October 13 വിശുദ്ധ എഡ്വേർഡ്‌ രാജാവ്

⚜️⚜️⚜️ October 1️⃣3️⃣⚜️⚜️⚜️
വിശുദ്ധ എഡ്വേർഡ്‌ രാജാവ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ആംഗ്ലോ-സാക്സണ്‍ വംശജരുടെ അവസാനത്തെ രാജാവും, രക്തസാക്ഷിത്വം വരിച്ച എഡ്വേർഡ്‌ രാജാവിന്റെ പേരക്കുട്ടിയുമായ വിശുദ്ധ എഡ്വേർഡ്‌ തന്റെ ചെറുപ്പകാലം മുഴുവനും ഒരു നോർമൻ നേതാവായ തന്റെ അമ്മാവനൊപ്പം ഒളിവിലാണ് കഴിഞ്ഞത്. പാപപങ്കിലമായ ചുറ്റുപാടിലാണ് ജീവിച്ചതെങ്കിലും തന്റെ വിശുദ്ധി കൈവിടാതെ കാത്ത് സൂക്ഷിക്കുവാൻ വിശുദ്ധനു കഴിഞ്ഞിരുന്നു. 1042-ൽ ഇംഗ്ലണ്ടിലെ സിംഹാസനത്തിൽ അദ്ദേഹം അവരോധിതനായി. ദൈവകൃപയാൽ ക്രിസ്തീയ തത്വ സംഹിതകളുടെ അടിസ്ഥാനത്തിലുള്ള ഒരു ഭരണം അദ്ദേഹം പ്രാബല്യത്തിൽ കൊണ്ടുവന്നു.

ജനങ്ങളുടെ ഇടയിൽ ക്രിസ്തീയ വിശ്വാസം പുനരുജ്ജീവിപ്പിക്കുന്നതിനായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ പരിശ്രമം. ഇതിന്റെ ഭാഗമായി രാജ്യത്ത് ധാരാളം പള്ളികൾ പണിയുകയും സന്യസ്തരെയും പുരോഹിതരെയും രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം ചെയ്തുവെങ്കിലും തന്റെ വിശുദ്ധി വിവാഹ ജീവിതത്തിലുടനീളം അദ്ദേഹം കാത്ത് സൂക്ഷിച്ചു. സുവിശേഷകനായ വിശുദ്ധ ജോണ്‍ ആയിരുന്നു എഡ്വേർഡിന് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധൻ. തന്റെ അടുത്ത് സഹായത്തിനായി വരുന്നവരെ അദ്ദേഹം ഒരിക്കലും നിരാശരാക്കിയിരുന്നില്ല.

ഒരു ദിവസം ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനുയായി ഒരു ഭിക്ഷക്കാരന്റെ രൂപത്തിൽ ഭിക്ഷയാചിച്ചു. ഈ സമയം വിശുദ്ധന്റെ പക്കൽ പണമൊന്നും ഇല്ലാത്തതിനാൽ തന്റെ കൈവിരലിലെ മോതിരം ഭിക്ഷയായി കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ വിശുദ്ധ ജോണ്‍ പ്രത്യക്ഷപ്പെടുകയും മോതിരം തിരിച്ചു കൊടുത്തുകൊണ്ട് തന്റെ മരണം അടുത്തതായി അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ അദ്ദേഹം തനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ മുന്‍കൂട്ടി പ്രവചിക്കപ്പെട്ട ദിവസമായ 1066 ജനുവരി 5ന് വിശുദ്ധന്‍ കർത്താവിൽ അന്ത്യ നിദ്ര പ്രാപിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. ആരാസ് ബിഷപ്പായിരുന്ന ബെര്‍ത്തോവാള്‍ഡ്
  2. കാര്‍പൂസ്
  3. ഇറ്റലിയിലെ കേലിഡോണിയ
  4. സ്റ്റോക്കെറാവിലെ കോള്‍മന്‍
  5. ഐറിഷ് രാജകുമാരനായ കോംഗാന്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്റെ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല.
യോഹന്നാന്‍ 8 : 51

ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു;
എല്ലാ കഷ്‌ടതകളിലുംനിന്ന്‌അവനെ രക്‌ഷിക്കുകയും ചെയ്‌തു.
കര്‍ത്താവിന്റെ ദൂതന്‍ദൈവഭക്‌തരുടെ ചുറ്റും പാളയമടിച്ച്‌അവരെ രക്‌ഷിക്കുന്നു.
കര്‍ത്താവ്‌ എത്രനല്ലവനെന്നുരുചിച്ചറിയുവിന്‍;
അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
കര്‍ത്താവിന്റെ വിശുദ്‌ധരേ,അവിടുത്തെ ഭയപ്പെടുവിന്‍;
അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക്‌ഒന്നിനും കുറവുണ്ടാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 34 : 6-9

എളിയവരെ അവിടുന്നുനീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 25 : 9

Advertisements

മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്‌ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.
ജറെമിയാ 1 : 5

അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്‌; സംസാരിക്കാന്‍ എനിക്കു പാടവമില്ല.
ജറെമിയാ 1 : 6

കര്‍ത്താവ്‌ എന്നോടരുളിച്ചെയ്‌തു: വെറും ബാലനാണെന്നു നീ പറയരുത്‌. ഞാന്‍ അയയ്‌ക്കുന്നിടത്തേക്കു നീ പോകണം; ഞാന്‍ കല്‍പിക്കുന്നതെന്തും സംസാരിക്കണം.
ജറെമിയാ 1 : 7

നീ അവരെ ഭയപ്പെടേണ്ടാ, നിന്റെ രക്‌ഷയ്‌ക്കു നിന്നോടുകൂടെ ഞാനുണ്ട്‌; കര്‍ത്താവാണിതു പറയുന്നത്‌.
ജറെമിയാ 1 : 8

അനന്തരം കര്‍ത്താവ്‌ കൈ നീട്ടി എന്റെ അധരത്തില്‍ സ്‌പര്‍ശിച്ചുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇതാ, എന്റെ വചനങ്ങള്‍ നിന്റെ നാവില്‍ ഞാന്‍ നിക്‌ഷേപിച്ചിരിക്കുന്നു.
ജറെമിയാ 1 : 9

Advertisements

യേശു കൈകള്‍വച്ചു പ്രാര്‍ഥിക്കുന്നതിനുവേണ്ടി ചിലര്‍ ശിശുക്കളെ അവന്റെ അടുത്തുകൊണ്ടുവന്നു. ശിഷ്യന്‍മാര്‍ അവരെ ശകാരിച്ചു.
എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്‌. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്‌.
അവന്‍ അവരുടെമേല്‍ കൈകള്‍വച്ചശേഷം അവിടെനിന്നു പോയി.
മത്തായി 19 : 13-15

നിന്റെ സഹോദരന്‍ തെറ്റുചെയ്‌താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന്‌ ആ തെറ്റ്‌ അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക.
അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ സാക്‌ഷികള്‍ ഓരോ വാക്കും സ്‌ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്‌ഷികളെക്കൂടി നിന്നോടൊത്തുകൊണ്ടുപോവുക.
അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ നിറവേറ്റിത്തരും.
എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത്‌ അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.
മത്തായി 18 : 15-20

ഈ ചെറിയവരില്‍ ആരെയും നിന്‌ദിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുക.
സ്വര്‍ഗത്തില്‍ അവരുടെ ദൂതന്‍മാര്‍ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു.
നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു, ഒരാള്‍ക്ക്‌ നൂറ്‌ ആടുകള്‍ ഉണ്ടായിരിക്കെ, അതിലൊന്ന്‌ വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്‌, അവന്‍ വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ?
കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്‌, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ച്‌ എന്നതിനെക്കാള്‍ അവന്‍ സന്തോഷിക്കുമെന്ന്‌ സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ ഇഷ്‌ടപ്പെടുന്നില്ല.
മത്തായി 18 : 10-14

Advertisements

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം സദാ സമൃദ്‌ധമായി ഉണ്ടാകാനും സത്‌കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‍കാന്‍ കഴിവുറ്റവനാണ്‌ ദൈവം. 🕯️
📖 2 കോറിന്തോസ്‌ 9 : 8 📖
ദിവ്യകാരുണ്യസന്ദർശനം അവൻ്റെ യഥാർത്ഥ സാന്നിധ്യത്തിലുള്ള വിശ്വാസ പ്രഘോഷണമാണ്……. ✍️
കർദിനാൾ വൈസ്മെൻ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment