ഫാ. ടോണി പുല്ലാടന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: തെലുങ്കാനയിലെ ഗോദാവരി നദിയിൽ മുങ്ങിമരിച്ച ഫാ. ടോണി പുല്ലാടന്‍റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഫാ. ടോണിയുടെ മൃതദേഹം വ്യാഴാഴ്ച രാത്രി 11-നു കണ്ടെത്തിയത്.

ഇദ്ദേഹത്തോടൊപ്പം കുളിക്കാനിറങ്ങി മുങ്ങിമരിച്ച വൈദിക വിദ്യാർഥി ബിജോ തോമസിന്‍റെ സംസ്കാരം ഇന്ന് തെള്ളകം കപ്പൂച്ചിൻ വിദ്യാഭവൻ ചാപ്പലിൽ നടക്കും. തെള്ളകത്തെ സ്വകാര്യാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒമ്പതിന് വിദ്യാഭവൻ ചാപ്പലിൽ എത്തിക്കും.

ഉച്ചകഴിഞ്ഞു 2.30ന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. പത്തനംതിട്ട മല്ലപ്പള്ളി പാലംപുരയ്ക്കൽ പി.ടി. തോമസിന്‍റെയും ഗ്രേസി തോമസിന്‍റെയും മകനാണ് ബിജോ.

കഴിഞ്ഞ ഞായറാഴ്ചയാണ് ബിജോയും ഫാ. ടോണി പുല്ലാടനും കുളിക്കാനിറങ്ങുമ്പോൾ ഗോദാവരി നദിയിൽ മുങ്ങി കാണാതായത്. കപ്പൂച്ചിൻ സഭയുടെ സെന്‍റ് ജോസഫ്സ് പ്രൊവിൻസിലെ അംഗങ്ങളായ ഇവർ തെലുങ്കാന അദിലാബാദ് മിഷനിൽ ചെന്നൂർ അസീസി ഹൈസ്കൂളിലെ അധ്യാപകരായിരുന്നു.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment