August 26 വിശുദ്ധ സെഫിരിനൂസ്

♦️♦️♦️ August 2️⃣6️⃣♦️♦️♦️
വിശുദ്ധ സെഫിരിനൂസ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

റോമില്‍ ഹബുണ്ടിയൂസിന്റെ മകനായാണ് വിശുദ്ധ സെഫിരിനൂസ് ജനിച്ചത്. ചരിത്രകാരന്മാരില്‍ നിന്നും ലഭ്യമായ വിവരമനുസരിച്ച് ഖനിയിലെ അടിമജോലിയില്‍ നിന്നും മോചിതനായതിനു ശേഷം സഭാ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച കാലിക്സ്റ്റസില്‍ സെഫിരിനൂസ് ആശ്രയിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ക്രമേണ അദ്ദേഹം കാലിക്സ്റ്റസിനെ ആര്‍ച്ച്‌ ഡീക്കണാക്കുകയും, സഭയുടെ അധികാരത്തിലുള്ള അപ്പിയന്‍ മാര്‍ഗ്ഗത്തിലെ സെമിത്തേരിയുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.

അക്കാലത്ത് നാനാവശങ്ങളില്‍ നിന്നും മതവിരുദ്ധ വാദം സഭയെ പിടിച്ചുലച്ചുകൊണ്ടിരുന്നു. എന്നാല്‍ സെഫിരിനൂസാകട്ടെ അപ്പസ്തോലന്‍മാര്‍ മുന്നോട്ട് വെച്ചിട്ടുള്ള പ്രബോധനങ്ങളില്‍ ഉറച്ചു നില്‍ക്കുകയും സഭയെ സംരക്ഷിക്കുകയും ചെയ്തു. സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തിയോഡോട്ടസ് എന്നയാള്‍ യേശു ദൈവത്തിന്റെ യഥാര്‍ത്ഥ മകനല്ല എന്ന തന്റെ വാദം പ്രചരിപ്പിക്കുകയും, കൂടാതെ സ്വന്തം സഭ സ്ഥാപിക്കുകയും, ശമ്പളത്തില്‍ ഒരു മെത്രാനെ നിയമിക്കുകയും ചെയ്തു. നതാലിയൂസ് എന്നായിരുന്നു ആ മെത്രാന്റെ നാമം. അതിനു മുന്‍പായി സത്യ ദൈവത്തിലുള്ള തന്റെ വിശ്വാസം തുറന്ന് പറഞ്ഞതിന് ഒരിക്കല്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ള ആളായിരുന്നു നതാലിയൂസ്.

ഐതീഹ്യമനുസരിച്ച്, തനിക്ക്‌ വേണ്ടി സഹനമനുഭവിച്ച ആരും സഭയില്‍ നിന്നും പുറത്താക്കപ്പെടുന്നത് യേശു ആഗ്രഹിക്കാത്തതിനാല്‍, നതാലിയൂസിനുണ്ടായ ഒരു ദര്‍ശനത്തില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെടുകയും തിയോഡോട്ടസിനൊപ്പം ചേര്‍ന്നതില്‍ അദ്ദേഹത്തെ ഗുണദോഷിക്കുകയും ചെയ്തു. സത്യപ്രകാശം കണ്ട നതാലിയൂസ് വിശുദ്ധ സെഫേരിയൂസിനോട് മാപ്പപേക്ഷിച്ചു. ആഴമായ അനുതാപം പ്രകടിപ്പിച്ച നതാലിയൂസിനെ മെത്രാന്‍ സഭയില്‍ തിരിച്ചെടുത്തു.

ഇതിനിടെ പ്രാക്സീസ്‌, നോയിറ്റസ്, സബേല്ലിയൂസ് എന്നിവര്‍ മൊഡാലിസമെന്ന മതവിരുദ്ധ വാദവുമായി രംഗത്ത്‌ വരികയും അക്കാര്യം സെഫിരിനൂസിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഒട്ടും വൈകാതെ തന്നെ സെഫെരിനൂസ്‌ അപ്പസ്തോലന്‍മാരുടെ പ്രബോധനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ആ മതവിരുദ്ധ വാദത്തെ നിശിതമായി വിമര്‍ശിക്കുകയും അതിന്റെ കെടുതിയില്‍ വീഴാതെ കത്തോലിക്കാ സഭയെ പ്രതിരോധിക്കുകയും ചെയ്തു. പിന്നീട് വിശുദ്ധ സെഫെരിനൂസ്‌ രക്തസാക്ഷിത്വം വരിച്ചതായും, അദ്ദേഹത്തിന്റെ ഭൗതീക ശരീരം അപ്പിയന്‍ മാര്‍ഗ്ഗത്തിലുള്ള സെമിത്തേരിയില്‍ അടക്കം ചെയ്തതായും പറയപ്പെടുന്നു.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

  1. റോമന്‍ രക്തസാക്ഷികളായ ഇറനെയൂസും അബൂന്തിയൂസും
  2. നിക്കോമേഡിയായിലെ അഡ്രിയന്‍
  3. ബെര്‍ഗാമോയിലെ അലക്സാണ്ടര്‍
  4. കാന്‍റര്‍ ബറിയിലെ ബ്രെഗ്വിന്‍
  5. സിംപ്ലിയൂസും, കോണ്‍സ്റ്റാന്‍റിയൂസും വിക്ടോറിയനും
  6. സിസിലിയിലെ ഏലിയാസ്
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements

ആത്‌മാവില്‍ ആരംഭിച്ചിട്ട്‌ ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍മാത്രം ഭോഷന്‍മാരാണോ നിങ്ങള്‍?
ഗലാത്തിയാ 3 : 3

നിങ്ങള്‍ സഹിച്ചവയത്രയും വ്യര്‍ഥമായിരുന്നുവോ-തീര്‍ത്തും വ്യര്‍ഥം?
ഗലാത്തിയാ 3 : 4

നിങ്ങള്‍ക്ക്‌ ആത്‌മാവിനെ നല്‍കുകയും, നിങ്ങളുടെ ഇടയില്‍ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ അങ്ങനെ ചെയ്യുന്നത്‌, നിങ്ങളുടെ നിയമാനുഷ്‌ഠാനം നിമിത്തമോ, അതോ നിങ്ങളോടു പ്രഘോഷിക്കപ്പെട്ടതു വിശ്വസിച്ചതുകൊണ്ടോ?
ഗലാത്തിയാ 3 : 5

അബ്രാഹം തന്നെയും ദൈവത്തെ വിശ്വസിച്ചു. അത്‌ അവനു നീതിയായി പരിഗണിക്കപ്പെട്ടു.
ഗലാത്തിയാ 3 : 6

അതിനാല്‍, വിശ്വാസമുള്ളവരാണ്‌ അബ്രാഹത്തിന്റെ മക്കള്‍ എന്നു നിങ്ങള്‍ മന സ്‌സിലാക്കണം.
ഗലാത്തിയാ 3 : 7

Advertisements

ഭൗമികമായതുമാത്രം അവര്‍ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്‌; അവിടെനിന്ന്‌ ഒരു രക്‌ഷകനെ, കര്‍ത്താവായ യേശുക്രിസ്‌തുവിനെ, നാം കാത്തിരിക്കുന്നു.
ഫിലിപ്പി 3 : 20

ദുഷ്‌ടന്‍ തന്റെ അഹങ്കാരത്തള്ളലാല്‍അവിടുത്തെ അന്വേഷിക്കുന്നില്ല;
ദൈവമില്ല എന്നാണ്‌ അവന്റെ വിചാരം.
അവന്റെ മാര്‍ഗങ്ങള്‍ എപ്പോഴും വിജയിക്കുന്നു;
അവിടുത്തെന്യായവിധി അവനുകണ്ണെത്താത്തവിധം ഉയരത്തിലാണ്‌;
അവന്‍ തന്റെ ശത്രുക്കളെ പുച്‌ഛിച്ചുതള്ളുന്നു.
ഞാന്‍ കുലുങ്ങുകയില്ല,
ഒരുകാലത്തും എനിക്ക്‌ അനര്‍ഥംഉണ്ടാവുകയില്ലെന്ന്‌ അവന്‍ ചിന്തിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 10 : 4-6

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചുനില്‍ക്കുവിന്‍. നിങ്ങള്‍ക്കു വേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്‌ഷാകൃത്യം നിങ്ങള്‍ കാണും. 🕯️
📖പുറപ്പാട്‌ 14 : 13📖


ദിവ്യബലിയില്‍ പങ്കുകൊള്ളുക എന്നാല്‍ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും, സഹനവും, കഷ്ടാരിഷ്ടിതകളും, മരണവുമെല്ലാം ക്രിസ്തുവിന്റെ സഹനമരണങ്ങളോടൊന്നാക്കുന്നു എന്നതാണ്……..✍️
ഓസ്കാര്‍ റൊമേരോ 🌻 🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment