⚜️⚜️⚜️ November 2️⃣3️⃣⚜️⚜️⚜️
വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
92-101 കാലയളവില്‍ സേവനം ചെയ്ത വിശുദ്ധ ക്ലമന്റ് ആദ്യ മാര്‍പാപ്പാമാരില്‍ ഒരാളായിരുന്നു; വിശുദ്ധ ഇറേനിയൂസിന്റെ അഭിപ്രായത്തില്‍ വിശുദ്ധ പത്രോസിനു ശേഷം പരിശുദ്ധ സിംഹാസനത്തില്‍ അഭിഷിക്തനാകുന്ന മൂന്നാമത്തെ പാപ്പയാണ് വിശുദ്ധ ക്ലമന്റ്. വിശുദ്ധ ക്ലമന്റ് ഒരു രക്തസാക്ഷിയായി മരിച്ചിരിക്കുവാനാണ് കൂടുതലും സാധ്യത.
അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് വളരെ കുറച്ച് മാത്രമേ വിവരമുള്ളൂ. ഫിലി. 4:3-ല്‍ വിശുദ്ധ പൌലോസ് പരാമര്‍ശിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സഹചാരി വിശുദ്ധ ക്ലമന്റ് ആണോ എന്ന കാര്യം തീര്‍ച്ചയില്ല. എന്നിരുന്നാലും വിശുദ്ധ ക്ലമന്റ് കൊറീന്തോസ്ക്കാര്‍ക്ക് അയച്ച കത്തിന് ആധികാരികതയുണ്ട്. ഇതില്‍ വിശുദ്ധന്‍ നിരന്തര സംഘര്‍ഷങ്ങളാല്‍ മുറിവേറ്റ ആ സമൂഹത്തില്‍ ആധികാരികമായി ഇടപെടുന്നതായി കാണാം. ഇത് ആദ്യകാല പാപ്പാ ചരിത്രത്തില്‍ എടുത്ത് പറയാവുന്ന ഒരു പ്രവര്‍ത്തിയാണ്.
കത്തോലിക്കാസഭയുടെ ദിനംതോറുമുള്ള ആരാധാനാക്രമ പുസ്തകത്തില്‍ ഇതിനെ കുറിച്ചുള്ള വിശദീകരണങ്ങള്‍ കാണാം. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ അത്യുത്സാഹം നിമിത്തം അദ്ദേഹത്തെ ദൂരെയുള്ള ഒരുപദ്വീപിലേക്ക് നാടുകടത്തി. അവിടെ സമാനമായി നാടുകടത്തപ്പെട്ട ഏതാണ്ട് രണ്ടായിരത്തോളം ക്രിസ്ത്യാനികളെ അദ്ദേഹം കണ്ടുമുട്ടി. അദ്ദേഹം അവരെ ആശ്വസിപ്പിച്ചു.
6 മൈലുകളോളം ദൂരെ നിന്ന് വേണമായിരുന്നു അവര്‍ക്ക് വെള്ളം കൊണ്ടുവരുവാന്‍ ഇതിനെ കുറിച്ച് അവര്‍ വിശുദ്ധനോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം അവരെ ആശ്വസിപ്പിച്ച് കൊണ്ട് യേശുക്രിസ്തുവിനോട് “തന്റെ സാക്ഷ്യംവഹിക്കുന്നവര്‍ക്കായി ഒരു നീരുറവ തുറന്ന് തരണമേ” എന്നപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടു. ഇപ്രകാരം വിശുദ്ധന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ദൈവത്തിന്റെ കുഞ്ഞാട് പ്രത്യക്ഷപ്പെടുകയും ആ പരിശുദ്ധ പാദങ്ങളില്‍ നിന്നും അത്ഭുതകരമായ രീതിയില്‍ നുരഞ്ഞു പൊങ്ങുന്ന ശുദ്ധജലത്തിന്റെ ഒരു തെളിനീരുറവ ഒഴുകുകയും ചെയ്തു. ഈ അത്ഭുതത്തിന് സാക്ഷ്യംവഹിച്ച അയല്‍വാസികളായ വിജാതീയര്‍ പോലും ക്രിസ്തീയ വിശ്വാസികളായി മാറി.
ട്രാജന്‍ ചക്രവര്‍ത്തി ഇക്കാര്യങ്ങളെല്ലാം അറിഞ്ഞപ്പോള്‍, വിശുദ്ധന്റെ കഴുത്തില്‍ ഒരു ഇരുമ്പ് നങ്കൂരം കെട്ടിവച്ചുകൊണ്ട് വിശുദ്ധനെ കടലിലേക്കെറിയുവാന്‍ ആജ്ഞാപിച്ചു. അതിന്‍ പ്രകാരം വിശുദ്ധനെ കടലിലേക്കെറിഞ്ഞപ്പോള്‍ കൂടി നിന്ന ജനങ്ങള്‍ അദ്ദേഹത്തെ രക്ഷിക്കുവാന്‍ യേശുവിനോട് കരഞ്ഞപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ വിശുദ്ധനാകട്ടെ തന്റെ ആത്മാവിനെ സ്വീകരിക്കുവാനാണ് ദൈവത്തോടപേക്ഷിച്ചത്. തീരത്ത് കൂടിനിന്ന ക്രിസ്ത്യാനികള്‍ അദ്ദേഹത്തിന്‍റെ മൃതദേഹത്തിനായി ദൈവത്തോടപേക്ഷിച്ചപ്പോള്‍ മൂന്ന് മൈലോളം കടല്‍ ഉള്ളിലേക്ക് വലിയുകയും വിശുദ്ധന്റെ ശരീരം മാര്‍ബിള്‍ ചുണ്ണാമ്പ്കല്ല് കൊണ്ടുണ്ടാക്കിയ ഒരു ചെറിയ പള്ളിയില്‍ കല്ല്‌കൊണ്ടുള്ള മഞ്ചപ്പെട്ടിയില്‍ കിടക്കുന്നതായി കാണപ്പെട്ടു.
അദ്ദേഹത്തിന്‍റെ കഴുത്തില്‍ കെട്ടിയ നങ്കൂരം അരികില്‍തന്നെ ഉണ്ടായിരുന്നു.” ഏതാണ്ട് 858-867 കാലയളവില്‍ നിക്കോളാസ്-I ന്റെ കാലത്ത് വിശുദ്ധന്‍മാരായ സിറിലും, മെത്തോഡിയൂസും വിശുദ്ധന്റെ ഭൗതികശരീരം റോമിലേക്ക് കൊണ്ടുവരികയും അവിടെ അദ്ദേഹത്തിനായി ഒരു ദേവാലയം പണിയുകയും ചെയ്തു. പഴയകാലത്തെ ആരാധനാ സംവിധാനങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നു എന്ന കാരണത്താല്‍ ഈ ദേവാലയം റോമില്‍ വളരെയേറെ ആദരിക്കപ്പെടുന്ന ദേവാലയങ്ങളില്‍ ഒരു ദേവാലയമാണ്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
- കപ്പദോച്യന്‍ ബിഷപ്പായിരുന്ന ആംഫിലോക്കിയൂസ്
- മെറ്റ്സിലെ പ്രഥമ ബിഷപ്പായിരുന്ന ക്ലെമന്‍റ്
- ഫെലിച്ചിത്താസ്
- സിസിലിയിലെ ജിര്‍ജെന്തിയിലെ ഗ്രിഗറി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
“കര്‍ത്താവിന്റെ പദ്ധതികള്‍ ശാശ്വതമാണ്;
അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്‍ക്കുന്നു.” സങ്കീര്‍ത്തനങ്ങള്‍ 33 : 11
യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
യോഹന്നാന്‍ 8 : 12
ദൈവം നമ്മോടു കൃപ കാണിക്കുകയുംനമ്മെഅനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
അവിടുന്നു തന്റെ പ്രീതിനമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!
അങ്ങയുടെ വഴി ഭൂമിയിലും
അങ്ങയുടെ രക്‌ഷാകര ശക്‌തിസകല ജനതകളുടെയിടയിലുംഅറിയപ്പെടേണ്ടതിനുതന്നെ.
ദൈവമേ, ജനതകള്‍ അങ്ങയെപ്രകീര്‍ത്തിക്കട്ടെ!
എല്ലാ ജനതകളും അങ്ങയെ സ്‌തുതിക്കട്ടെ.
സങ്കീര്‍ത്തനങ്ങള്‍ 67 : 1-3
മരണത്തിന്റെ നിഴല്‍വീണതാഴ്‌വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല;അങ്ങയുടെ ഊന്നുവടിയുംദണ്‍ഡും എനിക്ക് ഉറപ്പേകുന്നു.
സങ്കീര്‍ത്തനങ്ങള്‍ 23 : 4
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.🕯️
📖 ഏശയ്യാ 41 : 13 📖
വിശുദ്ധിയെ ലക്ഷ്യമാക്കിയുള്ള നമ്മുടെ പ്രയാണത്തിൽ നിത്യരക്ഷ സുസ്ഥിരമാക്കാനുള്ള ഫലപ്രദമായ മാർഗമാണ് ദിവ്യബലി……..✍️
മോൺ.സി. ജെ. വർക്കി 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
മകനേ, എന്റെ വാക്കു കേള്‍ക്കുകയുംഎന്റെ നിയമം കാത്തു
സൂക്‌ഷിക്കുകയും ചെയ്യുക;
സുഭാഷിതങ്ങള്‍ 2 : 1
നീ ജ്‌ഞാനത്തിനു ചെവി കൊടുക്കുകയും
അറിവിന്റെ നേരേ നിന്റെ ഹൃദയംചായിക്കുകയും ചെയ്യുക.
സുഭാഷിതങ്ങള്‍ 2 : 2
പൊരുളറിയാന്‍വേണ്ടി കേണപേക്‌ഷിക്കുക;
അറിവിനുവേണ്ടി വിളിച്ചപേക്‌ഷിക്കുക.
സുഭാഷിതങ്ങള്‍ 2 : 3
നീ അതിനെ വെള്ളിയെന്നപോലെ തേടുകയും
നിഗൂഢനിധിയെന്നപോലെഅന്വേഷിക്കുകയും ചെയ്യുക.
സുഭാഷിതങ്ങള്‍ 2 : 4
അപ്പോള്‍ നീ ദൈവഭക്‌തിയെന്തെന്നുഗ്രഹിക്കുകയും
ദൈവത്തെക്കുറിച്ചുള്ള അറിവുനേടുകയും ചെയ്യും.
സുഭാഷിതങ്ങള്‍ 2 : 5
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
ഇരുപത്തിമൂന്നാം തീയതി
ജപം
സര്‍വ്വശക്തനായ ദൈവമേ! അങ്ങേപ്പക്കല്‍ പ്രാര്‍ത്ഥിച്ചു വരുന്നവരെ എപ്പോഴും അങ്ങുന്ന് അനുഗ്രഹിക്കുന്നതിനാല്‍ ഞങ്ങളുടെ അപേക്ഷകള്‍ കൃപയോടുകൂടെ കേട്ടരുളണമേ.ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ ജീവനോടു കൂടെയിരുന്നപ്പോള്‍ അങ്ങില്‍ വിശ്വസിച്ചു ശരണപ്പെട്ടു കൊണ്ട് മരിച്ചു. അതോര്‍ത്ത് അവര്‍ ചെയ്ത കുറ്റങ്ങളൊക്കെയും പൊറുത്തു അവരെ സ്വര്‍ഗ്ഗ രാജ്യത്തില്‍ ചേര്‍ത്തരുളണമെ. ആമ്മേന്‍.
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.
നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.
സൂചന
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക.
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ.
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
സുകൃതജപം
ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.
സല്‍ക്രിയ
ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ അനുസ്മരിച്ച് ദാനം ചെയ്യുക.

Leave a comment