October 27 വിശുദ്ധ ഫ്രൂമെന്റിയൂസ്

⚜️⚜️⚜️ October 2️⃣7️⃣⚜️⚜️⚜️
വിശുദ്ധ ഫ്രൂമെന്റിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ടൈറില്‍ നിന്നുള്ള ഫിനീഷ്യന്‍ സഹോദരന്‍മാരായ എദേസിയൂസും, ഫ്രൂമെന്റിയൂസുമാണ് അബീസ്സിനിയായില്‍ ക്രൈസ്തവ വിശ്വാസം എത്തിച്ചത്‌. ബാലന്മാരായിരിക്കെ തന്നെ അവര്‍ അവരുടെ അമ്മാവനായ മെട്രോപിയൂസിനോപ്പം അബീസ്സിനിയായിലെക്കൊരു കടല്‍ യാത്രനടത്തി. വിശുദ്ധ ഫ്രൂമെന്റിയൂസ് എതാണ്ട് 383-ല്‍ അക്സുമിലെ ആദ്യ മെത്രാനും കൂടാതെ അബീസ്സിനിയായിലെ അപ്പോസ്തോലനും ആയി.

ചെങ്കടലിലെ ഒരു തീരത്ത് അവരുടെ കപ്പല്‍ അടുത്തപ്പോള്‍ പരിസര പ്രദേശങ്ങളിലെ ആളുകള്‍ എദേസിയൂസിനെയും, ഫ്രൂമെന്റിയൂസിനെയുമൊഴികെ കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും കൊലപ്പെടുത്തി. ബാലന്മാരായ എദേസിയൂസിനെയും, ഫ്രൂമെന്റിയൂസിനെയും പിടികൂടി അടിമകളാക്കി അക്സുമിലെ രാജാവിന്റെ പക്കല്‍ എത്തിച്ചു. ഇത് ഏതാണ്ട് 316-ല്‍ ആണ് സംഭവിച്ചത്‌. അധികം താമസിയാതെ തന്നെ ബാലന്മാര്‍ രാജാവിന്റെ പ്രീതിക്ക് പാത്രമായി. രാജാവ്‌ ഇവരെ തന്റെ മരണത്തിന് മുന്‍പ്‌ ഇവരെ സ്വതന്ത്രരാക്കുകയും വിശ്വസ്ത പദവികളിലേക്ക് നിയമിക്കുകയും ചെയ്തു.

രാജാവിന്റെ മരണശേഷം വിധവയായ രാജ്ഞി, മകനായ ഇറാസനെസിനെ പഠിപ്പിക്കുന്നതിലും രാജ്യഭരണത്തില്‍ തന്നെ സഹായിക്കുന്നതിനായി ഇവരെ ചുമതലപ്പെടുത്തുകയും ചെയ്തു. അവര്‍ അവിടെ തങ്ങുകയും തങ്ങളുടെ സ്വാധീനമുപയോഗിച്ച് ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. അനേകര്‍ക്ക് ക്രിസ്തീയ വിശ്വാസം പകര്‍ന്ന് നല്കാന്‍ വിശുദ്ധ ഫ്രൂമെന്റിയൂസിന് കഴിഞ്ഞു. ആദ്യമായി അവര്‍ ക്രിസ്ത്യന്‍ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുകയും പൊതുസ്ഥലങ്ങളില്‍ കൂടിച്ചേരുന്നതിനും അവിടെ വച്ച് തങ്ങളുടെ ആരാധനകള്‍ നടത്തുന്നതിനും വേണ്ട അനുവാദം നേടികൊടുക്കുകയും ചെയ്തു.

അനേകം പ്രദേശവാസികള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. രാജകുമാരന് പ്രായപൂര്‍ത്തിയായപ്പോള്‍ എദേസിയൂസ് ടൈറിലുള്ള തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുക്കലേക്ക് തിരിച്ചുപോയി. പിന്നീട് അദ്ദേഹം അബീസ്സിനിയായിലേക്ക് തിരിച്ചു വന്നില്ല. എന്നാല്‍ അബീസ്സിനിയായെ മതപരിവര്‍ത്തനം ചെയ്യുന്നതില്‍ തല്‍പ്പരനായ ഫ്രൂമെന്റിയൂസാകട്ടെ അലെക്സാണ്ട്രിയ വരെ എദേസിയൂസിനെ പിന്തുടര്‍ന്നു. അവിടെ വച്ച് വിശുദ്ധ അത്തനാസിയൂസിനോട് ഒരു മെത്രാനെയും കുറച്ചു വൈദികരെയും അബീസ്സിനിയായിലേക്ക്‌ അയക്കുവാന്‍ ആവശ്യപ്പെട്ടു.

ഫ്രൂമെന്റിയൂസ് തന്നെയാണ് ഇതിനു പറ്റിയ ആള്‍ എന്ന് മനസ്സിലാക്കിയ വിശുദ്ധ അത്തനാസിയൂസ് 328-ല്‍ ഫ്രൂമെന്റിയൂസിനെ അവിടത്തെ മെത്രാനായി വാഴിക്കുകയും ചെയ്തു. ഇത്‌ സംഭവിച്ചത്‌ 340നും 346നും ഇടക്കാണെന്നാണ് കരുതപ്പെടുന്നത്. ഫ്രൂമെന്റിയൂസ് അബീസ്സിനിയായിലേക്ക്‌ തിരിച്ച് വരികയും അക്സുമില്‍ തന്റെ മെത്രാന്‍ ഭരണം ആരംഭിക്കുകയും ചെയ്തു. അപ്പോള്‍ അധകാരത്തിലേറിയ രാജാവായ ഐസനാസും ക്രിസ്തീയ വിശ്വാസം പ്രഘോഷിച്ചു കൊണ്ട് ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ അതീവ പ്രയത്നം നടത്തിയ ഫ്രൂമെന്റിയൂസ് ധാരാളം പള്ളികള്‍ പണിയുകയും അബീസ്സിനിയാ മുഴുവന്‍ ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു.

അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ അബൂന (ഞങ്ങളുടെ പിതാവ്‌) അല്ലെങ്കില്‍ അബ്ബാ സലാമ (സമാധാനത്തിന്റെ പിതാവ്‌) എന്ന പേരുകളിലായിരുന്നു വിളിച്ചിരുന്നത്. അബീസ്സിനിയന്‍ സഭാധികാരി ഇപ്പോഴും ഈ പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. 365-ല്‍ കോണ്‍സ്റ്റാന്റിയൂസ് ചക്രവര്‍ത്തി ഐസനാസ് രാജാവിനും അദ്ദേഹത്തിന്റെ സഹോദരനുമായി ഒരു കത്തെഴുതുകയും അതില്‍ ഫ്രൂമെന്റിയൂസിനെ മാറ്റി പകരം അരിയന്‍ മെത്രാനായ തിയോഫിലൂസിനെ നിയമിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഈ ആവശ്യം വൃഥാവിലായി. ലാറ്റിന്‍ ജനത ഈ വിശുദ്ധന്റെ തിരുന്നാള്‍ ഒക്ടോബര്‍ 27നും, ഗ്രീക്ക്കാര്‍ നവംബര്‍ 30നും കോപ്റ്റിക് ക്രിസ്ത്യാനികള്‍ ഡിസംബര്‍ 18നുമാണ് ആഘോഷിക്കുന്നത്. പുതിയ നിയമത്തിന്റെ ആദ്യ എത്യോപ്യന്‍ തര്‍ജ്ജമ ഇദ്ദേഹമാണ് നടത്തിയതെന്നാണ് അബീസ്സിനിയക്കാര്‍ വിശ്വസിക്കുന്നത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. അയര്‍ലണ്ടിലെ അബ്ബാന്‍
  2. ഈജിപ്തിലെ അബ്രഹാം 3.കപ്പിത്തോളിനായും ദാസി എറോത്തെയിസും 4.കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സിറിയാക്കൂസ്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

ക്രിസ്‌തുവിന്റെ സ്‌നേഹത്തില്‍നിന്ന്‌ ആരു നമ്മെവേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ?
റോമാ 8 : 35

ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു;കൊലയ്‌ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു.
റോമാ 8 : 36

നമ്മെസ്‌നേഹിച്ചവന്‍മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു.
റോമാ 8 : 37

എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അ ധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്‌തികള്‍ക്കോ
റോമാ 8 : 38

ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്‌ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെവേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.
റോമാ 8 : 39

Advertisements

ഞാന്‍ വന്നിരിക്കുന്നത്‌ നീതിമാ ന്‍മാരെ വിളിക്കാനല്ല, പാപികളെ പശ്‌ചാത്താപത്തിലേക്കു ക്‌ഷണിക്കാനാണ്‌.
ലൂക്കാ 5 : 32

ജയഘോഷത്തോടുംകാഹളനാദത്തോടുംകൂടെ ദൈവമായ കര്‍ത്താവ്‌ ആരോഹണം ചെയ്‌തു.
ദൈവത്തെ പാടിപ്പുകഴ്‌ത്തുവിന്‍;സ്‌തോത്രങ്ങളാലപിക്കുവിന്‍;
നമ്മുടെ രാജാവിനു സ്‌തുതികളുതിര്‍ക്കുവിന്‍;കീര്‍ത്തനങ്ങളാലപിക്കുവിന്‍.
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്‌;
സങ്കീര്‍ത്തനംകൊണ്ട്‌ അവിടുത്തെ സ്‌തുതിക്കുവിന്‍.
ദൈവം ജനതകളുടെമേല്‍ വാഴുന്നു,
അവിടുന്നു തന്റെ പരിശുദ്‌ധസിംഹാസനത്തിലിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 47 : 5-8

ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. (ലൂക്കാ 16: 10)

“One who is faithful in a very little is also faithful in much (Luke 16:10)

അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ഥിക്കുകയുംയാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും.
മര്‍ക്കോസ്‌ 11 : 24

എന്നാല്‍, പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8

Advertisements

എന്റെ ജീവന്‍മരവിച്ചപ്പോള്‍,ഞാന്‍ കര്‍ത്താവിനെ ഓര്‍ത്തു.എന്റെ പ്രാര്‍ഥന അങ്ങയുടെ അടുക്കല്‍,അങ്ങയുടെ വിശുദ്‌ധ മന്‌ദിരത്തില്‍, എത്തി.
യോനാ 02:07

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ മകനേ, നമ്മള്‍ ദരിദ്രരായിത്തീര്‍ന്നതില്‍ നിനക്ക്‌ ആധി വേണ്ടാ. നിനക്കു ദൈവത്തോടു ഭക്‌തി ഉണ്ടായിരിക്കുകയും നീ പാപത്തില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കുകയും അവിടുത്തേക്കു പ്രീതികരമായത്‌ അനുഷ്‌ഠിക്കുകയും ചെയ്‌താല്‍ നിനക്കു വലിയ
സമ്പത്തു കൈവരും. 🕯️
📖 തോബിത്‌ 4 : 21 📖


എന്നിലുള്ള എല്ലാ നന്മകൾക്കും ഞാൻ കടപ്പെട്ടിരിക്കുന്നത് ദിവ്യകാരുണ്യത്തോടാണ്. അവൻ്റെ സ്നേഹാഗ്നി എന്നെ മെനഞ്ഞെടുക്കുന്നു………✍️
വി. ഫൗസ്തീന 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment