⚜️⚜️⚜️ October 2️⃣6️⃣⚜️⚜️⚜️
വിശുദ്ധ ഇവാരിസ്റ്റസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് 3ാമത്തെ നൂറ്റാണ്ടിലാണ് വിശുദ്ധ ഇവാരിസ്റ്റ്സിന്റെ മെത്രാന്‍ ഭരണം ആരംഭിക്കുന്നത്. ഐതിഹ്യമനുസരിച്ച് ഇദ്ദേഹം അന്തിയോക്യയില്‍ നിന്നുള്ള ഒരു ഗ്രീക്ക് വംശജനാണ്. എന്നാല്‍ മറ്റ് ചിലരുടെ അഭിപ്രായത്തില്‍ ഇദ്ദേഹം ബെത്ലഹേമില്‍ ജൂദ എന്ന് പേരായ ഒരു ജൂതന്റെ പുത്രനാണ്. എത്ര കാലം അദ്ദേഹം അധികാരത്തിലിരുന്നു എന്നതിനെ കുറിച്ചും അദ്ദേഹത്തിന്റെത് എഴുത്തുകളുടെയും നിയമ രേഖകളുടെയും ആധികാരികതയെ കുറിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായം ഉണ്ട്. എന്നിരുന്നാലും പഴയ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, റോമിനെ പ്രത്യേക ഇടവകകളായി തിരിക്കുകയും 15 മെത്രാന്‍മാരെയും 7 പുരോഹിതന്മാരെയും, 2 ശെമ്മാച്ചന്‍മാരെയും നിയമിക്കുകയും ചെയ്തത് വിശുദ്ധ ഇവാരിസ്റ്റസാണ്. ഇവക്കൊന്നും ചരിത്രപരമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇവയുടെ വിശ്വാസ്യത ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.
ആഫ്രിക്കയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള തന്റെ ആദ്യത്തെ തിരുവെഴുത്തില്‍, മെത്രാന്മാരുടെ സുവിശേഷ പ്രബോധനങ്ങള്‍ സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിനായി ഇവാരിസ്റ്റസ് ഏഴു ശെമ്മാച്ചന്‍മാരെ നിയമിച്ചതായി പറയുന്നു. തന്റെ മെത്രാന്‍മാരുടെ ഒരു തരത്തിലുള്ള ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നത് ഇവാരിസ്റ്റസിനു ഇഷ്ടമല്ലായിരുന്നു. എന്നിരുന്നാലും തെറ്റുകള്‍ കണ്ടാല്‍ അവരെ സ്ഥാനഭ്രഷ്ടരാക്കുന്നതിനുള്ള അവകാശം റോമന്‍ സഭയില്‍ നിക്ഷിപ്തമായിരുന്നു.
അദ്ദേഹത്തിന്റെ രണ്ടാമത്തെ തിരുവെഴുത്ത് മെത്രാനും തന്റെ രൂപതയും തമ്മിലുള്ള ബന്ധത്തെ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തോട് ഉപമിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള ചില രേഖകള്‍ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ തന്നെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സംശയാസ്പദമാണ്. എന്നിരുന്നാലും അന്റോണിന്‍ സാമ്രാജ്യത്തിന്റെ ഉദയം വരെ ഇദ്ദേഹം ജീവിച്ചിരുന്നു. സഭാ വിശ്വാസമനുസരിച്ചു ഇദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയും വത്തിക്കാന്‍ കുന്നില്‍ അടക്കം ചെയ്യപ്പെടുകയും ചെയ്തു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
- ബ്രിട്ടനിലെ അലാനൂസും അതോറൂസും
- സ്വിറ്റ്സര്‍ലന്‍ഡിലെ അഡാല്‍ഗോട്ട്
- ജര്‍മ്മനിയിലെ അല്‍ബിനൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
നിയമം നല്‍കപ്പെടുന്നതിനു മുമ്പുതന്നെ പാപം ലോകത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, നിയമമില്ലാത്തപ്പോള്‍ പാപം കണക്കിലെടുക്കപ്പെടുന്നില്ല.
റോമാ 5 : 13
ദൈവമാണു നമ്മുടെ അഭയവും ശക്‌തിയും;
കഷ്‌ടതകളില്‍ അവിടുന്നുസുനിശ്‌ചിതമായ തുണയാണ്.
ഭൂമി ഇളകിയാലും പര്‍വതങ്ങള്‍സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല.
ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും
അതിന്റെ പ്രകമ്പനംകൊണ്ടുപര്‍വതങ്ങള്‍ വിറകൊണ്ടാലും
നാം ഭയപ്പെടുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 46 : 1-3
നിന്റെ പ്രയത്‌നം കര്‍ത്താവില്‍അര്‍പ്പിക്കുക;
നിന്റെ പദ്‌ധതികള്‍ ഫലമണിയും.
സുഭാഷിതങ്ങള്‍ 16 : 3
ഒരുവന്റെ വഴികള്‍ കര്‍ത്താവിന്‌പ്രീതികരമായിരിക്കുമ്പോള്‍ശത്രുക്കള്‍പോലും അവനോട്‌ഇണങ്ങിക്കഴിയുന്നു.
സുഭാഷിതങ്ങള്‍ 16 : 7
നീ ഇങ്ങനെ പറയണം:ഇസ്രായേലിലെ പര്‍വതങ്ങളേ, ദൈവമായ കര്‍ത്താവിന്റെ വചനം കേള്‍ക്കുക
എസെക്കിയേല്‍ 06:03(a)
സമുദ്രത്തെ, അതിന്റെ ഇളകിമറിയുന്നതിരമാലകളെ, അശ്വാരൂഢനായി അങ്ങ് ചവിട്ടിമെതിച്ചു.
ഹബക്കുക്ക് 3 : 15
ഞാന്‍ കേട്ടു; എന്റെ ശരീരം വിറയ്‌ക്കുന്നു. മുഴക്കം കേട്ട് എന്റെ അധരങ്ങള്‍ ഭയന്നു വിറയ്‌ക്കുന്നു. എന്റെ അസ്‌ഥികള്‍ ഉരുകി. എന്റെ കാലുകള്‍ പതറി. ഞങ്ങളെ ആക്രമിക്കാന്‍ വരുന്ന ജനതകളുടെ കഷ്‌ടകാലം ഞാന്‍ നിശ്‌ശബ്‌ദനായി കാത്തിരിക്കും.
ഹബക്കുക്ക് 3 : 16
അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കും.
ഹബക്കുക്ക് 3 : 17
എന്റെ രക്‌ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.
ഹബക്കുക്ക് 3 : 18
കര്‍ത്താവായ ദൈവമാണ് എന്റെ ബലം. കല മാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു. ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ.
ഹബക്കുക്ക് 3 : 19
നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. അവന്‍ ഒന്നാമന്റെ അടുത്തുചെന്നു പറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുക.
ഞാന്‍ പോകാം എന്ന് അവന്‍ പറഞ്ഞു; എങ്കിലും പോയില്ല.
അവന്‍ രണ്ടാമന്റെ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്‌സില്ല എന്നു പറഞ്ഞു; എങ്കിലും പിന്നീടു പശ്‌ചാത്തപിച്ച് അവന്‍ പോയി.
ഈ രണ്ടുപേരില്‍ ആരാണ് പിതാവിന്റെ ഇഷ്‌ടം നിറവേറ്റിയത്? അവര്‍ പറഞ്ഞു: രണ്ടാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേസ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.
മത്തായി 21 : 28-32
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ സാക്‌ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന് ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. എനിക്കുമുന്‍പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. 🕯️
📖 ഏശയ്യാ 43 : 10 📖
ദിവ്യകാരുണ്യത്തിൽനിന്ന് അകന്നു നിൽക്കുന്നവൻ അനശ്വരമായ അപ്പത്തിൽനിന്നും അകലയാണ്……✍️
അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ് 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Leave a comment