”അത്ഭുതപ്രവർത്തകനും, ഉണ്ണീശോയുടെ വിശ്വസ്തസ്നേഹിതനുമായ വി. അന്തോണീസ് പുണ്യവാനേ,
പാപികളും രോഗികളും പീഢിതരും ദുഃഖിതരുമായ ഞങ്ങളുടെ സകല വിശ്വാസവും സർവ്വശക്തനായ ദൈവത്തിലും അതുവഴി അങ്ങയുടെ മദ്ധ്യസ്ഥശക്തിയിലും അർപ്പിച്ചുകൊണ്ട് അവിടുത്തെ അതിരറ്റ കനിവിനായി ഞങ്ങൾ കേണപേക്ഷിക്കുന്നു…..
ഓ ധന്യനായ മഹാത്മാവേ,
എല്ലാവിധ ദുഃഖങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും ഞങ്ങൾക്ക് ആശ്വാസം തരികയും ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാവിധ വിപത്തുകളിൽ നിന്നും ദോഷങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും കാത്തുരക്ഷിക്കുകയും ചെയ്യേണമേ…
കാരുണ്യവാനായ ഈശോയേ, അങ്ങേ കൃപാകടാക്ഷത്താൽ വി. അന്തോണീസ് പുണ്യവാന്റെ മാദ്ധ്യസ്ഥം വഴി ഞങ്ങൾ യാചിക്കുന്ന സകല അനുഗ്രഹങ്ങളും ഞങ്ങളുടെ മേൽ വർഷിക്കുവാൻ അവിടുത്തെ മാതാവായ പരിശുദ്ധ കന്യകാ മറിയത്തോടും, അവിടുത്തെ വളർത്തുപിതാവും നീതിമാനുമായ ഭാഗ്യപ്പെട്ട വി യൗസേപ്പ് പിതാവിനോടും സകല മാലാഖമാരോടും വിശുദ്ധരോടും ചേർന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു……
ആമേൻ……. 🙏🏻🙏🏻🙏🏻
🌹 ഓ ധന്യനായ വി. അന്തോണീസേ നന്മയുടെ നിറകുടവും എളിമയുടെ ദർപ്പണവുമായ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. അങ്ങേ മധ്യസ്ഥതയാൽ രോഗവും മരണവും അബദ്ധവും അനർത്ഥങ്ങളും തിന്മകളും നഷ്ടങ്ങളും ഇല്ലാതാകുന്നുവെന്നു ഞങ്ങൾ അറിയുന്നു. നഷ്ടപെട്ട വസ്തുക്കൾ വീണ്ടെടുക്കുന്നതിനും ദുഖിതർക്ക് ആശ്വാസവും പാപികൾക്ക് അനുതാപവും നൽകുന്നതിനു കഴിവുള്ള അങ്ങേക്ക് അസാധ്യമായി യാതൊന്നുമില്ല. ഉണ്ണീശോയുടെ വിശ്വസ്ത സ്നേഹിതനായ വിശുദ്ധ അന്തോണീസേ,അങ്ങ് ഞങ്ങൾക്കെന്നും തുണയും മധ്യസ്ഥനും ഉപകാരിയും ആയിരിക്കേണമേ. ഞങ്ങളുടെ ആത്മീയവും ഭൗതീകവുമായ സകല ആവശ്യങ്ങളും പ്രത്യേകിച്ച് ഇപ്പോൾ ഞങ്ങൾ അപേക്ഷിക്കുന്ന നന്മകൾ (ആവശ്യം പറയുക) …
പരമപിതാവായ ദൈവത്തിൻറെ പക്കൽ നിന്നും അങ്ങേ മാദ്ധ്യസ്ഥ്യം വഴി നേടി തരണമേ. ശാന്തനും സ്നേഹസംപൂർണനുമായ വി. അന്തോണീസേ, എല്ലാവിധ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ. ജീവിതക്ലേശങ്ങളെ പ്രശാന്തതയോടെ നേരിടുവാനും പാപത്തിൽ അകപ്പെടുവാതെ നല്ല ജീവിതം നയിക്കുവാനും അങ്ങ് ഞങ്ങളേ സഹായിക്കണമേ. പ്രലോഭനങ്ങൾ ഞങ്ങളെ ദുർബലരാക്കുന്ന നിമിഷങ്ങളിൽ ഞങ്ങൾക്ക് അങ്ങ് ശക്തമായ തുണയായിരികണമേ. ഉദാരതയും സ്നേഹവുമുള്ള ഹൃദയം ഞങ്ങൾക്ക് നൽകണമേ. ഞങ്ങൾക്ക് ലഭിക്കുന്ന എല്ലാ നന്മകളും ദുഖിതരും പാവങ്ങളുമായ ഞങ്ങളുടെ സഹോദരങ്ങളുമായി പങ്കുവയ്കുന്നതിനുള്ള സന്നദ്ധതയും ഞങ്ങൾക്കു തരണമെന്ന് അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു. 🙏
അത്ഭുതപ്രവര്‍ത്തകനായ പാദുവായിലെ വിശുദ്ധ അന്തോനീസേ, ഞങ്ങളുടെ നിയോഗങ്ങളിലും ദുഃഖങ്ങളിലും തമ്പുരാനോട് മാധ്യസ്ഥം അപേക്ഷിക്കേണമേ!
ആമേൻ
1 സ്വർഗ….
3 നന്മ നിറഞ്ഞ
1 ത്രിത്വ സ്തുതി
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻



Leave a comment