♦️♦️♦️ September 0️⃣6️⃣♦️♦️♦️
വിശുദ്ധ ഏലിയുത്തേരിയസ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
സ്പോളിറ്റോക്ക് സമീപമുള്ള വിശുദ്ധ മാര്‍ക്ക് മഠത്തിലെ സർവ്വസമ്മതനായ ആശ്രമാധിപതിയായിരിന്നു വിശുദ്ധന്‍. അത്ഭുത പ്രവർത്തികൾ നിവർത്തിക്കാൻ പ്രത്യേക വരം സിദ്ധിച്ചയാളെന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. തന്റെ ആശ്രമത്തിലെ ശിക്ഷണത്തിന്റെ ഫലമായി, പിശാച് ബാധിതനായ ഒരു കുട്ടിയെ രക്ഷിക്കാൻ വിശുദ്ധന് സാധിച്ചു. ആയിടെ ഒരു ദിവസം അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ഈ കുട്ടി ദൈവദാസന്മാരിൽ ഒരാളായതിനാൽ, പിശാചിന് ഇവനെ തൊടാൻ പേടിയായിരിക്കും”.
ഈ വാക്കുകൾ പൊങ്ങച്ചം പറച്ചിലായി കണക്കാക്കിയിട്ടെന്നോണം, പിശാച് വീണ്ടും കുട്ടിയിൽ കയറി അവനെ ഉപദ്രവിക്കാൻ തുടങ്ങി. മനസാക്ഷിക്കുത്ത് കൃത്യമായി ശ്രദ്ധിക്കുന്ന സന്യാസവര്യൻ തന്റെ തെറ്റിന് എളിമയോടെ കുറ്റസമ്മതം നടത്തി. സാത്താന്റെ സന്നിവേശത്തിൽ നിന്നും കുട്ടിക്ക് പൂർണ്ണ മോചനം കിട്ടുന്നത് വരെ, തന്റെ ജനത്തോടൊപ്പം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.
വിശുദ്ധനെ പറ്റി ചരിത്രരേഖകളിലുള്ള മറ്റൊരു സംഭവം, ഒരിക്കൽ, മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പക്ക് അതികഠിനമായ ശാരീരിക അസ്വാസ്ഥ്യം നിമിത്തം ഉയിര്‍പ്പിനോടനുബന്ധിച്ച് നോമ്പ് അനുഷ്ഠിക്കാൻ സാധിച്ചില്ല. ആ സമയം, പ്രായശ്ചിത്ത പ്രാർത്ഥനക്കായി ഈ വിശുദ്ധനും കൂട്ടരും വിശുദ്ധ ആന്‍ഡ്രൂസ് പള്ളിയിൽ പോകുന്ന കാലമായിരുന്നു. തന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ദൈവത്തോട് പ്രാർത്ഥിക്കാൻ തന്നേയും കൂടെ കൊണ്ട് പോകണമെന്ന് മാർപാപ്പ അദ്ദേഹത്തോട് അപേക്ഷിക്കുകയാണുണ്ടായത്.
കണ്ണീരോടെ എലുയിത്തേരിയസ് പ്രാർത്ഥിച്ചു. പള്ളിയിൽ നിന്നും പുറത്തിറങ്ങിയ പോപ്പ് ഉന്മേഷഭരിതനായിത്തീർന്നു. അദ്ദേഹം നോമ്പ് ആരംഭിക്കുകയും ചെയ്തു. ഒരു മരിച്ച മനുഷ്യനെ ഇദ്ദേഹം ഉയർത്തെഴുന്നേൽപ്പിച്ചിട്ടുണ്ടെന്നും വിശ്വസിച്ചു പോരുന്നു. ആശ്രമ ചുമതലകളിൽ നിന്നും വിരമിച്ച അദ്ദേഹം റോമിലെ വിശുദ്ധ ആന്‍ഡ്രൂസ് ആശ്രമത്തിൽ വച്ച് 585-ൽ ഇഹലോകവാസം വെടിഞ്ഞു.
ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️
- ലാവോണ്‍ ബിഷപ്പായിരുന്ന ചൈനാ വേര്‍ദൂനിലെ അരാത്തോര്‍
- ലാഒനിലെ ആദ്യത്തെ മെത്രാനായിരുന്ന കഞ്ഞോ ആള്‍ഡ്
- ചൈനോ ആള്‍ടുസ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
വിശക്കുന്നവനുമായി ആഹാരം പങ്കുവയ്‌ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീക രിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?
