⚜️⚜️⚜️ November 0️⃣3️⃣⚜️⚜️⚜️
വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
മനസ്താപത്തിലും, പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും ദൈവഭക്തിയിലും മുഴുകി ജീവിച്ച വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ ഓര്‍മ്മദിവസം സഭ ഇന്ന് ആഘോഷിക്കുകയാണ്. 1579-ല്‍ പെറുവില്‍ സ്പാനിഷ് പ്രഭുവിന്റെയും പനാമയില്‍ നിന്നുള നീഗ്രോ വംശജയായ സ്ത്രീയുടെയും മകനായിട്ട് വിശുദ്ധന്‍ ജനിച്ചത്. അമ്മയുടെ കറുത്തനിറവും പ്രകൃതവുമായിരുന്നു മാര്‍ട്ടിനും ലഭിച്ചത്. ഇക്കാരണത്താല്‍ ഉന്നതകുലനായ അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധനെ പതുക്കെ പതുക്കെ വീട്ടില്‍ നിന്നും പുറത്താക്കി.
ഒരു ശസ്ത്രക്രിയാവൈദ്യന്റെ സഹായിയായി ജോലി നോക്കിയ യുവാവായ മാര്‍ട്ടിന്‍ അധികം താമസിയാതെ ഡൊമിനിക്കന്‍ സഭയില്‍ അല്‍മായ സഹോദരനായി ചേരുകയും ലിമായിലെ ഒരു സന്യാസ വൈദ്യശാലയില്‍ നടത്തിപ്പുകാരനായി നിയമിതനാവുകയും ചെയ്തു. അധികം താമസിയാതെ തന്നെ നഗരത്തിലെ രോഗികളെയും ആഫ്രിക്കയില്‍ നിന്നും പെറുവിലെത്തിച്ച അടിമകളെയും ശുശ്രുഷിക്കുന്നതില്‍ അദ്ദേഹം തല്‍പ്പരനായി. അതിനാലാണ് അദ്ദേഹത്തെ മൃഗങ്ങളെ കൈകളില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നതായി പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്. പല അത്ഭുതസിദ്ധികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു.
പ്രാഥമികമായ ഒരു പരിശീലനമോ വിദ്യാഭ്യാസമോ ലഭിക്കാത്ത ഇദ്ദേഹത്തോട് അക്കാലത്തെ മതപണ്ഡിതന്മാരായ പലരും ദൈവസംബന്ധമായ കാര്യങ്ങളില്‍ സംശയനിവാരണം വരുത്തുക പതിവായിരുന്നു. ലിമായിലെ വിശുദ്ധ റോസ്, ധന്യനായ ജോണ്‍ മസ്സിയാസ് തുടങ്ങിയവര്‍ ഈ വിശുദ്ധന്റെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. സാമൂഹ്യ നീതിയുടെ മാധ്യസ്ഥനായി ഇദ്ദേഹത്തെ അനൌദ്യോഗികമായി പലരും വിളിക്കുന്നു. തന്റെ ജീവിതകാലം മുഴുവനും, ഡൊമിനിക്കന്‍ വൈദ്യശാലയില്‍ ക്ഷുരകന്‍, തോട്ടം തൊഴിലാളി, മുഖ്യരോഗീ ശുശ്രുഷകന്‍ തുടങ്ങിയ നിലകളിലാണ് ചിലവഴിച്ചത്.
ഏതെങ്കിലും വിദേശ പ്രേഷിത ദൌത്യത്തില്‍ വെച്ചു രക്തസാക്ഷി മകുടം ചൂടണമെന്ന് അതിയായി ആഗ്രഹിച്ച മാര്‍ട്ടിന്‍ അത് സാധ്യമല്ലാത്തതിനാല്‍ നിരന്തരമായ പ്രായശ്ചിത്വങ്ങളിലൂടെ തന്നെ തന്നെ ദൈവത്തിനു സമര്‍പ്പിച്ചു. അതിനു പ്രതിഫലമായി ദൈവം അദ്ദേഹത്തിന് ശൂന്യതയില്‍ നില്‍ക്കുന്നതിനും വിവിധ സ്ഥലങ്ങളില്‍ ഒരേസമയം കാണപ്പെടുന്നതിനുമുള്ള അത്ഭുതകരമായ കഴിവുകള്‍ പ്രദാനം ചെയ്തു. വിശുദ്ധ മാര്‍ട്ടിന്റെ സ്നേഹം എല്ലാവരിലും പ്രകടമായിരുന്നു. മനുഷ്യരോടും മൃഗങ്ങളോടും അദ്ദേഹം കാരുണ്യത്തോടെ പെരുമാറി. കീടങ്ങളോടു പോലും അദ്ദേഹം സ്നേഹപൂര്‍വ്വമായിരുന്നു ഇടപെട്ടത്.
തന്റെ സഹോദരിയുടെ വീട്ടില്‍ പട്ടികള്‍ക്കും പൂച്ചകള്‍ക്കുമായി അദ്ദേഹം ഒരു ശുശ്രുഷാലയം തന്നെ നടത്തിയിരുന്നു. ആധ്യാത്മികതയുടെ നിറകുടമായിരുന്ന അദ്ദേഹം തന്റെ സഭയിലെയും മറ്റ് മെത്രാന്‍മാര്‍ക്കും ദൈവശാസ്ത്രപരമായ കുഴക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രശസ്തനായിരിന്നു. ലിമായിലെ വിശുദ്ധ റോസിന്റെ അടുത്ത സുഹൃത്തായിരിന്ന ഈ വിശുദ്ധന്‍ 1639 നവംബര്‍ 3ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1962 മെയ് 6ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1.സിറിയായിലെ അസെപ്സിമാസ്
- സ്ത്രാസുബെര്‍ഗ രൂപതയിലെ അക്കെറിക്കും വില്യവും
- വെയില്‍സിലെ ക്രിസ്റ്റോളൂസ്
- വീയെനിലെ ഡോംനൂസ്
- വെയില്‍സിലെ എലേരിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
കര്‍ത്താവേ, എന്റെ ആത്‌മാവിനെഅങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ 25 : 1
ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു;
ഞാന്‍ ഒരിക്കലും ലജ്‌ജിതനാകാതിരിക്കട്ടെ!
ശത്രുക്കള്‍ എന്റെ മേല്‍ വിജയംആഘോഷിക്കാതിരിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 25 : 2
അങ്ങയെ കാത്തിരിക്കുന്ന ഒരുവനുംഭഗ്‌നാശനാകാതിരിക്കട്ടെ!
വിശ്വാസവഞ്ചകര്‍ അപമാനമേല്‍ക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 25 : 3
കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍എനിക്കു മനസ്‌സിലാക്കിത്തരണമേ!
അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 25 : 4
അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ!എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്‌ഷിക്കുന്ന ദൈവം;
അങ്ങേക്കുവേണ്ടി ദിവസംമുഴുവന്‍ഞാന്‍ കാത്തിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 25 : 5
യേശു പറഞ്ഞു: നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
യോഹന്നാന്‍ 11 : 23
മര്‍ത്താ പറഞ്ഞു: അന്ത്യദിനത്തിലെ പുനരുത്‌ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം.
യോഹന്നാന്‍ 11 : 24
യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും.
യോഹന്നാന്‍ 11 : 25
അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?
യോഹന്നാന്‍ 11 : 26
അവള്‍ പറഞ്ഞു: ഉവ്വ്, കര്‍ത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്‌തു ആണെന്നു ഞാന്‍ വിശ്വസിക്കുന്നു.
യോഹന്നാന്‍ 11 : 27
യേശു ദേവാലയം വിട്ടുപോകുമ്പോള്‍ ദേവാലയത്തിന്റെ പണികള്‍ അവനു കാണിച്ചുകൊടുക്കാന്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി.
അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ഇതെല്ലാം കാണുന്നല്ലോ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇവിടെ കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും.
മത്തായി 24 : 1-2
ജറുസലെം, ജറുസലെം, പ്രവാചകന്‍മാരെ വധിക്കുകയും നിന്റെ അടുത്തേക്ക് അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ വിസമ്മതിച്ചു.
ഇതാ, നിങ്ങളുടെ ഭവനം പരിത്യക്‌തവും ശൂന്യവുമായിത്തീര്‍ന്നിരിക്കുന്നു.
ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതനാണ് എന്നു നിങ്ങള്‍ പറയുന്നതുവരെ ഇനി നിങ്ങള്‍ എന്നെ കാണുകയില്ല.
മത്തായി 23 : 37-39
കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകന്‍മാര്‍ക്കു ശവകുടീരങ്ങള്‍ നിര്‍മിക്കുകയും നീതിമാന്‍മാരുടെ സ്‌മാരകങ്ങള്‍ അലങ്കരിക്കുകയുംചെയ്‌തുകൊണ്ടുപറയുന്നു,
ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ കാലത്തു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന്‍മാരുടെ രക്‌തത്തില്‍ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്.
അങ്ങനെ, നിങ്ങള്‍ പ്രവാചകന്‍മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന് നിങ്ങള്‍ക്കുതന്നെ എതിരായി സാക്‌ഷ്യം നല്‍കുന്നു.
നിങ്ങളുടെ പിതാക്കന്‍മാരുടെ ചെയ്‌തികള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍!
സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?
അതുകൊണ്ട്, ഇതാ, പ്രവാചകന്‍മാരെയും ജ്‌ഞാനികളെയും നിയമജ്‌ഞരെയും ഞാന്‍ നിങ്ങളുടെ അടുക്കലേക്കയയ്‌ക്കുന്നു. അവരില്‍ ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയുംചെയ്യും; ചിലരെ നിങ്ങള്‍ നിങ്ങളുടെ സിനഗോഗുകളില്‍ വച്ച്, ചമ്മട്ടി കൊണ്ടടിക്കുകയും പട്ടണംതോറും പിന്തുടര്‍ന്നു പീഡിപ്പിക്കുകയും ചെയ്യും.
അങ്ങനെ, നിരപരാധനായ ആബേലിന്റെ രക്‌തം മുതല്‍ ദേവാലയത്തിനും ബലിപീഠത്തിനും മധ്യേ വച്ചു നിങ്ങള്‍ വധി ച്ചബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്‌തംവരെ, ഭൂമിയില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്‍മാരുടെയും രക്‌തം നിങ്ങളുടെമേല്‍ പതിക്കും.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇവയെല്ലാം ഈ തലമുറയ്‌ക്കു സംഭവിക്കുകതന്നെ ചെയ്യും.
മത്തായി 23 : 29-36


Leave a comment