വിശുദ്ധ കജേറ്റന്‍

♦️♦️♦️ August 0️⃣7️⃣♦️♦️♦️
വിശുദ്ധ കജേറ്റന്‍
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

1480 ഒക്ടോബര്‍ 1-നാണ് വിശുദ്ധ കജേറ്റന്‍ ജനിച്ചത്. ഭാവിയില്‍ പാപ്പായാകുവാനുള്ള ദൈവനിയോഗം ലഭിച്ചിരുന്ന പോള്‍ നാലാമനൊപ്പം ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസീ സഭക്ക് രൂപം നല്‍കിയത് വിശുദ്ധ കജേറ്റനാണ്. ദൈവത്തോടുള്ള വിശ്വസ്തതയായിരുന്നു ആ സഭയുടെ അടിസ്ഥാന നിയമം. ആത്മാക്കളുടെ മോക്ഷത്തിനു വേണ്ടി വിശുദ്ധ കജേറ്റന്‍ പ്രകടിപ്പിച്ചിരുന്ന ശക്തമായ തീവ്രാഭിലാഷം മൂലം “ആത്മാക്കളുടെ വേട്ടക്കാരന്‍” എന്നാണു വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്. തിയാറ്റൈന്‍സ് (Congregation of Clerics Regular of the Divine Providence) എന്ന സന്യാസി സഭയുടെ സഹ-സ്ഥാപകനായിരുന്ന വിശുദ്ധന്‍ യുവാവായിരിക്കുമ്പോള്‍ തന്നെ ജൂലിയസ് രണ്ടാമന്‍ പാപ്പായില്‍ നിന്നും റോമില്‍ സുപ്രധാനമായൊരു പദവി ലഭിച്ചു.

എന്നാല്‍ 1516-ല്‍ പൗരോഹിത്യ പട്ടം ലഭിച്ചതിനേ തുടര്‍ന്ന് വിശുദ്ധന്‍ പാപ്പാ നല്‍കിയ പദവിയില്‍ നിന്നും വിരമിച്ച് ദൈവസേവനത്തിനായി തന്നെത്തന്നെ സ്വയം സമര്‍പ്പിച്ചു. അത്യുത്സാഹത്തോടെ തന്നെ വിശുദ്ധന്‍ ദൈവമക്കള്‍ക്കിടയില്‍ സേവനം ചെയ്തു. അദ്ദേഹം തന്റെ സ്വന്തം കരങ്ങളാല്‍ അനേകം രോഗികളെ പരിചരിക്കുക വരെയുണ്ടായി. ഇതേ ഉത്സാഹം തന്നെ വിശുദ്ധന്‍ ആത്മാക്കളുടെ മോക്ഷത്തിനും വേണ്ടിയും കാണിച്ചു. സഭയിലെ പുരോഹിതവൃന്ദങ്ങളിലുള്ള അച്ചടക്കത്തിന്റെ നിലവാരം ഉയര്‍ത്തുവാനായി 1524-ലാണ് വിശുദ്ധന്‍, ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസീ സഭ സ്ഥാപിക്കുന്നത്. ഭൗതീകമായ കാര്യങ്ങളില്‍ ഈ സഭാംഗങ്ങള്‍ക്ക് ഒട്ടും തന്നെ താല്‍പ്പര്യം ഉണ്ടായിരുന്നില്ല.

വിശ്വാസികളില്‍ നിന്നും യാതൊരു തരത്തിലുള്ള പ്രതിഫലങ്ങളും സ്വീകരിക്കാതെ, ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം എന്തു നല്‍കുന്നോ അത് കൊണ്ട് വേണമായിരിന്നു അവര്‍ക്ക് ജീവിക്കുവാന്‍. അതിനാല്‍ തന്നെ ദൈവകാരുണ്യത്തില്‍ അവര്‍ അമിതമായി ആശ്രയിച്ചിരുന്നു. അതിയായ ദൈവഭക്തിയുണ്ടായിരുന്ന വിശുദ്ധ കജേറ്റന്‍ പലപ്പോഴും ദിവസം എട്ട് മണിക്കൂറോളം പ്രാര്‍ത്ഥനയില്‍ മുഴുകി കഴിയുമായിരുന്നു. ക്ലമന്റ് ഏഴാമന്‍ പാപ്പായുടെ കീഴില്‍ നടന്ന്‍ വന്നിരുന്ന ആരാധനക്രമപരമായ നവീകരണങ്ങളില്‍ വിശുദ്ധ കജേടന്‍ ഒരു സജീവ പങ്കാളിയായിരുന്നു.