ഏശയ്യാ 58 : 7
അപ്പോള്‍, നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും; നീ വേഗം സുഖം പ്രാപിക്കും; നിന്റെ നീതി നിന്റെ മുന്‍പിലും കര്‍ത്താവിന്റെ മഹത്വം നിന്റെ പിന്‍പിലും നിന്നെ സംരക്‌ഷിക്കും.
ഏശയ്യാ 58 : 8
നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന് അവിടുന്ന് മറുപടി തരും. മര്‍ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും നിന്നില്‍നിന്ന് ദൂരെയകറ്റുക.
ഏശയ്യാ 58 : 9
വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്‌ഷണം കൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്‌തി നല്‍കുകയും ചെയ്‌താല്‍ നിന്റെ പ്രകാശം അന്‌ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്‌നം പോലെയാകും.
ഏശയ്യാ 58 : 10
കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്‌ധി നല്‍കും; നിന്റെ അസ്‌ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ.
ഏശയ്യാ 58 : 11
നിന്റെ പുരാതന നഷ്‌ടശിഷ്‌ടങ്ങള്‍ പുനരുദ്‌ധരിക്കപ്പെടും. അനേകം തലമുറകളുടെ അടിസ്‌ഥാനം നീ പണിതുയര്‍ത്തും. പൊളിഞ്ഞമതിലുകള്‍ പുനരുദ്‌ധരിക്കുന്നവനെന്നും ഭവനങ്ങള്‍ക്കു കേടുപോക്കുന്നവനെന്നും നീ വിളിക്കപ്പെടും.
ഏശയ്യാ 58 : 12
അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ.
2 കോറിന്തോസ് 10 : 17
യേശു മറുകരെ, ഗദറായരുടെ ദേശത്തെത്തിയപ്പോള്‍, ശവക്കല്ലറകളില്‍നിന്ന് ഇറങ്ങിവന്ന രണ്ടു പിശാചുബാധിതര്‍ അവനെ കണ്ടുമുട്ടി. ആര്‍ക്കും ആ വഴി സഞ്ചരിക്കാന്‍ സാധിക്കാത്തവിധം അവര്‍ അപകടകാരികളായിരുന്നു.
അവര്‍ അട്ടഹസിച്ചുപറഞ്ഞു: ദൈവപുത്രാ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? സമയത്തിനുമുമ്പ് ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ?
അവരില്‍ നിന്ന് അല്‍പം അകലെ വലിയൊരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു.
പിശാചുക്കള്‍ അവനോട് അപേക്‌ഷിച്ചു: നീ ഞങ്ങളെ പുറത്താക്കുന്നെങ്കില്‍ ആ പന്നിക്കൂട്ടത്തിലേക്കയയ്‌ക്കണമേ!
അവന്‍ പറഞ്ഞു: പൊയ്‌ക്കൊള്ളുവിന്‍. അവ പുറത്തുവന്നു പന്നികളില്‍ പ്രവേശിച്ചു.
പന്നിക്കൂട്ടം മുഴുവന്‍ കിഴുക്കാംതൂക്കായ നിരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍ മുങ്ങിച്ചത്തു. പന്നിമേയ്‌ക്കുന്നവര്‍ ഭയപ്പെട്ടോടി, പട്ടണത്തിലെത്തി, എല്ലാകാര്യങ്ങളും, പിശാചുബാധിതര്‍ക്കു സംഭവിച്ചതും അറിയിച്ചു.
അപ്പോള്‍, പട്ടണം മുഴുവന്‍ യേശുവിനെ കാണാന്‍ പുറപ്പെട്ടുവന്നു. അവര്‍ അവനെ കണ്ടപ്പോള്‍ തങ്ങളുടെ അതിര്‍ത്തി വിട്ടുപോകണമെന്ന് അപേക്‌ഷിച്ചു.
മത്തായി 8 : 28-34
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️കര്‍ത്താവിനോട്‌ഉറക്കെ നിലവിളിക്കുക.
രാവുംപകലും മഹാപ്രവാഹംപോലെകണ്ണുനീര്‍ ഒഴുകട്ടെ.
നീ വിശ്രമിക്കരുത്;
കണ്ണുകള്‍ക്കു വിശ്രമം നല്‍കരുത്.🕯️
📖 വിലാപങ്ങള്‍ 2 : 18 📖
ദൈവമേ എൻ്റെ ആത്മം നീയാകുന്ന നിത്യതയുടെ അപ്പത്തിനുവേണ്ടി ദാഹിക്കട്ടെ…….✍️
വി. ബൊനവെഞ്ചർ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Leave a comment