♦️♦️♦️ September 1️⃣9️⃣♦️♦️♦️
വിശുദ്ധ ജാനുയേരിയസ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
വിശുദ്ധ ജാനുയേരിയസ് ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ ഡയോക്ലിസ് ചക്രവർത്തിയുടെ കാലത്ത്, എഡി 304 നോടടുത്ത സോഷ്യസ്, ഫെസ്റ്റസ്-എന്നീ സന്യസ്ഥരോടൊപ്പം തന്റെ റെക്ടർ ആയിരുന്ന ഡെസിഡേറിയസ്സിനോടും കൂടെ അതിക്രൂരമായ ശാരീരിക ഉപദ്രവങ്ങൾ സഹിച്ച ധീരനായിരുന്നു വിശുദ്ധന്‍. പക്ഷേ ദൈവസഹായത്താൽ, ഇവരെല്ലാം അംഗഭംഗപ്പെടാതെ സംരക്ഷിക്കപ്പെട്ടു. അവരുടെ മുന്നിലേക്ക് വന്യ മൃഗങ്ങളെ തുറന്നുവിട്ടെങ്കിലും ഇവരെ ആക്രമിച്ചില്ല.
എന്നാല്‍ പിന്നീട് പുട്ട്യോളിയിൽ വച്ച് ശിരഛേദനം ചെയ്യപ്പെട്ട ഇവരുടെ ശരീരങ്ങൾ തൊട്ടടുത്തുള്ള നഗരങ്ങളിൽ ബഹുമതികളോടെ സംസ്കരിച്ചു. ഇതിൽ, വിശുദ്ധ ജാനുയേരിയസ്സിന്റെ തിരുശേഷിപ്പുകൾ, നേപ്പിൾസ് നഗരത്തിന്റെ വിലമതിക്കാനാവാത്ത സ്വത്തായി ഇന്നും അവശേഷിക്കുന്നു. വൈദികരുടെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരത്ഭുതം ശ്രദ്ധാർഹമാണ്.
കഴിഞ്ഞ വര്‍ഷം നേപ്പിൾസിൽ ആർച്ച് ബിഷപ് ആസ്ഥാനത്തെത്തിയ ഫ്രാന്‍സിസ് പാപ്പ, വിശുദ്ധന്റെ രക്തത്തിന്റെ തിരുശേഷിപ്പ് അടങ്ങിയ പേടകം പ്രാർത്ഥനാപൂർവ്വം ചുംബിക്കുന്ന സമയത്ത് ഉണങ്ങിയ ആ രക്തം പെട്ടെന്ന് ദ്രാവകരൂപം കൈവരിച്ചതു വലിയ വാര്‍ത്തയായിരിന്നു. Liber Saeramentorum (Vol.8p233) എന്ന പുസ്തകത്തിൽ കർദ്ദിനാൾ ഷൂസ്റ്റർ ഈ അത്ഭുതത്തെപറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു. “രക്തം ദ്രാവകമാകുന്ന ഈ അത്ഭുതക്കാഴ്ച വളരെ അടുത്ത് നിന്ന് ഈ ഗ്രന്ഥകാരൻ കണ്ടിട്ടുണ്ട്; ഈ സത്യം സാക്ഷ്യപ്പെടുത്തുകയും ചെയ്യാം. പലവിധ ശാസ്ത്രീയ പരിശോധനകളും നടത്തിയിട്ടുണ്ടങ്കിലും, ഈ പ്രതിഭാസത്തിന് ഒരു ഭൗതിക വിശദീകരണം അസാദ്ധ്യമായി അവശേഷിക്കുന്നു.”
ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️
- മെറ്റ്സ് ബിഷപ്പായിരുന്ന അബ്ബോ
- റോമായിലെ ആക്കൂസിയൂസ്
- ഗാപ് ബിഷപ്പായിരുന്ന ആര്‍ണുള്‍ഫ്
- ദെസിദേരിയൂസ്
- സിറിയായിലെ ട്രോമിഫിയൂസ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ അഭയംതേടുന്നു,
ലജ്‌ജിക്കാന്‍ എനിക്കിടവരുത്തരുതേ!
നീതിമാനായ അങ്ങ് എന്നെ രക്‌ഷിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 31 : 1
എന്റെ നേരേ ചെവിചായിച്ച്,
എന്നെ അതിവേഗം വിടുവിക്കണമേ!
അവിടുന്ന് എന്റെ അഭയശിലയും
എനിക്കു രക്‌ഷ നല്‍കുന്നശക്‌തിദുര്‍ഗവുമായിരിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 31 : 2
അവിടുന്ന് എനിക്കു പാറയും കോട്ടയുമാണ്;
അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ;എനിക്കു വഴികാട്ടി ആയിരിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 31 : 3
എനിക്കായി ഒളിച്ചുവച്ചിരിക്കുന്നവലയില്‍നിന്ന് എന്നെ രക്‌ഷിക്കണമേ!
അവിടുന്നാണ് എന്റെ അഭയസ്‌ഥാനം.
സങ്കീര്‍ത്തനങ്ങള്‍ 31 : 4
അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു;
കര്‍ത്താവേ, വിശ്വസ്‌തനായ
ദൈവമേ, അവിടുന്ന് എന്നെ രക്‌ഷിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 31 : 5
ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!
1 കോറിന്തോസ് 9 : 16
കര്‍ത്താവു നല്ലവനും നീതിമാനുമാണ്.
പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.
എളിയവരെ അവിടുന്നുനീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
കര്‍ത്താവിന്റെ ഉടമ്പടിയുംപ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക്
അവിടുത്തെ വഴികള്‍ സത്യവുംസ്‌നേഹവുമാണ്.
സങ്കീര്‍ത്തനങ്ങള്‍ 25 : 8-10
എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്‌ധിയില്‍നിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ, തന്റെ ദാരിദ്യ്രത്തില്‍നിന്ന് തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു.
മര്‍ക്കോസ് 12 : 44
കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി
എന്റെ നിരവധിയായ പാപങ്ങള്‍ക്‌ഷമിക്കണമേ!
കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ
അവന്‍ തിരഞ്ഞെടുക്കേണ്ട വഴിഅവിടുന്നു കാണിച്ചുകൊടുക്കും.
അവന്‍ ഐശ്വര്യത്തില്‍ കഴിയും,
അവന്റെ മക്കള്‍ ദേശം അവകാശമാക്കും.
സങ്കീര്‍ത്തനങ്ങള്‍ 25 : 11-13
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.🕯️
📖മത്തായി 5 : 16📖
സത്യദൈവമായ ദിവ്യകാരുണ്യനാഥാ, ഒന്നും എന്നെ നിന്നില്‍ നിന്നും വേര്‍തിരിക്കാതിരിക്കട്ടെ….🪶
വി. ബേസില്‍ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Leave a comment