Readings

Friday of week 11 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥

17 Jun 2022

Friday of week 11 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 27:7,9

കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു;
എന്റെ സ്വരം ശ്രവിക്കണമേ.
അങ്ങ് എന്റെ സഹായകനാകണമേ.
എന്റെ രക്ഷകനായ ദൈവമേ,
അങ്ങ് എന്നെ കൈവെടിയുകയോ
തിരസ്‌കരിക്കുകയോ ചെയ്യരുതേ.

സമിതിപ്രാര്‍ത്ഥന

അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ,
ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ.
നശ്വരമായ ബലഹീനതയ്ക്ക്
അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍,
അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ.
അങ്ങേ കല്പനകള്‍ പിഞ്ചെന്ന്,
ചിന്തയിലും പ്രവൃത്തിയിലും അങ്ങയെ ഞങ്ങള്‍
പ്രസാദിപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 രാജാ 11:1-4,9-18,20
അവര്‍ യോവാഷിനെ രാജാവായി അഭിഷേചിക്കയും രാജാവ് നീണാള്‍ വാഴട്ടെ എന്നുദ്‌ഘോഷിക്കുകയും ചെയ്തു.

അക്കാലത്ത്, അഹസിയായുടെ അമ്മ അത്താലിയാ, മകന്‍ മരിച്ചു എന്നുകേട്ടപ്പോള്‍, രാജകുടുംബത്തെ സമൂലം നശിപ്പിച്ചു. എന്നാല്‍, അഹസിയായുടെ സഹോദരിയും യോറാം രാജാവിന്റെ പുത്രിയുമായ യഹോഷേബാ, രാജകുമാരന്മാര്‍ വധിക്കപ്പെടുന്നതിനു മുന്‍പ് അഹസിയായുടെ പുത്രന്‍ യോവാഷിനെ ധാത്രിയോടൊപ്പം കിടക്കറയില്‍ ഒളിപ്പിച്ചു. അങ്ങനെ അവന്‍ വധിക്കപ്പെട്ടില്ല. അത്താലിയായുടെ ആറുകൊല്ലത്തെ ഭരണകാലമത്രയും അവന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ ധാത്രിയോടുകൂടെ ഒളിവില്‍ വസിച്ചു. ഏഴാംവര്‍ഷം യഹോയാദാ കെരേത്യരുടെയും അംഗരക്ഷകരുടെയും നായകന്മാരെ കര്‍ത്താവിന്റെ ഭവനത്തിലേക്കു വിളിപ്പിച്ചു. അവിടെ അവന്‍ അവരെക്കൊണ്ടു സത്യം ചെയ്യിക്കുകയും അവരുമായി ഉടമ്പടി ഉറപ്പിക്കുകയും ചെയ്തു. അനന്തരം, അവന്‍ രാജകുമാരനെ അവര്‍ക്കു കാണിച്ചുകൊടുത്തു.
നായകന്മാര്‍, പുരോഹിതന്‍ യഹോയാദായുടെ കല്‍പന അനുസരിച്ചു; അവര്‍ സാബത്തില്‍ തവണവന്നവരും വിട്ടവരുമായ തങ്ങളുടെ സൈന്യത്തെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. പുരോഹിതന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ സൂക്ഷിച്ചിരുന്ന ദാവീദുരാജാവിന്റെ കുന്തങ്ങളും പരിചകളും നായകന്മാരെ ഏല്‍പിച്ചു. കാവല്‍ഭടന്മാര്‍ ആയുധധാരികളായി തെക്കുവശം മുതല്‍ വടക്കുവശം വരെ ബലിപീഠത്തിനും ആലയത്തിനും ചുറ്റും നിലകൊണ്ടു. അനന്തരം, അവന്‍ രാജകുമാരനെ പുറത്തുകൊണ്ടുവന്നു. കിരീടമണിയിച്ച് അധികാരപത്രവും നല്‍കി. അവര്‍ അവനെ രാജാവായി പ്രഖ്യാപിച്ച്, അഭിഷേകം ചെയ്തു. അവര്‍ കരഘോഷത്തോടെ രാജാവു നീണാള്‍ വാഴട്ടെ എന്ന് ഉദ്‌ഘോഷിച്ചു.
കര്‍ത്താവിന്റെ ആലയത്തില്‍ ജനത്തിന്റെയും കാവല്‍ക്കാരുടെയും ശബ്ദംകേട്ട് അത്താലിയാ അങ്ങോട്ടുചെന്നു. രാജാവ് ആചാരമനുസരിച്ച് തൂണിന്റെ സമീപം നില്‍ക്കുന്നത് അവള്‍ കണ്ടു. സേനാനായകന്മാരും കാഹളം മുഴക്കുന്നവരും രാജാവിന്റെ അടുത്തു നിന്നിരുന്നു. ജനങ്ങളെല്ലാം ആനന്ദഭരിതരായി കാഹളം മുഴക്കിക്കൊണ്ടിരുന്നു. അത്താലിയാ വസ്ത്രം കീറി രാജദ്രോഹം, രാജദ്രോഹം എന്നു വിളിച്ചുപറഞ്ഞു. പുരോഹിതന്‍ യഹോയാദാ സേനാപതികളോടു കല്‍പിച്ചു: അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തു കൊണ്ടുവരുവിന്‍. അവളുടെ പക്ഷം ചേരുന്നവരെ വാളിനിരയാക്കുവിന്‍. ദേവാലയത്തില്‍വച്ച് അവളെ വധിക്കരുത്. അവര്‍ അവളെ പിടിച്ചു കൊട്ടാരത്തിന്റെ അശ്വകവാടത്തിങ്കല്‍ കൊണ്ടുവന്ന്, അവിടെവച്ചു വധിച്ചു.
തങ്ങള്‍ കര്‍ത്താവിന്റെ ജനം ആയിരിക്കും എന്നു രാജാവിനെയും ജനത്തെയും കൊണ്ടു കര്‍ത്താവുമായി യഹോയാദാ ഉടമ്പടി ചെയ്യിച്ചു; രാജാവും ജനവും തമ്മിലും ഉടമ്പടി ചെയ്യിച്ചു. ദേശത്തെ ജനം ഒരുമിച്ചു ബാല്‍ഭവനത്തില്‍ കടന്ന് അതു തകര്‍ത്തു. ബലിപീഠവും വിഗ്രഹങ്ങളും തച്ചുടയ്ക്കുകയും ബാലിന്റെ പുരോഹിതന്‍ മത്താനെ ബലിപീഠത്തിനു മുന്‍പില്‍വച്ചു കൊല്ലുകയും ചെയ്തു. അനന്തരം, പുരോഹിതന്‍ കര്‍ത്താവിന്റെ ഭവനം സൂക്ഷിക്കാന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. ജനം ആഹ്‌ളാദഭരിതരായി. കൊട്ടാരത്തില്‍വച്ച് അത്താലിയാ വധിക്കപ്പെട്ടപ്പോള്‍ നഗരം ശാന്തമായി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 132:11,12,13-14,17-18

കര്‍ത്താവു സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു.

ദാവീദിനോടു കര്‍ത്താവ് ഒരു ശപഥം ചെയ്തു,
അവിടുന്ന് പിന്മാറുകയില്ല;
നിന്റെ മക്കളില്‍ ഒരുവനെ
നിന്റെ സിംഹാസനത്തില്‍ ഞാന്‍ ഉപവിഷ്ടനാക്കും.
എന്റെ ഉടമ്പടിയും ഞാന്‍ നല്‍കുന്ന കല്‍പനകളും
നിന്റെ മക്കള്‍ അനുസരിച്ചാല്‍,
അവരുടെ മക്കള്‍ എന്നേക്കും
നിന്റെ സിംഹാസനത്തില്‍ വാഴും.

കര്‍ത്താവു സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു.

എന്തെന്നാല്‍, കര്‍ത്താവു സീയോനെ തിരഞ്ഞെടുത്തു;
അതിനെ തന്റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു:
ഇതാണ് എന്നേക്കും എന്റെ വിശ്രമസ്ഥലം; ഞാനിവിടെ വസിക്കും;
എന്തെന്നാല്‍, ഞാന്‍ അത് ആഗ്രഹിച്ചു.

കര്‍ത്താവു സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു.

അവിടെ ഞാന്‍ ദാവീദിനായി ഒരു കൊമ്പു മുളപ്പിക്കും;
എന്റെ അഭിഷിക്തനുവേണ്ടി ഞാനൊരു ദീപം ഒരുക്കിയിട്ടുണ്ട്.
അവന്റെ ശത്രുക്കളെ ഞാന്‍ ലജ്ജ ഉടുപ്പിക്കും;
എന്നാല്‍, അവന്റെ കിരീടം അവന്റെമേല്‍ ദീപ്തി ചൊരിയും.

കര്‍ത്താവു സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്.

അല്ലേലൂയ!

സുവിശേഷം

മത്താ 6:19-23
നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: ഭൂമിയില്‍ നിക്‌ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാര്‍ തുരന്നു മോഷ്ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്മാര്‍ മോഷ്ടിക്കുകയില്ല. നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.
കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. കണ്ണ് ദുഷ്ടമാണെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകും. നിന്നിലെ പ്രകാശം അന്ധകാരമാണെങ്കില്‍ അന്ധകാരം എത്രയോ വലുതായിരിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, മനുഷ്യകുലത്തിന്റെയും
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങളുടെയും സത്ത,
ഭോജനത്താല്‍ അങ്ങ് പരിപോഷിപ്പിക്കുകയും
കൂദാശയാല്‍ നവീകരിക്കുകയും ചെയ്യുന്നുവല്ലോ.
അവയുടെ സഹായം ഞങ്ങളുടെ ശരീരങ്ങള്‍ക്കും
മാനസങ്ങള്‍ക്കും ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 27:4

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു,
എന്റെ ജീവിതകാലം മുഴുവന്‍
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍ തന്നെ.

Or:
യോഹ 17:11

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പരിശുദ്ധനായ പിതാവേ,
നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്
അവിടന്ന് എനിക്കു നല്കിയ അവരെ
അവിടത്തെ നാമത്തില്‍ അങ്ങ് കാത്തുകൊള്ളണമേ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച അങ്ങേ ഈ ദിവ്യഭോജനം
അങ്ങിലുള്ള വിശ്വാസികളുടെ ഐക്യം സൂചിപ്പിക്കുന്നപോലെ,
അങ്ങേ സഭയില്‍ അത് ഐക്യത്തിന്റെ
ഫലമുളവാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Categories: Readings

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s