♦️♦️♦️♦️ July 3️⃣0️⃣♦️♦️♦️♦️
വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഏതാണ്ട് 400-ല്‍ ഇമോളയിലാണ് വിശുദ്ധന്‍ ജനിച്ചത്. ആ നഗരത്തിലെ മെത്രാനായിരുന്ന കോര്‍ണേലിയൂസിന്റെ കീഴില്‍ ശിക്ഷണം ലഭിച്ച പീറ്ററിനെ കോര്‍ണേലിയൂസ് ഡീക്കണായി ഉയര്‍ത്തി. 433-ല്‍ റാവെന്നായിലെ മെത്രാപ്പോലീത്തായുടെ നിര്യാണത്തെ തുടര്‍ന്ന് അവിടത്തെ പുരോഹിത വൃന്ദവും, ജനങ്ങളും മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്തതിന് ശേഷം, സിക്സ്റ്റസ് മൂന്നാമന്‍ പാപ്പായില്‍ നിന്നും തങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ആധികാരികത നേടിതരുവാന്‍ കോര്‍ണേലിയൂസിനോടാവശ്യപ്പെട്ടു. അതിനായി റോമിലെക്കുള്ള യാത്രയില്‍ കോര്‍ണേലിയൂസ് തന്റെ ഡീക്കണായ പീറ്ററിനേയും കൂടെ കൂട്ടി.
പീറ്ററിനെ കണ്ടപ്പോള്‍, പുരോഹിതന്‍മാര്‍ തിരഞ്ഞെടുത്ത മെത്രാപ്പോലീത്തക്ക് പകരമായി പാപ്പാ അദ്ദേഹത്തെ റാവെന്നായിലെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. അപ്രകാരം പീറ്റര്‍ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. ആദ്യമൊക്കെ മനസ്സില്ലാ മനസ്സോടെയായിരുന്നു പുരോഹിതരും, ജനങ്ങളും പീറ്ററിനെ അംഗീകരിച്ചത്. എന്നാല്‍ അധികം താമസിയാതെ തന്നെ പീറ്റര്‍ വലന്റൈന്‍ മൂന്നാമന്‍ ചക്രവര്‍ത്തിയുടെ അടുത്തയാളായി മാറുകയും വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധിയാര്‍ജിക്കുകയും ചെയ്തു.
പീറ്ററിന്റെ രൂപതയില്‍ അപ്പോഴും വിഗ്രഹാരാധനയുടെ അവശേഷിപ്പുകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. എല്ലായിടത്തും കത്തോലിക്കാ വിശ്വാസം സ്ഥാപിക്കുവാനായിരുന്നു വിശുദ്ധന്റെ ആദ്യത്തെ പരിശ്രമം. വിശുദ്ധന്‍ ഒരു പ്രഭാഷണ പരമ്പര തന്നെ നടപ്പിലാക്കി. നിലവിലുണ്ടായിരുന്ന വിഗ്രഹാരാധനയുടെ അവശേഷിപ്പുകളും, സഭയില്‍ തന്നെ നിലനിന്നിരുന്ന അനാചാരങ്ങളും പൂര്‍ണ്ണമായും അദ്ദേഹം തുടച്ചു നീക്കി.
തന്റെ പ്രഭാഷണങ്ങളിലൂടെ വിശുദ്ധന്‍ നിരന്തരമായി ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. “സാത്താനൊപ്പം ചിരിക്കുവാന്‍ ആഗ്രഹിക്കുന്നവന് ക്രിസ്തുവിനൊപ്പം ആനന്ദിക്കുവാന്‍ കഴിയുകയില്ല” എന്ന പ്രസിദ്ധമായ വാക്യം വിശുദ്ധന്‍ പറഞ്ഞിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. അഞ്ചാം നൂറ്റാണ്ടില്‍ റോമിനു പകരം റാവെന്നയായിരുന്നു റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം. ആ സഭയിലെ പ്രമുഖരായ മെത്രാപ്പോലീത്തമാരില്‍ ഒരാളായിരുന്നു വിശുദ്ധന്‍. ‘സ്വര്‍ണ്ണ വാക്കുകളുടെ മനുഷ്യന്‍’ എന്നറിയപ്പെട്ട വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ് തന്റെ മഹത്തായ പ്രഭാഷണങ്ങള്‍ വഴിയാണ് സഭയുടെ വേദപാരംഗതന്‍ എന്ന വിശേഷണത്തിനു അര്‍ഹനായത്.
വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മരണം അടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ സ്വദേശമായ ഇമോളയിലേക്ക് തിരിച്ചു പോന്നു. തന്റെ പിന്‍ഗാമിയെ വളരെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കണമെന്ന് നിര്‍ദ്ദേശിച്ചതിന് ശേഷം ഏതാണ്ട് 450-ല്‍ ഇമോളയില്‍ വെച്ച് അദ്ദേഹം മരണമടഞ്ഞു, ഇമോളയിലെ വിശുദ്ധ കാസ്സിയാന്റെ ദേവാലയത്തിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. 1729-ല്‍ ബെനഡിക്ട് പതിമൂന്നാമന്‍ പാപ്പാ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.
ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️
- പേഴ്സ്യന്‍ പ്രഭുക്കളായ അബ്ദോനും സെന്നനും
- ആഫ്രിക്കന്‍ രക്തസാക്ഷികളായ മാക്സിമാ, ജൊണറ്റില്ല സെക്കുന്താ
- എര്‍മെങ്ങിതാ
- ഫ്രീസിയായിലെ ഹെയിറ്റ് ബ്രാന്‍റ്
- സെസരായിലെ ജൂലിറ്റാ
- സ്വീഡനിലെ ഒലാവ് രാജാവ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
നിങ്ങളെ വിധിക്കാന്‍ ഞാന്‍ അടുത്തുവരും. ആഭിചാരകര്‍ക്കും, വ്യഭിചാരികള്‍ക്കും, കള്ളസത്യം ചെയ്യുന്നവര്‍ക്കും, വേലക്കാരനെ കൂലിയില്‍ വഞ്ചിക്കുന്നവര്‍ക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവര്‍ക്കും പരദേശികളെ ഞെരുക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാത്തവര്‍ക്കും എതിരേ സാക്‌ഷ്യം നല്‍കാന്‍ ഞാന്‍ വേഗം വരും – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
മലാക്കി 3 : 5
കര്‍ത്താവായ എനിക്ക് മാറ്റമില്ല. അതുകൊണ്ട് യാക്കോബിന്റെ സന്തതികളേ, നിങ്ങള്‍ പൂര്‍ണമായി സംഹരിക്കപ്പെട്ടില്ല.
മലാക്കി 3 : 6
നിങ്ങളുടെ പിതാക്കന്‍മാരുടെ കാലംമുതല്‍ എന്റെ കല്‍പനകളില്‍നിന്നു നിങ്ങള്‍ വ്യതിചലിച്ചു; അവ അനുഷ്‌ഠിച്ചില്ല. നിങ്ങള്‍ എന്റെ അടുക്കലേക്കു മടങ്ങിവരുവിന്‍. അപ്പോള്‍ ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരാം – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ചോദിക്കുന്നു, എങ്ങനെയാണ് ഞങ്ങള്‍ മടങ്ങിവരേണ്ടത്?
മലാക്കി 3 : 7
മനുഷ്യന്‍ ദൈവത്തെ കൊള്ളയടിക്കുമോ! എന്നാല്‍ നിങ്ങള്‍ എന്നെ കൊള്ളചെയ്യുന്നു. എങ്ങനെയാണ് ഞങ്ങള്‍ അങ്ങയെ കൊള്ളചെയ്യുന്നതെന്ന് നിങ്ങള്‍ ചോദിക്കുന്നു. ദശാംശങ്ങളിലും കാഴ്‌ചകളിലുംതന്നെ.
മലാക്കി 3 : 8
നിങ്ങള്‍ – ജനം മുഴുവനും – എന്നെ കൊള്ളചെയ്യുന്നതുകൊണ്ടു നിങ്ങള്‍ അഭിശപ്‌തരാണ്.
മലാക്കി 3 : 9
ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍. എന്റെ ആലയത്തില്‍ ഭക്‌ഷണം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗകവാടങ്ങള്‍ തുറന്ന് അനുഗ്രഹം വര്‍ഷിക്കുകയില്ലേ എന്നു നിങ്ങള്‍ പരീക്‌ഷിക്കുവിന്‍ – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
മലാക്കി 3 : 10
കര്‍ത്താവിനു കൈക്കൂലി കൊടുക്കരുത്;
അവിടുന്ന് സ്വീകരിക്കുകയില്ല.
അനീതിപൂര്‍വമായ ബലിയില്‍ആശ്രയിക്കരുത്;
കര്‍ത്താവ് പക്‌ഷപാതമില്ലാത്തന്യായാധിപനാണ്.
അവിടുന്ന് ദരിദ്രനോടു പക്‌ഷപാതംകാണിക്കുന്നില്ല;
തിന്‍മയ്‌ക്കു വിധേയനായവന്റെ പ്രാര്‍ഥന അവിടുന്ന് കേള്‍ക്കും.
അനാഥന്റെ പ്രാര്‍ഥനയോവിധവയുടെ പരാതികളോഅവിടുന്ന് അവഗണിക്കുകയില്ല.
തന്റെ കണ്ണീരിനു കാരണമായവനെതിരായിവിധവ വിലപിക്കുമ്പോള്‍
അവളുടെകവിളിലൂടെ കണ്ണീര്‍ ഒഴുകുകയില്ലേ?
കര്‍ത്താവിനു പ്രീതികരമായി ശുശ്രൂഷചെയ്യുന്നവന്‍ സ്വീകാര്യനാണ്;
അവന്റെ പ്രാര്‍ഥന മേഘങ്ങളോളം എത്തുന്നു.
വിനീതന്റെ പ്രാര്‍ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു;
അതു കര്‍ത്തൃസന്നിധിയിലെത്തുന്നതുവരെ അവന്‍ സ്വസ്‌ഥനാവുകയില്ല;
ന്യായവിധി നടത്തി നിഷ്‌കളങ്കനുനീതി നല്‍കാന്‍ അത്യുന്നതന്‍സന്‌ദര്‍ശിക്കുന്നതുവരെ അവന്‍ പിന്‍വാങ്ങുകയില്ല.
കര്‍ത്താവ് വൈകുകയോസ്വസ്‌ഥനായിരിക്കുകയോ ഇല്ല.
അവിടുന്ന് നിര്‍ദയന്റെ അരക്കെട്ട്‌തകര്‍ക്കുകയും ജനതകളോടുപകരംവീട്ടുകയും ചെയ്യും.
ധിക്കാരികളുടെ കൂട്ടത്തെനിര്‍മാര്‍ജനം ചെയ്യുകയും
അനീതി പ്രവര്‍ത്തിക്കുന്നവന്റെ
ചെങ്കോല്‍ തകര്‍ത്തുകളയുകയും ചെയ്യും.
മനുഷ്യനു പ്രവൃത്തിക്കൊത്തുംപ്രയത്‌നങ്ങള്‍ക്ക് അവയുടെവൈഭവത്തിന് അനുസരിച്ചുംഅവിടുന്ന് പ്രതിഫലം നല്‍കും;
തന്റെ ജനത്തിന്റെ പരാതികള്‍ക്കുവിധി കല്‍പിച്ച് തന്റെ കരുണയില്‍അവരെ ആനന്‌ദിപ്പിക്കും.
വരള്‍ച്ചയുടെ നാളുകളില്‍ മഴക്കാറുപോലെ കഷ്‌ടതയില്‍ കര്‍ത്താവിന്റെ കരുണആശ്വാസപ്രദമാണ്.
പ്രഭാഷകന്‍ 35 : 14-26
ധനമോഹമാണ് എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്.
എന്നാല്‍, ദൈവികമനുഷ്യനായ നീ ഇവയില്‍ നിന്ന് ഒടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്‌ക്കുക.
വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇതു ദൃഢമായി ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ.
1 തിമോത്തേയോസ് 6 : 10-12
ഉപ്പ് നല്ലതാണ്. എന്നാല്‍, ഉറകെട്ടുപോയാല്‍ പിന്നെ എന്തുകൊണ്ട് അതിന് ഉറകൂട്ടും? നിങ്ങളില്‍ ഉപ്പ് ഉണ്ടായിരിക്കട്ടെ. പരസ്‌പരം സമാധാനത്തില്‍ വര്‍ത്തിക്കുകയും ചെയ്യുവിന്‍.
മര്‍ക്കോസ് 9 : 50
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️നിങ്ങള്‍ എന്റെ സാക്‌ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന് ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. 🕯️
📖ഏശയ്യാ 43 : 10 📖
എല്ലാ കൂദാശകളും ലക്ഷ്യംവയ്ക്കുന്ന ആത്മീയജീവിതമാണ് ദിവ്യകാരുണ്യം…🪶
വി. തോമസ് അക്വിനാസ്. 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Leave a comment