വിവിധ തരം കാരുണ്യപ്രവര്‍ത്തനങ്ങളുമായിരുന്നു ഈ സഭയുടെ പ്രധാന പ്രേഷിത ദൗത്യങ്ങള്‍. പരിശുദ്ധ കുര്‍ബ്ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനാലും, തന്റെ സഭയില്‍ രാത്രിതോറുമുള്ള ആരാധനകള്‍ നിലവില്‍ വരുത്തിയതിനാലും വിശുദ്ധ ഫ്രാന്‍സിസ് “ദൈവസ്നേഹത്തെക്കുറിച്ച് പ്രഘോഷിക്കുന്ന ആദരണീയനായ പിതാവ്” എന്ന് അറിയപ്പെടുവാന്‍ തുടങ്ങി. പരിശുദ്ധ കന്യകാമാതാവിനോട് ഒരു കുട്ടിയുടേതിന് സമാനമായ സ്നേഹമായിരുന്നു വിശുദ്ധന്. തന്റെ അയല്‍ക്കാരനെ ഏതെങ്കിലും വിധത്തില്‍ സേവിക്കുവാന്‍ കഴിയുക എന്നതായിരുന്നു വിശുദ്ധന് ഏറ്റവും സന്തോഷം ഉളവാക്കുന്ന കാര്യം. പ്രവചനവരം, ആത്മാക്കളെ വിവേചിച്ചറിയുവാനുള്ള സൂക്ഷ്മബുദ്ധി തുടങ്ങിയ മഹത്തായ വരങ്ങളാല്‍ ദൈവം വിശുദ്ധനെ അനുഗ്രഹിച്ചു.
തന്റെ 43-മത്തെ വയസ്സില്‍ ലോറെറ്റോയിലെ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കേ, തന്റെ അവസാനം അടുത്തതായി വിശുദ്ധന് മനസ്സിലായി. ഉടന്‍ തന്നെ വിശുദ്ധന്‍ അബ്രൂസ്സിയിലുള്ള അഗ്നോണ ആശ്രമത്തിലേക്ക് പോയി. ആശ്രമത്തിലേക്ക് പ്രവേശിക്കുന്നതിനിടയില്‍ മറ്റ് സന്യസ്ഥരോട് വിശുദ്ധന്‍ പറഞ്ഞു, “ഇതാണ് എന്റെ അവസാന വിശ്രമത്തിനുള്ള സ്ഥലം.” അധികം താമസിയാതെ വിശുദ്ധന്‍ കടുത്ത പനിയുടെ പിടിയിലമര്‍ന്നു, അഗാധമായ ഭക്തിയോട് കൂടി തന്റെ അവസാന കൂദാശകള്‍ സ്വീകരിച്ചതിന് ശേഷം വിശുദ്ധന്‍ ശാന്തമായി കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. വിശുദ്ധ ഫ്രാന്‍സിസിന്റെ മാതൃകയും, വിശുദ്ധ കുര്‍ബ്ബാനയോടുള്ള ആദരവും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ തിരുസഭ നമ്മെ ഉത്ബോധിപ്പിക്കുന്നു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
- അഡെഗ്രിന്‍
- വെറോണ ബിഷപ്പായ അലക്സാണ്ടര്‍
- ബാങ്കാ
- ഐറിഷുകാരിയായ ബുറിയാനാ
- ആര്‍മാഗിലെ കൊര്‍ണേലിയൂസു
- റോമാക്കാരനായ അരേഷിയൂസ്
- ലാവേദാനിലെ എല്‍സിയാര്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
ദൈവമാണു നമ്മുടെ അഭയവും ശക്‌തിയും;
കഷ്‌ടതകളില്‍ അവിടുന്നുസുനിശ്‌ചിതമായ തുണയാണ്.
സങ്കീര്‍ത്തനങ്ങള്‍ 46 : 1
ഭൂമി ഇളകിയാലും പര്‍വതങ്ങള്‍സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 46 : 2
ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും
അതിന്റെ പ്രകമ്പനംകൊണ്ടുപര്‍വതങ്ങള്‍ വിറകൊണ്ടാലും
നാം ഭയപ്പെടുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 46 : 3
ദൈവത്തിന്റെ നഗരത്തെ,
അത്യുന്നതന്റെ വിശുദ്‌ധ നിവാസത്തെ,
സന്തുഷ്‌ടമാക്കിക്കൊണ്ട് ഒഴുകുന്നഒരു നദിയുണ്ട്.
സങ്കീര്‍ത്തനങ്ങള്‍ 46 : 4
ആ നഗരത്തില്‍ ദൈവം വസിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല;
അതിരാവിലെ ദൈവം അതിനെ സഹായിക്കും.
സങ്കീര്‍ത്തനങ്ങള്‍ 46 : 5
എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്‍മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്‌ഷിച്ചു; ജലം സൂക്‌ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്‌തു.
ജറെമിയാ 2 : 13
നന്‍മചെയ്യുന്നതില്‍ നിങ്ങള്‍ തീക്‌ഷ്‌ണതയുള്ളവരാണെങ്കില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ആര്‍ക്കു കഴിയും?
നീതിക്കുവേണ്ടി കഷ്‌ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. അവരുടെ ഭീഷണി നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്‌ഥരാവുകയും വേണ്ടാ.
1 പത്രോസ് 3 : 13-14
ഒരു കാര്യം ഞാന്‍ അവരോടു കല്‍പിച്ചിരുന്നു: എന്റെ വാക്ക് അനുസരിക്കുവിന്‍;🎈 ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്റെ ജനവുമായിരിക്കും. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന മാര്‍ഗത്തിലൂടെ ചരിക്കുവിന്‍; നിങ്ങള്‍ക്കു ശുഭമായിരിക്കും.
ജറെമിയാ 7 : 23
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്‌ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും വര്‍ധിക്കട്ടെ!🕯️
📖2 പത്രോസ് 1 : 2📖
ദിവ്യകാരുണ്യസന്നിധിയിലായിരിക്കുക എന്നത് എന്റെ അവര്‍ണനീയമായ ആനന്ദമാണ്. അവന്റെ സന്നിധിയില്‍നിന്നും മാറിനില്‍ക്കുന്നത് മരണകരമാണെനിക്ക്………✍️
വി. കാതറിന്‍ ദ്രക്സല
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.🕯️
📖യോഹന്നാന്‍ 3 : 16📖
ദിവ്യകാരുണ്യ ആരാധനയിലൂടെ ദൈവവുമായി ഒന്നാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍…🪶
ഫുള്‍ട്ടന്‍ ജെ. ഷീന്‍
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Leave a comment