♦️♦️♦️ September 1️⃣6️⃣♦️♦️♦️
വിശുദ്ധ സിപ്രിയൻ
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
മൂന്നാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരാളായിരിന്നു സിപ്രിയൻ. ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ കാർത്തേജിലെ പ്രഗത്ഭ പ്രഭാഷകനായ പ്രാകൃത ദൈവനിഷേധിയായിരുന്നു തേഷ്യസ് കസീലിയസ് സിപ്രിയാനസ്. കാർത്തേജിൽ അഭിഭാഷകർക്കിടയിൽ പേരെടുത്തിരുന്ന സിപ്രിയൻ വാക്ചാതുര്യത്തിന്റെയും കുലീനമായ പെരുമാറ്റത്തിന്റെയും പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എഡി 246-ലാണ് അദ്ദേഹം ക്രിസ്തീയ വിശ്വാസം സ്വീകരിച്ചത്. ഗണ്യമായ സ്വത്തിന്റെ ഉടമയായിരുന്ന സിപ്രിയൻ ജ്ഞാനസ്നാനത്തെ തുടർന്ന് തന്റെ സ്വത്തു വിറ്റ് കിട്ടിയ പണം ദരിദ്രർക്കു ദാനം ചെയ്തു.താമസിയാതെ, 248-ൽ വൈദികനായും നഗരത്തിന്റെ മെത്രാനായും വാഴിക്കപ്പെട്ടു. അദ്ദേഹം ചുറുചുറുക്കുള്ള ഒരാത്മീയ ഇടയനും ആഴമായ ബോധ്യങ്ങളുള്ള എഴുത്തുകാരനുമായിരുന്നു. ആഫ്രിക്കയിലേയും ഇറ്റലിയിലേയും മതവിപരീത പ്രസ്ഥാനങ്ങളെ തടഞ്ഞ് സഭയുടെ ഐക്യം സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
വിശ്വാസധ്വംസകരായ ക്രിസ്ത്യാനികളെ തിരിച്ചെടുക്കുന്നതിന് സഹായകരമായ വിധത്തിൽ സഭയുടെ അച്ചടക്ക സംഹിത രൂപപ്പെടുത്തി എടുക്കുന്നതിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിട്ടൂണ്ട്. ഡീഷ്യൻ പീഢനകാലത്ത് നാട് വിട്ട് ഒളിവിലിരുന്ന് കൊണ്ട് കത്തുകൾ മുഖേന സഭയെ നയിക്കുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. 258-ലെ വലേറിയൻ പീഢനത്തിൽ, ഇദ്ദേഹം വധിക്കപ്പെട്ടു. ആരാച്ചാർക്ക് 25 പവൻ കൊടുത്ത ശേഷം, സ്വന്തം ജനമദ്ധ്യേ വച്ചാണ് ഇദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.
വിശുദ്ധ ജേറോം ഇദ്ദേഹത്തെ പറ്റി പറയുന്നത് ഇപ്രകാരമാണ്, “കേവലം ബാഹ്യസ്പർശിയായി മാത്രമേ അദ്ദേഹത്തിന്റെ മഹത്വം വർണ്ണിക്കുവാൻ കഴിയുകയുള്ളു, കാരണം, സൂര്യനേക്കാൾ പ്രകാശപൂർണ്ണമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ”. ഒരു ശ്രേഷ്ഠ സഭാ പിതാവായിട്ടാണ് സുപ്രിയൻ സഭയില്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ രചനകളെല്ലാം സാർവത്രികമായി ബഹുമതിക്കപ്പെടുകയും സർവ്വസാധാരണമായി സഭാ ആസ്ഥാനങ്ങളിൽ വായിക്കപ്പെടുകയും ചെയ്യുന്നു. ‘On the Unity of the Church’, ‘On Apostates’, ‘A collection of Letters’, ‘The Lord’s Prayer’, ‘On the Value of Patience’ എന്നിവയാണ് അദ്ദേഹത്തിന്റെ സുപ്രധാന രചനകൾ.
ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️
- റോമായിലെ അബൂന്തിയോസ്, അബൂന്താന്‍സിയൂസ്, മാര്‍സിയന്‍, ജോണ്‍
- കാംബ്രെയിലെ കുനിബെര്‍ട്ടു
- മോന്തെസ്കിനോയിലെ വിക്ടര്‍ തൃതീയന്‍ പാപ്പാ
- വില്‍ട്ടണിലെ എഡിത്ത്
- കാല്‍സെഡോണില്‍ വച്ച് തീയില്‍ ദഹിപ്പിക്കപ്പെട്ട എവുഫേമിയാ
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
രാത്രിയാമങ്ങളില്‍ അങ്ങയെക്കുറിച്ചുധ്യാനിക്കുകയും ചെയ്യുമ്പോള്‍
ഞാന്‍ മജ്‌ജയും മേദസും കൊണ്ടെന്നപോലെ സംതൃപ്‌തിയടയുന്നു.
എന്റെ അധരങ്ങള്‍ അങ്ങേക്ക്
ആനന്‌ദഗാനം ആലപിക്കും.
സങ്കീര്‍ത്തനങ്ങള്‍ 63 : 6
അവിടുന്ന് എന്റെ സഹായമാണ്;
അങ്ങയുടെ ചിറകിന്‍കീഴില്‍ഞാന്‍ ആനന്‌ദിക്കും.
സങ്കീര്‍ത്തനങ്ങള്‍ 63 : 7
എന്റെ ആത്‌മാവ് അങ്ങയോട്‌ഒട്ടിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെവലത്തുകൈ എന്നെതാങ്ങിനിര്‍ത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ 63 : 8
എന്റെ ജീവന്‍ നശിപ്പിക്കാന്‍ നോക്കുന്നവര്‍
ഭൂമിയുടെ അഗാധഗര്‍ത്തങ്ങളില്‍ പതിക്കും.
സങ്കീര്‍ത്തനങ്ങള്‍ 63 : 9
അവര്‍ വാളിന് ഇരയാകും;
അവര്‍ കുറുനരികള്‍ക്കു ഭക്‌ഷണമാകും.
സങ്കീര്‍ത്തനങ്ങള്‍ 63 : 10
അവന്റെ മുന്‍പില്‍ ഒരു സൃഷ്‌ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുന്‍പില്‍ സകലതും അനാവൃതവും വ്യക്‌തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്.
ഹെബ്രായര്‍ 4 : 13
കര്‍ത്താവേ, എന്റെ ആത്‌മാവിനെഅങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.
ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു;
ഞാന്‍ ഒരിക്കലും ലജ്‌ജിതനാകാതിരിക്കട്ടെ!
ശത്രുക്കള്‍ എന്റെ മേല്‍ വിജയംആഘോഷിക്കാതിരിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 25 : 1-2
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. 🕯️
📖 യോഹന്നാന്‍ 3 : 16 📖
ദിവ്യകാരുണ്യ ആരാധനയിലൂടെ ദൈവവുമായി ഒന്നാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍…🪶
ഫുള്‍ട്ടന്‍ ജെ. ഷീന്‍ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കൃപഞങ്ങളുടെമേല്‍ ഉണ്ടാകട്ടെ! ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ!ഞങ്ങളുടെ പ്രവൃത്തികളെ
സുസ്‌ഥിരമാക്കണമേ!🕯️
📖 സങ്കീര്‍ത്തനങ്ങള്‍ 90 : 17 📖
സഭ അവളുടെ ജീവന്‍ സ്വീകരിക്കുന്ന സ്രോതസ്സ് ദിവ്യകാരുണ്യമാണ്. സഭയുടെ ഐക്യത്തിന്റെ കൗദാശിക അടയാളമാണ് ദിവ്യകാരുണ്യം…..✍️
എക്ലേസിയ ദ എവുക്കരിസ്തിയ – 36 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Leave a comment