🔸🔸🔸🔸 June 3️⃣0️⃣🔸🔸🔸🔸
റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
മതിഭ്രമം ബാധിച്ചവന് തുല്യനായിരിന്ന റോമന്‍ ചക്രവര്‍ത്തി നീറോയുടെ കീഴില്‍ റോമില്‍ വെച്ച് അഗ്നിയില്‍ ഏറിയപ്പെട്ടു ക്രൂരമായി കൊലചെയ്യപ്പെട്ട പേരറിയാത്ത നിരവധി ക്രിസ്തുവിന്റെ അനുയായികളെ ആദരിക്കുന്നതിനാണ് ഈ ഓര്‍മ്മപുതുക്കല്‍ .സഭയില്‍ കൊണ്ടാടപ്പെടുന്നത്. വിജാതീയ ചരിത്രകാരനായിരുന്ന ടാസിറ്റസും, വിശുദ്ധ ക്ലമന്റും റോമിലെ ഒരു ഭീകരരാത്രിയേ കുറിച്ച് വിവരിക്കുന്നുണ്ട്. റോമിലെ രാജകീയ ഉദ്യാനങ്ങളില്‍ ക്രിസ്ത്യാനികളെ മൃഗങ്ങളുടെ തോല് ധരിപ്പിച്ചതിനു ശേഷം വേട്ടയാടുകയും, ക്രൂരമായി ആക്രമിച്ച് നീറോയുടെ രഥങ്ങള്‍ പോകുന്ന വഴിയില്‍ വെളിച്ചം ലഭിക്കുന്നതിനായി ജീവനുള്ള തീപന്തങ്ങളാക്കി മാറ്റുകയുമുണ്ടായി. 64 മുതല്‍ 314 വരേയുള്ള കാലയളവില്‍ ക്രിസ്ത്യാനി എന്നാല്‍ ‘അടിച്ചമര്‍ത്തലിന്റെ ഇര’ എന്നതിന്റെ പര്യായമായിരുന്നു.
യേശുവിന്റെ മരണത്തിന് ശേഷം പന്ത്രണ്ടോ അതില്‍ കൂടുതലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ റോമില്‍ ധാരാളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. A.D 57-58-ല്‍ തന്റെ പ്രസിദ്ധമായ കത്തെഴുതുമ്പോള്‍ വിശുദ്ധ പൗലോസ് അവരെ സന്ദര്‍ശിച്ചിട്ടു പോലുമില്ലായിരുന്നു. ഒരുപക്ഷേ ജൂതന്മാരും ജൂത ക്രിസ്ത്യാനികളും തമ്മില്‍ ഉടലെടുത്ത വിവാദങ്ങള്‍ കാരണം ക്ലോഡിയസ് ചക്രവര്‍ത്തി അവരെ A.D. 49-50 കാലയളവില്‍ റോമില്‍ നിന്നും പുറത്താക്കി. ഈ പുറത്താക്കലിന് കാരണം ചില ക്രിസ്ത്യാനികളാണെന്ന് സ്യൂട്ടോണിയൂസ് എന്ന ചരിത്രകാരന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷേ A.D 54-ല്‍ ക്ലോഡിയസ് മരണപ്പെട്ടതോടെ അവരില്‍ പലരും തിരികെയെത്തിയിട്ടുണ്ടാവാം. വിശുദ്ധ പൗലോസ് തന്റെ എഴുത്തില്‍ ജൂതരും, വിജാതീയരുമടങ്ങുന്ന അംഗങ്ങളുള്ള ഒരു സഭയേയാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.
A.D 64 ജൂലൈ മാസത്തില്‍ റോം നഗരത്തിന്റെ പകുതിയോളം ഒരു ഭയാനകമായ അഗ്നിബാധയാല്‍ നശിപ്പിക്കപ്പെട്ടു. തന്റെ കൊട്ടാരം വിപുലീകരിക്കുവാന്‍ ആഗ്രഹിച്ചിരുന്ന നീറോ ചക്രവര്‍ത്തിയാണ് കുറ്റാക്കാരനെന്നായിരുന്നു പൊതുവേയുള്ള പല്ലവി. എന്നാല്‍ നീറോ ആ കുറ്റം ക്രിസ്ത്യാനികളുടെ മേല്‍ ചുമത്തി. ഇതേ തുടര്‍ന്നു വലിയൊരു വിഭാഗം ക്രിസ്ത്യാനികള്‍ അഗ്നിക്കിരയായെന്ന് ചരിത്രകാരനായിരുന്ന ടാസിറ്റസ് രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരിന്നുവെന്ന് കരുതപ്പെടുന്നു. പിന്നീട് ഒരു സൈനിക കലാപത്തിന്റെ ഭീഷണികാരണവും, സെനറ്റിനാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടതിനാലും നീറോ ചക്രവര്‍ത്തി A.D 68-ല്‍ തന്റെ 31-മത്തെ വയസ്സില്‍ ആത്മഹത്യ ചെയ്തു.
എവിടെയൊക്കെ യേശുവിന്റെ സുവിശേഷം പ്രചരിപ്പിച്ചിട്ടുണ്ടോ അവിടെയൊക്കെ അവിടുത്തെ അനുയായികള്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ യേശുവിനെ പിന്തുടര്ന്നവരില് നിരവധി പേര് അവന്റെ സഹ്നങ്ങളുടെ ഭാഗമായികൊണ്ട് മരണത്തെ പുല്കിയിട്ടുണ്ട്. പക്ഷേ ലോകത്തിനു മുന്പില് സ്വതന്ത്രമാക്കപ്പെട്ട ആ ആത്മീയതയെ തടുക്കുവാന്‍ ഒരു മനുഷ്യശക്തിക്കും സാധ്യമല്ല. രക്തസാക്ഷികളുടെ രക്തം എക്കാലവും ക്രിസ്ത്യാനികളുടെ വളര്‍ച്ചക്കുള്ള വിത്തായി മാറിയിട്ടുണ്ട്, ഇനി മാറുകയും ചെയ്യും.
ഇതര വിശുദ്ധര്‍
🔸🔸🔸🔸🔸🔸🔸
- ലീമോജെസ്സിലെ മാര്‍ഷല്‍
- ഇംഗ്ലീഷ് സന്യാസിയായിരുന്ന അല്‍റിക്ക്
- ഈജിപ്തിലെ കാവല്‍ക്കാരനായിരുന ബെസീലിദെസ്
- ഔട്ടൂണിലെ ബെര്‍ട്രാന്റ്
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഇക്കാരണത്താല്‍, സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങള്‍ക്കും നാമകാരണമായ
എഫേസോസ് 3 : 14
അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്കു യോജിച്ചവിധം അവിടുന്നു തന്റെ ആത്മാവിലൂടെ നിങ്ങളുടെ ആന്തരികമനുഷ്യനെ ശക്തിപ്പെടുത്തണമെന്നും,
എഫേസോസ് 3 : 16
എല്ലാ വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കട്ടെ.
എഫേസോസ് 3 : 18
പിതാവിന്റെ മുമ്പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു.
എഫേസോസ് 3 : 15
വിശ്വാസംവഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്നേഹത്തില്‍ വേരുപാകി അടിയുറയ്ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു.
എഫേസോസ് 3 : 17
കര്‍ത്താവ് തന്റെ ജനത്തിന് ഉത്തരമരുളി: ഇതാ, ഞാന്‍ നിങ്ങള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും തരുന്നു; നിങ്ങള്‍ സംതൃപ്തരാകും. ജനതകളുടെ ഇടയില്‍ ഇനി നിങ്ങളെ ഞാന്‍ പരിഹാസപാത്രമാക്കുകയില്ല.
ജോയേല്‍ 2 : 19
അവന് ശിഷ്യരോടു പറഞ്ഞു: ദുഷ് പ്രേരണകള്‍ ഉണ്ടാകാതിരിക്കുക അസാ ധ്യം. എന്നാല്‍, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം!
ഈ ചെറിയവ രില്‍ ഒരുവനു ദുഷ്പ്രേരണ നല്കുന്നതിനെക്കാള് നല്ലത് കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്.
നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കു വിന്. നിന്റെ സഹോദരന് തെറ്റു ചെയ് താല് അവനെ ശാസിക്കുക; പശ്ചാത്തപിച്ചാല്‍ അവനോടു ക്ഷമിക്കുക.
ദിവസത്തില്‍ ഏഴുപ്രാവശ്യം അവന് നിനക്കെതിരായി പാപംചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ഞാന്‍ പശ്ചാത്തപിക്കുന്നു എന്നു പറയുകയും ചെയ്താല്‍ നീ അവനോടു ക്ഷമിക്കണം.
ലൂക്കാ 17 : 1-4
കുഞ്ഞുങ്ങളേ, നാവിനെനിയന്ത്രിക്കേണ്ടതെങ്ങനെയെന്നുകേള്‍ക്കുവിന്‍;
ഈ ഉപദേശം അനുസരിക്കുന്നവന്‍കുറ്റക്കാരനാവുകയില്ല.
പാപിയുടെ പതനത്തിനു കാരണംഅവന്റെ ചുണ്ടുകളാണ്;
ചീത്ത പറയുന്നവന്റെയും അഹങ്കാരിയുടെയും വീഴ്ചയ്ക്കു കാരണം നാവുതന്നെ.
ആണയിടുന്ന ശീലം നന്നല്ല;
പരിശുദ്ധന്റെ നാമം വെറുതെ ഉരുവിടരുത്.
നിരന്തരം പീഡിപ്പിക്കപ്പെടുന്ന അടിമയുടെ ശരീരത്തില്‍ മുറിവ് ഒഴിയാത്തതുപോലെ
എല്ലായ്പ്പോഴും ദൈവനാമം വിളിച്ചുശപഥം ചെയ്യുന്നവന് പാപത്തില്‍നിന്നു സ്വതന്ത്രനായിരിക്കുകയില്ല.
പതിവായി ആണയിടുന്നവന്‍അകൃത്യങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും;
അവന്റെ ഭവനം ശിക്ഷയില്‍നിന്ന്ഒരിക്കലും മുക്തമാവുകയില്ല.
ശപഥം നിറവേറ്റാതെ പോയാല്‍അവന്‍ കുറ്റക്കാരനാകും;
മനഃപൂര്‍വം ലംഘിച്ചാല്‍ ഇരട്ടി പാപമുണ്ട്.
കള്ളസത്യം ചെയ്യുന്നവന് ശിക്ഷിക്കപ്പെടും;
അവന്റെ ഭവനത്തില്‍ വിപത്തുകള്‍ നിറയും.
മരണതുല്യമായ ഒരുതരം ശപഥമുണ്ട്;
യാക്കോബിന്റെ സന്തതികളുടെ ഇടയില്‍ ഒരിക്കലും അത് ഉണ്ടാകാതിരിക്കട്ടെ.
ദൈവഭയമുള്ളവന് ഇത്തരംതിന്‍മകളില്‍നിന്ന് അകന്നിരിക്കും;
അവന് പാപത്തില്‍ മുഴുകുകയില്ല.
അസഭ്യഭാഷണം ശീലിക്കരുത്;അതു പാപകരമാണ്.
വലിയവരുടെകൂടെയായിരിക്കുമ്പോള്‍മാതാപിതാക്കന്‍മാരെ അനുസ്മരിക്കുക;
അല്ലെങ്കില്‍, നിന്നെത്തന്നെ മറന്നുള്ളനിന്റെ പെരുമാറ്റത്തില്‍ നീഅവരുടെ മുമ്പില്‍ വിഡ്ഢിയാകും;
ജനിക്കാതിരുന്നെങ്കില് എന്നു നീഅപ്പോള്‍ ആഗ്രഹിക്കുകയുംജന്‍മദിനത്തെ ശപിക്കുകയും ചെയ്യും.
നിന്ദനം ശീലിച്ചവന് ജീവിതകാലത്ത്ഒരിക്കലും പക്വത നേടുകയില്ല.
പ്രഭാഷകന്‍ 23 : 7-15
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നില്‍ കൃപ ചൊരിയുകയും നിന്റെ പദ്ധതി നിറവേറ്റുകയും ചെയ്യട്ടെ.🕯️
📖 യൂദിത്ത് 10 : 8 📖
ദിവ്യകാരുണ്യം പാപികള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന രക്തത്തിന്റെ നീരുറവയാണ്…..✍️
വി. അഗസ്തീനോസ് 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