‘ സെന്റ്‌ മേരി ഓഫ് ദി ക്രിബ്’ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുഴുകിയിരിക്കെ ഉണ്ണിയായ ദൈവ കുമാരനെ പരിശുദ്ധ മറിയത്തില്‍ നിന്നും തന്റെ കരങ്ങളില്‍ വഹിക്കുവാനുള്ള ഭാഗ്യം വിശുദ്ധന് ലഭിക്കപ്പെട്ടുവെന്ന് പറയപ്പെടുന്നു. 1527-ല്‍ ചാള്‍സ് അഞ്ചാമന്റെ സൈന്യം റോം ആക്രമിച്ചു കൊള്ളയടിച്ചപ്പോള്‍, പാവങ്ങളെ സഹായിക്കുവാനായുള്ള ദേവാലയത്തിലെ പണം അവര്‍ക്ക് അടിയറവെക്കുവാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ പടയാളികള്‍ വിശുദ്ധനെ ബന്ധനസ്ഥനാക്കി പീഡിപ്പിക്കുകയും തടവിലിടുകയും ചെയ്തു. ദുഃഖവും സങ്കടവും കൊണ്ട് പ്രക്ഷുബ്ദനായ വിശുദ്ധന് ക്രമേണ അസുഖം ബാധിച്ചു. 1547 ഓഗസ്റ്റ് 7ന് നേപ്പിള്‍സില്‍ വെച്ചാണ് വിശുദ്ധ കജേറ്റന്‍ അന്ത്യനിദ്ര പ്രാപിച്ചത്.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

  1. സിസിലിയിലെ ത്രപാനിയിലെ ആള്‍ബെര്‍ട്ട്
  2. ഇറ്റലിയിലെ കാര്‍പ്പൊഫോറസ്, എക്സാന്തൂസ്, കാസിയൂസ്, സെവെരിനൂസ്,സെക്കുന്തൂസ്, ലിസിനിയൂസു
  3. ക്ലാവുദിയാ
  4. നിസിബിസിലെ ദൊമീഷിയൂസും കൂട്ടുകാരും
  5. ദൊണാറ്റ്
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements

കര്‍ത്താവിനുവേണ്ടി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്‌ഷിക്കുന്നു, നിങ്ങള്‍ക്കു ലഭിച്ചവിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍.
എഫേസോസ്‌ 4 : 1

പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്‌ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വം അന്യോന്യം സഹിഷ്‌ണുതയോടെ വര്‍ത്തിക്കുവിന്‍.
എഫേസോസ്‌ 4 : 2

സമാധാനത്തിന്റെ ബന്‌ധത്തില്‍ ആത്‌മാവിന്റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍.
എഫേസോസ്‌ 4 : 3

ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീര വും ഒരു ആത്‌മാവുമാണുള്ളത്‌.
എഫേസോസ്‌ 4 : 4

ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്‌ഞാനസ്‌നാനവുമേയുള്ളു.
എഫേസോസ്‌ 4 : 5

Advertisements

നമ്മുടെ പിതാവായദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും!
ഞാന്‍ എന്റെ പ്രാര്‍ഥനകളില്‍ നിന്നെ അനുസ്‌മരിക്കുമ്പോഴെല്ലാം ദൈവത്തിനു നന്‌ദി പറയുന്നു.
എന്തെന്നാല്‍, കര്‍ത്താവായ യേശുക്രിസ്‌തുവിനോടും എല്ലാവിശുദ്‌ധരോടും നിനക്കുള്ള സ്‌നേഹത്തെയും വിശ്വാസത്തേയും കുറിച്ചു ഞാന്‍ കേള്‍ക്കുന്നുണ്ട്‌.
ഫിലെമോന്‍ 1 : 3-5

ദൈവം നമ്മുടെ രക്‌ഷകനായ യേശുക്രിസ്‌തുവിലൂടെയാണ്‌ പരിശുദ്‌ധാത്‌മാവിനെ നമ്മുടെമേല്‍ സമൃദ്‌ധമായി വര്‍ഷിച്ചത്‌.
തീത്തോസ്‌ 3 : 6

ക്രിസ്‌തുവിലുള്ള ഐക്യംമൂലം സകല നന്‍മകളെയും കുറിച്ചു നമുക്കു ലഭിക്കുന്ന അറിവ്‌ ആഴമേറിയതാക്കാന്‍ വിശ്വാസത്തിലുള്ള നിന്റെ ഭാഗഭാഗിത്വം സഹായകമാകട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.
സഹോദരാ, നിന്റെ സ്‌നേഹത്തില്‍നിന്നും വളരെയേറെ ആശ്വാസവും സന്തോഷവും എനിക്കു ലഭിച്ചു. എന്തെന്നാല്‍, നീ വഴി വിശുദ്‌ധര്‍ ഉന്‍മേഷഭരിതരായി.
ഫിലെമോന്‍ 1 : 6-7

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍;🕯️
📖 യോഹന്നാന്‍ 14 : 1 📖


ദിവ്യകാരുണ്യത്തിന്റെ ആഴങ്ങള്‍ താണ്ടാന്‍ പരി.അമ്മയെക്കൂടാതെ നമുക്കു സാധിക്കുകയില്ല. ദിവ്യകാരുണ്യവുമായുള്ള അഭേദ്യബന്ധത്തിലേക്ക് അമ്മ നമ്മെ നയിക്കും….. ✍️
വി. ജോണ്‍ പോള്‍ രണ്ടാമൻ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment